മാസം പതിനായിരം രൂപ വീതം എല്ലാ മന്ത്രിമാരും ഒരു വർഷം ദുരിതശ്വാസ നിധിയിലേക്ക് നൽകും.

തിരു :-മന്ത്രിമാരുടെ ശമ്പളത്തില്‍ നിന്ന് എല്ലാ മാസവും പതിനായിരം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഒരു വര്‍ഷത്തേക്കാണ് ശമ്പളത്തിന്റെ വിഹിതം നല്‍കുക.

കോവിഡ് വ്യാപനത്തില്‍ കുറവുണ്ടെങ്കിലും ആശ്വസിക്കാനായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗം സ്ഥിരീകരിക്കുന്നതിനേക്കാള്‍ രോഗമുക്തി ഉണ്ടാകുന്നുണ്ട്. എന്നാല്‍, ജാഗ്രതയില്‍ തരിമ്പും വീഴ്ച വരുത്തരുത്.

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം കുറഞ്ഞിട്ടില്ല. ഐ.സി.യു വെന്റിലേറ്ററുകളില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന തിരക്ക് കുറച്ച് നാള്‍ കൂടി നീളും. ആശുപത്രികളില്‍ തിരക്കുണ്ടാകാതിരിക്കുന്നത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാക്‌സിന്‍ മുന്‍ഗണനാ പട്ടികയില്‍ കൂടുതല്‍ വിഭാഗത്തെ ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിവില്‍ സപ്ലൈസ്, സപ്ലൈക്കോ, ലീഗല്‍ മെട്രോളജി, സര്‍ക്കാര്‍ പ്രസ്, ടെക്സ്റ്റ് ബുക്ക് അച്ചടി, പാസ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാര്‍ എന്നിവരെയാണ് പുതുതായി ഉള്‍പ്പെടുത്തുക.

Leave a Reply