കോടതി കുറ്റവിമുക്തനാക്കി, പിന്നാലെ യുവാവ് ജീവനൊടുക്കി;

കോടതി കുറ്റവിമുക്തനാക്കി, പിന്നാലെ യുവാവ് ജീവനൊടുക്കി;

യഥാർഥ പ്രതിയെപൊലീസ്പിടികൂടിയിരുന്നു.പിന്നാലെയാണ് രതീഷിനെ കോടതി കുറ്റവിമുക്തനാക്കിയത്.

കൊല്ലം: കള്ളനെന്നു മുദ്രകുത്തി പൊലീസ് അറസ്റ്റ്ചെയ്തു ജയിലിലിടച്ച യുവാവ്കുറ്റവിമുക്തനായതിനു പിന്നാലെ ജീവനൊടുക്കി.മോഷണക്കേസിൽ അറസ്റ്റിലായി വർഷങ്ങൾക്ക് ശേഷം കോടതി മോചിപ്പിച്ച അഞ്ചൽഅഗസ്ത്യക്കോട് രതീഷ് ഭവനിൽ രതീഷ് (38) ആണ് മരിച്ച ത്.കേസിലെ യഥാർഥ പ്രതിയെപൊലീസ്പിടികൂടിയിരുന്നു.പിന്നാലെയാണ് രതീഷിനെ കോടതി കുറ്റവിമുക്തനാക്കിയത്.

പൊലീസിന്റെ ശാരീരിക പീഡനത്തിൽ ആരോ​ഗ്യവും കേസ് നടത്തി കുടുംബത്തിന്റെസാമ്പത്തികഭദ്രതയും നഷ്ടമായത് രതീഷിനു താങ്ങാൻ ആയില്ലെന്നുബന്ധുക്കൾ പറയുന്നു. രശ്മിയാണ് രതീഷിന്റെ ഭാര്യ. മക്കൾ: കാർത്തിക,വൈഗ.സംസ്കാരം നടത്തി.

അഞ്ചൽ ടൗണിലെ ഓട്ടോറിക്ഷഡ്രൈവറായിരുന്ന രതീഷിനെ പൊലീസ് വേട്ടയാടിയതു 2014 സെപ്റ്റംബറിലാണ്. ടൗണിലെ മെഡിക്കൽ സ്റ്റോറിൽകവർച്ചചെയ്തെന്നരോപിച്ചാണ് പൊലീസ്അറസ്റ്റ്ചെയ്തത്. കൊടിയ മർദ്ദനം ഏറ്റ് രതീഷ് കസ്റ്റഡിയിൽ തളർന്നു വീണതായി അന്നുവിവരംപുറത്തുവന്നിരുന്നു.കോടതിറിമാൻഡ് ചെയ്ത രതീഷിനു മാസങ്ങളോളം ജയിലിൽ കഴിയേണ്ടി വന്നു.

കുടുംബത്തിന്റെ ഏക വരുമാനമാർഗമായിരുന്ന ഓട്ടോറിക്ഷ സ്റ്റേഷനിൽ കിടന്നു തുരമ്പെടുത്തു. അപമാനഭാരം കുടുംബത്തെ തളർത്തി.

അതിനിടെ2020ൽകാര്യങ്ങൾ മാറി മറിഞ്ഞു. തിരുവനന്തപുരംകാരക്കോണം സ്വദേശിയായ ഒരാളെ മറ്റൊരുകേസിൽ പിടികൂടിയപ്പോൾഅഞ്ചൽ ടൗണിലെ മെഡിക്കൽ സ്റ്റോറിൽ നടത്തിയ മോഷണവും ഇയാൾ വെളിപ്പെടുത്തി.ഇതോടെയാണ് രതീഷിനെകോടതി മോചിപ്പിച്ചത്.

എന്നാൽ അപ്പോഴേക്കും ശാരീരിക പീഡനങ്ങൾ രതീഷിനെ മാനസികവും ശാരീരികവുമായിതകർത്തു.സാമ്പത്തികനിലയുംതകർന്നു.പിന്നാലെയാണ് രതീഷ്ജീവനൊടു ക്കിയത്.

കോടതി കുറ്റവിമുക്തനാക്കി


Discover more from politicaleye.news

Subscribe to get the latest posts to your email.

Leave a Reply