Author: Inews

ആത്മകഥയില്‍ പിണറായിയെ വിമര്‍ശിച്ചു, പിരപ്പന്‍കോട് മുരളിയെ സിപിഎം പുറത്താക്കും;

sponsored
sponsored

വെബ് ഡസ്ക് :-ആത്മകഥയില്‍ പിണറായിയെ വിമര്‍ശിച്ചു; പിരപ്പന്‍കോട് മുരളിയെ സിപിഎം പുറത്താക്കും ആത്മകഥയില്‍ സിപിഎം ജീര്‍ണതയില്‍ പിണറായിയും കോലിയക്കോട് കൃഷ്ണന്‍നായരും വഹിച്ച പങ്കിനെ പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്. പ്രസാധകന്‍ മാസികയിലെ പിരപ്പന്‍കോടിന്റെ വെളിപ്പെടുത്തല്‍ പ്രമുഖ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയതോടെ സിപിഎം പ്രതിരോധത്തിലായി


മുന്‍ എംഎൽഎയും എഴുത്ത്
കാരനും, നാടകകൃത്തും കെഎസ് വൈഎഫിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളുമായ പിരപ്പന്‍കോട് മുരളിയെ സിപിഎം പുറത്താക്കും. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍നായര്‍ക്കുമെതിരേ അതിനിശിതമായ വിമര്‍ശനവും ഗുരുതര വെളിപ്പെടുത്തലും തന്റെ ആത്മകഥയിലൂടെ വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് സിപിഎമ്മില്‍ നിന്ന് മുരളിയെ പുറത്താക്കാന്‍ തിരുമാനിച്ചത്. ആത്മകഥ പ്രസിദ്ധികരിച്ചിരിക്കുന്ന പ്രസാധകന്‍ മാസിക പിണറായിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പിആര്‍ഡി ഉദ്യോഗസ്ഥര്‍ ക്ലിഫ് ഹൗസിലെത്തിച്ചു. എന്റെ കമ്മ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങള്‍ എന്ന് പേരിട്ടിരിക്കുന്ന ആത്മകഥയിലാണ് പിണറായി വിജയനും കോലിയക്കോട് കൃഷ്ണന്‍നായര്‍ക്കുമെതിരേ നിശിതമായ വിമര്‍ശനങ്ങള്‍ അഴിച്ച് വിട്ടിരിക്കുന്നത്. രണ്ട് തവണ വാമനപുരം മണ്ഡലത്തില്‍ നിന്ന് സിപിഎം ടിക്കറ്റില്‍ എംഎല്‍എ ആയ ആളാണ് പിരപ്പന്‍ കോട് മുരളി
പിണറായി–വിഎസ് പോരിനിടയില്‍ തെറിച്ചു പോയതാണ് പിരപ്പന്‍കോടിന്റെ രാഷ്ട്രീയ ഭാവി. കോലിയക്കോട് കൃഷ്ണന്‍ നായരുടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളേയും, തനിക്കെതിരായി നടത്തിയ
sponsored
കുത്തിത്തിരിപ്പുകളെയുമെല്ലാം കുറിച്ച് ആത്മകഥയില്‍ തുറന്നെഴുതിയിട്ടുണ്ട്. ഇതെല്ലാം ചെന്ന് തറക്കുന്നത് പിണറായിയിലേക്കും, കോലിയക്കോടിലേക്കുമാണെന്നതാണ് സിപിഎമ്മിനെ രോഷം കൊള്ളിക്കുന്നത്. പ്രസാധകന്റെ പുതിയ ലക്കത്തില്‍ വന്ന വിവരങ്ങളാണ് വിവാദമായത്. പ്രസാധകന്റെ അടുത്ത ലക്കത്തിലെ പിരപ്പന്‍കോട് മുരളിയുടെ ആത്മകഥയുടെ ഭാഗം പുറത്ത് വരുന്നതിന് മുമ്പ് പിരപ്പന്‍ കോടിനെ പുറത്താക്കണം എന്നാണ് പാര്‍ട്ടി തിരുമാനം. വിഎസ് അച്യുതാനന്ദന് ഏറ്റവും വേരോട്ടമുള്ള എറണാകുളം ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയം അതിന് അനുയോജ്യമല്ല എന്നത് കൊണ്ട് തിരഞ്ഞെടുപ്പ് കഴിയും വരെ
കാത്തിരിക്കുകയാണ് സിപിഎം നേതൃത്വം.

sponsored
politicaleye.news/ads.txt
politicaleye.news/ads.txt

യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ മൃതദേഹം ഖബറടക്കി;

sponsored

വെബ് ഡസ്ക് :-അന്തരിച്ച യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ മൃതദേഹം അബുദാബിയിലെ അല്‍ ബത്തീന്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കിയതായി യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. അബുദാബിയിലെ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് പള്ളിയില്‍ നടന്ന മരണാനന്തര പ്രാര്‍ത്ഥനകളില്‍ അബുദാബി കിരീടാവകാശിയും ശൈഖ് ഖലീഫയുടെ സഹോദരനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനും രാജകുടുംബത്തിലെ മറ്റ് അംഗങ്ങളും പങ്കെടുത്തു.

sponsored

sponsored

പള്ളിയില്‍ വെച്ചുനടന്ന നമസ്‍കാരത്തിന് ശേഷം കുടുംബാംഗങ്ങള്‍ അല്‍ ബത്തീന്‍ ഖബര്‍സ്ഥാനിലേക്ക് മൃതദേഹത്തെ അനുഗമിച്ചു. യുഎഇയിലെ എല്ലാ പള്ളികളിലും വെള്ളിയാഴ്ച മഗ്‍രിബ് നമസ്‍കാരത്തിന് ശേഷം ശൈഖ് ഖലീഫയ്‍ക്ക് വേണ്ടിയുള്ള മരണാനന്തര പ്രാര്‍ത്ഥനകള്‍ നടന്നിരുന്നു. സ്വദേശികളും പ്രവാസികളുമടക്കം ആയിരക്കണക്കിന് പേര്‍ വിവിധ പള്ളികളില്‍ നടന്ന നമസ്‍കാരത്തില്‍ പങ്കെടുത്തു. രാഷ്‍ട്രത്തലവന്റെ നിര്യാണത്തെ തുടര്‍ന്ന് യുഎഇയില്‍ 40 ദിവസത്തെ ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ പൊതു – സ്വകാര്യ മേഖലകള്‍ക്ക് മൂന്ന് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

യുഎഇയുടെ രൂപീകരണത്തിന് ശേഷമുള്ള രണ്ടാമത്തെ പ്രസിഡന്റാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍. പ്രസിഡന്റിന്റെ നിര്യാണത്തില്‍ യുഎഇയിലെയും അറബ്, ഇസ്ലാമിക രാജ്യങ്ങളിലെയും ലോകമെമ്പാടുമുള്ള ജനങ്ങളോടും അനുശോചനം അറിയിക്കുന്നതായി യുഎഇ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവന പറയുന്നു.

നിങ്ങളുടെ ഇഷ്ട ഗാനം ആസ്വദിക്കാൻ sign up ചെയ്യുക ഈ ലിങ്കിൽ
http://amazon.in/music/prime?tag=eye0d-21
sponsored
politicaleye.news/ads.txt

ദില്ലിയിൽ നാലു നില കെട്ടിടത്തിന് തീപ്പിടിച്ചു വൻ ദുരന്തം;

sponsored

ദില്ലി:- മുണ്ട്കയിൽ നാല് നില കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തിൽ മരിച്ചവർ 27 ആയി. നിരവധി പേരെക്കുറിച്ച് ഇനിയും വിവരമില്ല. ആറ് മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിലാണ് തീപൂർണ്ണമായി അണച്ചത്. പരിക്കേറ്റ പന്ത്രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കെട്ടിടത്തിൽ ഇരുന്നൂറിനടുത്ത് ആളുകളുണ്ടായിരുന്നുവെന്നാണ് രക്ഷപ്പെട്ടവർ പറയുന്നത്. കൂടൂതൽ മൃതദേഹങ്ങൾ കെട്ടിടത്തിനുള്ളിലുണ്ടെന്ന നിഗമനത്തിൽ പരിശോധന തുടരുകയാണ്. കെട്ടിട ഉടമകൾക്കെതിരെ കേസെടുത്ത പൊലീസ് സ്ഥാപന ഉടമയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അറിയിച്ചു. മരിച്ചവരെ തിരിച്ചറിയാൻ ഫോറൻസിക് പരിശോധനയും ഇന്നു നടക്കും.ല്ലി സമീപകാലത്ത് കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ് മുണ്ട്കായിലുണ്ടായത്. മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്തുള്ള സിസിടിവി ക്യാമറകളും റൗട്ടറും നിർമ്മിക്കുന്ന എസ്ഐ ടെക്നോളജീസ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും പ്രദേശവാസികളായ സ്ത്രീകളാണ്.

sponsored

sponsored

തീപിടുത്തത്തിൽ മരിച്ചവരെ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന വേണ്ടി വരുമെന്നാണ് ദില്ലി പൊലീസ് ഔട്ടർ ഡിസിപി സമീർ ശർമ്മ വിശദീകരിക്കുന്നത്. മൃതദേഹങ്ങളിൽ പലതും ആളെ തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ പൂർണ്ണമായി കത്തിയ നിലയിലാണ്. കെട്ടിട ഉടമസ്ഥരായ വരുൺ ഗോയൽ, ഹർഷ് ഗോയൽ എന്നിവർ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവർക്കെതിരെ കേസ് എടുത്തു. സ്ഥാപന ഉടമയും ഉടൻ അറസ്റ്റിലാകുമെന്നും തീ പിടുത്തത്തിന് കാരണം കണ്ടെത്താൻ കൂടൂതൽ അന്വേഷണം വേണ്ടിവരുമെന്നും ഡി സി പി പറഞ്ഞു

ദില്ലി മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്തുള്ള സിസിടിവി ക്യാമറകളും റൗട്ടറും നിർമ്മിക്കുന്ന സ്ഥാപനത്തിലാണ് വൈകിട്ട് നാലരയോടെ തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്‍റെ ജനലുകള്‍ തകർത്താണ് അകത്ത് കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. 70 ഓളം പേരെ രക്ഷപ്പെടുത്തിയെന്ന് അഗ്നി ശമന വിഭാഗം അറിയിച്ചു. കാണാതായവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.

politicaleye.news/ads.txt
sponsored

തോമസ് മാഷ് ജീവിത്തതില്‍ ഇന്നലെ നല്ലൊരു പുണ്യകര്‍മ്മം ചെയ്തു ഇ പി ജയരാജൻ;

sponsored

വെബ് ഡസ്ക് : -മുഖ്യമന്ത്രിയുടെ ‘സൗഭാഗ്യ നിമിഷം’ പരാമര്‍ശത്തില്‍ പ്രതികരണവുമായി ഇപി ജയരാജനും. യുഡിഎഫിനെ പരാജയപ്പെടുത്താന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഒരു സൗഭാഗ്യം വന്നിരിക്കുകയാണ്. യുഡിഎഫുകാര്‍ ആരെങ്കിലും ഇതൊരു സൗഭാഗ്യമായി കാണുന്നുണ്ടോ എന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസില്‍ ഇനി പലരും കെവി തോമസിനെപ്പോലെ വഴിയാധാരമാവും. പുറത്താക്കാന്‍ വരുന്നവരും എത്രകാലം എന്നേ നോക്കേണ്ടൂ. കെവി തോമസിനെ നല്ലൊരു ഷാള്‍ കൊടുത്ത് സ്വീകരിച്ചില്ലേയെന്നും അദ്ദേഹം ജീവിത്തതില്‍ ഇന്നലെ നല്ലൊരു പുണ്യകര്‍മ്മം ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

sponsored

sponsored

പോക്‌സോ കേസില്‍ അധ്യാപകന്‍ പ്രതിചേര്‍ക്കപ്പെട്ട സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. ഇവിടെ സ്ത്ര സംരക്ഷണം ഉറപ്പ് വരുത്തും. എല്ലാ കുട്ടികളുടേയും സംരക്ഷണം ഉറപ്പ് വരുത്തും. ആ നിലപാട് സ്വീകരിച്ചിട്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഏതെങ്കിലും പരാതി കിട്ടിയാല്‍ അത് പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. എല്ലാവരുടേയും സുരക്ഷിതത്വത്തിന് വേണ്ടി നിലപാട് സ്വീകരിക്കുകയാണ്. ഓരോ വിഷയത്തിലും പ്രതികരിക്കണോ. ഞങ്ങളുടെ നിലപാട് അതാണ്. ഒരു തെറ്റായ പ്രവണതകളേയും ഞങ്ങള്‍ പ്രോത്സാഹിപ്പിക്കില്ല. എല്ലാവരുടേയും രക്ഷ ഇടത്പക്ഷ മുന്നണി ഭരിക്കുമ്പോള്‍ ഉണ്ടാവും. ഏത് ആക്രമണത്തന് എതിരേയും സര്‍ക്കാര്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

politicaleye.news/ads.txt
sponsored

നടിയും മോഡലുമായ കാസർഗോഡ് സ്വദേശി ഷഹന മരിച്ച നിലയിൽ,

വെബ് ഡസ്ക് :-നടിയും മോഡലുമായ യുവതിയെ കോഴിക്കോട്ട് മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചെറുവത്തൂർ സ്വദേശി ഷഹന(20)യെയാണ് ഇന്നലെ രാത്രി ദുരൂഹസാഹചര്യത്തിൽ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

sponsored

ജനലഴിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. പറമ്പിൽ ബസാർ സ്വദേശിയായ ഭർത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണമായാണ് ഇതു കണക്കാക്കുന്നത്. അതിനാൽ ഇൻക്വസ്റ്റ് നടപടികൾ ആർ.ഡി.ഒ.യുടെ നേതൃത്വത്തിൽ നടത്താനാണ് തീരുമാനം.

ഒന്നര വർഷം മുൻപാണ് സജാദും ഷഹനയും തമ്മിൽ വിവാഹം നടന്നത്. ഇരുവരും ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പറമ്പിൽബസാറിൽ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു. യുവതിയുടെ ബന്ധുക്കൾ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയിട്ടുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ഇവർ പറയുന്നത്.

sponsored

ഒടുവിൽ തോമസ് മാഷ് പുറത്തേക്ക്;

തിരുവനന്തപുരം: കെ.വി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. കെ.പി.സി.സിയുടേതാണ് തീരുമാനം. തോമസ് പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് കെ.പി.സി.സി.അതേസമയം, കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിലുള്ള പ്രതികരണം നാളെ അറിയിക്കുമെന്ന് കെ.വി തോമസ് പ്രതികരിച്ചു.

sponsored

ഏറെക്കാലമായി കെ.പി.സി.സി നേതൃത്വവുമായി ഇടഞ്ഞുനിന്ന തോമസ് തൃക്കാക്കരയിൽ ഇന്ന് നടന്ന എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് കാട്ടി അദ്ദേഹത്തെ കെ.പി.സി.സി പുറത്താക്കിയത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കെ.വി. തോമസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് നേതൃത്വത്തിന് തന്നെ പുറത്താക്കാൻ കഴിയുമെങ്കിൽ പുറത്താക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

കെ.വി. തോമസ് പാർട്ടിയിലും കോൺഗ്രസ് മനസ്സിലുമില്ലെന്നായിരുന്നു കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞത്. കോൺഗ്രസ് മനസ്സിൽ തോമസ് ഇല്ലാത്തതിനാൽ പുറത്താക്കലിന് ഇപ്പോൾ പ്രാധാന്യമില്ലെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു.

politicaleye.news/ads.txt
sponsored

ജോ ജോസഫിന് 2 കോടിയുടെ ആസ്തി, ഉമയ്ക്ക് 70 ലക്ഷം, രാധാകൃഷ്ണന് 95 ലക്ഷം;

വെബ് ഡസ്ക് : -തൃക്കാക്കരയില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. നാമനി‍ര്‍ദേശപത്രികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരസ്യപ്പെടുത്തിയതോടെയാണ് സ്ഥാനാര്‍ഥികളുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫിന് 2.19 കോടി രൂപയുടെ ആസ്തിയുള്ളപ്പോള്‍ 1 കോടി 30 ലക്ഷത്തിന്റെ ബാധ്യതയുണ്ട്. 15 ലക്ഷം രൂപ വിലമതിക്കുന്ന കാര്‍ സ്വന്തമായും ഭാര്യയ്ക്ക് എട്ടു ലക്ഷം രൂപ വിലയുള്ള കാറുമുണ്ട്. വാഴക്കാലയിലുള്ള വീട് ജോയുടെയും ഭാര്യ ഡോ.ദയയുടെയും പേരിലാണ്. പൂഞ്ഞാറില്‍ കുടുംബസ്വത്തായി ലഭിച്ച 1.84 ഏക്ക‍ര്‍ ഭൂമിയുമുണ്ട്.

sponsored

_യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന് 70 ലക്ഷം രൂപയുടെ ആസ്തിയുള്ളപ്പോള്‍ അന്തരിച്ച ഭര്‍ത്താവ് പി.ടി.തോമസിന് 97 ലക്ഷത്തിന്റെ ആസ്തിയുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. വാഴക്കാലയില്‍ ഏഴ് സെന്റ് സ്ഥലം ഉമയ്ക്കുള്ളപ്പോള്‍ പാലാരിവട്ടത്തെ വീടും ഉപ്പുതോടിലെ ഒന്നര ഏക്ക‍ര്‍ ഭൂമിയും പി.ടിയുടെ പേരിലാണ്._

_എന്‍ഡിഎ സ്ഥാനാര്‍ഥി എ.എന്‍.രാധാകൃഷ്ണന്റെ ആകെ ആസ്തി 95 ലക്ഷം രൂപയാണ്. ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന കാറും 20 ലക്ഷം രൂപയുടെ ബാധ്യതയുമുണ്ട്. പൊതുമുതല്‍ നശിപ്പിച്ചതിനും സമരങ്ങളില്‍ പങ്കെടുത്തതിന് ഉള്‍പ്പെടെ 178 ക്രിമിനല്‍ കേസുകൾ എ.എൻ. രാധാകൃഷ്ണനുണ്ട്. രാഷ്ട്രീയത്തിലേക്ക് കാല്‍വച്ച ഡോ.ജോ ജോസഫിനും ഉമ തോമസിനുമെതിരെ കേസുകളില്ല._

sponsored
politicaleye.news/ads.txt

2015 മുതല്‍ കേരളത്തില്‍ 42 രാജ്യദ്രോഹ കേസുകള്‍, ഏറെയും പോസ്റ്റര്‍ പതിച്ചതിനും ലഘുലേഖ വിതരണത്തിനും;

തിരുവനന്തപുരം: കേരളത്തില്‍ 2015 മുതല്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 42 രാജ്യദ്രോഹക്കേസുകള്‍. രാജ്യദ്രോഹം ക്രിമിനല്‍ കുറ്റമാക്കുന്ന 124 (എ) വകുപ്പ് ചുമത്തിയ കേസുകളിലേറെയും മാവോവാദികള്‍, കള്ളനോട്ടടിക്കാര്‍ എന്നിവര്‍ക്കെതിരേയാണ്. മറ്റ് സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലും രാജ്യദ്രോഹക്കേസുകള്‍ക്ക് കുറവില്ലെന്നാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നത്. യുഎപിഎ ചുമത്തിയ കേസുകളിലാണ് 124 വകുപ്പുകൂടി ചേര്‍ത്തത്. 40 കേസുകള്‍ യുഎപിഎയുടെ ഭാഗമായി രാജ്യദ്രോഹക്കുറ്റം ചുമത്തി. മാവോവാദി ഏറ്റുമുട്ടല്‍, മാവോവാദികളുടെ ഭീഷണി, പോസ്റ്റര്‍ ഒട്ടിക്കല്‍, ലഘുലേഖ വിതരണം എന്നീ കുറ്റങ്ങള്‍ക്കാണ് കേരള പോലിസ് രാജ്യദ്രോഹം ചുമത്തിയത്.

സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ക്കാണ് കേരളത്തില്‍ പ്രധാനമായും ഈ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പോലിസ് ചുമത്തുന്ന യുഎപിഎ നിലനില്‍ക്കുമോയെന്ന് പരിശോധിക്കാന്‍ ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ നായര്‍ സമിതിയുണ്ട്. സമിതിയുടെ ശുപാര്‍ശ വേണം സര്‍ക്കാരിന് പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍. അനാവശ്യമാണെങ്കില്‍ യുഎപിഎ വകുപ്പ് റദ്ദാക്കും. യുഎപിഎ ചുമത്താന്‍ ജില്ലാ പോലിസ് സൂപ്രണ്ടിന്റെ അനുമതി വേണം. 124(എ) എസ്എച്ച്ഒമാര്‍ക്ക് ചുമത്താം. പിന്നീട് പരിശോധനയില്ല.

sponsored

സുപ്രിംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം പൂര്‍ത്തിയായ കേസുകളില്‍പോലും കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലിസിന് കഴിയില്ലെന്ന് വ്യക്തമായിരിക്കുകയാണ്. സുപ്രിംകോടതിയില്‍ നിന്ന് മറിച്ചൊരു ഉത്തരവുണ്ടാവുംവരെ ഇതേ നില തുടരും. എന്നാല്‍, യുഎപിഎ കേസ് മാത്രമായി ചുമത്തുന്നതില്‍ തടസമില്ല.അതേസമയം, 124(എ) വകുപ്പ് റദ്ദാക്കിയാലും ഇതുവരെയെടുത്ത കേസുകള്‍ നിലനില്‍ക്കുമെന്നും റദ്ദാക്കുന്ന ദിവസം മുതലേ അതിനു പ്രാബല്യമുണ്ടാവൂ എന്നും എഡിജിപി മനോജ് എബ്രഹാം പറഞ്ഞു.

politicaleye.news/ads.txt

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് പങ്കെടുക്കുന്ന ഇടതു മുന്നണി കണ്‍വെന്‍ഷൻ ഇന്ന്;

വെബ് ഡസ്ക് :-തൃക്കാക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് ഇന്ന് നടക്കുന്ന ഇടതു മുന്നണി കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന കെ.വി തോമസ് ഇതാദ്യമായാണ് ഇടതു മുന്നണിക്കായി തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്നത്. മന്ത്രിസഭയിലെ ഒന്നാമന്‍ പ്രചാരണത്തിനെത്തുന്നതോടെ നൂറാമത്തെ സീറ്റ് ഉറപ്പിക്കുകയാണ് എല്‍ഡിഎഫ്.കറ കളഞ്ഞ കോണ്‍ഗ്രസുകാരനെന്ന് സ്വയം വിശേഷിപ്പിക്കുന്ന തോമസ് മാഷ് ഇന്നാദ്യമായി അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വോട്ടഭ്യര്‍ഥിക്കും. പ്രിയപ്പെട്ട പി.ടി തോമസിന്റെ പ്രിയതമ ഉമാ തോമസ് ഏറെ പ്രിയപ്പെട്ട കൈപ്പത്തി ചിഹ്നത്തില്‍ അപ്പുറത്ത് മത്സര രംഗത്തുണ്ട്. പുത്രീ നിര്‍വിശേഷമായ സ്‌നേഹമാണ്

sponsored
ഉമയോടെങ്കിലും പാര്‍ട്ടി നേതൃത്വത്തോടുള്ള വിയോജിപ്പാണ് കടുത്ത തീരുമാനത്തിലേക്ക് കെ.വി തോമസിനെ എത്തിച്ചത്.തന്നെ പുറത്താക്കാന്‍ തിടുക്കപ്പെടുന്നവര്‍ക്കൊപ്പം കടിച്ചു തൂങ്ങുന്നതിനേക്കാള്‍ നാടിന്റെ വികസനത്തിനായി നിലപാടുകളാവാമെന്ന് കെ.വി തോമസ് കരുതുന്നു. പല കുറി എം.പിയും എം.എല്‍എയും കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിയുമൊക്കെ ആയിരുന്നു കെ.വി തോമസ്. സോണിയ ഗാന്ധി തൊട്ട് കരുണകാകരന്‍ വരെ കെ.വി തോമസിന്റെ രാഷ്ട്രീയ പാഠങ്ങളാണ്. ജോ ജോസഫിനെ ജയിപ്പിക്കാന്‍ ഇടതുമുന്നണിക്ക് തോമസ് മാഷിന്റെ സിലബസ് ആവശ്യമുണ്ട് തൃക്കാക്കരയില്‍.വികസന രാഷ്ട്രീയം മുതല്‍ സമുദായ സമവാക്യങ്ങള്‍ വരെയുണ്ട് തോമസ് മാഷിന് പറയാനും പഠിപ്പിക്കാനും. ജോ ജോസഫ് ജയിച്ചില്ലെങ്കില്‍ അത് കെ.വി തോമസിനുള്ള ഗുണപാഠമാകും. മറിച്ചാണെങ്കില്‍ 100 മാര്‍ക്കാണ് ഈ പരീക്ഷയില്‍. പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ ഒപ്പമിരുത്തിയ കെ.വി തോമസിനെ ചെങ്കൊടിക്കീഴില്‍ പ്രചരണത്തിനെത്തിച്ച മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്കായി തൃക്കാക്കര ഇന്ന് കാതോര്‍ക്കുന്നുണ്ട്.

sponsored
politicaleye.news/ads.txt

മതവിദ്വേഷ പ്രസംഗം, പി സി ജോർജിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും;

വെബ് ഡസ്ക് :-മതവിദ്വേഷ പ്രസംഗത്തില്‍ പി.സി.ജോര്‍ജിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചതായും പി സി ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തിയതായി തെളിവുണ്ടെന്നും പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. 153 എ 295 വകുപ്പുകൾ ചുമത്തിയാകും അറസ്റ്റ്.അതേസമയം ഇടക്കാല ഉത്തരവിലൂടെ അറസ്റ്റ് തടയണമെന്ന പി സി ജോര്‍ജിന്റെ ആവശ്യം ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനിടെ പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 17ലേക്ക് മാറ്റി.

sponsored

എറണാകുളം പാലാരിവട്ടം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കാര്യങ്ങള്‍ പി.സി.ജോര്‍ജിന്റെ അറസ്റ്റിലേക്ക് നീങ്ങുന്നത്. പി.സി.ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലെ പൊലീസ് ഹര്‍ജിയില്‍ രൂക്ഷമായ വാദപ്രതിവാദമാണ് അരങ്ങേറിയത്. നിരന്തരമായി അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തുന്ന വ്യക്തിയാണ് ജോര്‍ജെന്നും ജാമ്യം റദ്ദാക്കുന്നതില്‍ ഇന്ന് തന്നെ വാദം കേട്ട് ഉത്തരവ് പറയണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

പി.സി.ജോര്‍ജ് സംസ്ഥാനത്ത് ക്രമസമാധനം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷന്‍ തങ്ങളുടെ വാദം സ്ഥാപിക്കുന്നതിനായി 4 വീഡിയോകളും കോടതിക്കു നല്‍കി. കേസ് ഈ മാസം 17ലേക്ക് മാറ്റി.

പി സി ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘര്‍ഷം

നേരത്തേ തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയതിന് പി സി ജോര്‍ജിനെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യം ലഭിച്ച പി സി ജോര്‍ജിനോട്, വിദ്വേഷ പ്രസംഗം നടത്തരുതെന്ന് ജാമ്യവ്യവസ്ഥയായി കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഈ വ്യവസ്ഥ കോടതിക്ക് പുറത്തുവെച്ച് തന്നെ ജോര്‍ജ് ലംഘിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി പൊലീസ് കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് പൊതുപരിപാടിയില്‍ വെച്ച് വിദ്വേഷ പ്രസംഗം നടത്തിയത്.

sponsored
politicaleye.news/ads.txt

രാത്രി 10 മുതല്‍ പുലര്‍ച്ചെ ആറ് വരെ ഉച്ചഭാഷിണി ഉപയോഗം നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍;

വെബ് ഡസ്ക് :-ഹിജാബ് ഹലാൽ വിവാദങ്ങള്‍ക്ക് ശേഷം ഉച്ചഭാഷണിയിലും കൈവച്ച് കര്‍ണാടക സര്‍ക്കാര്‍. ബാങ്ക് വിളിക്കെതിരേ സംഘ്പരിവാര്‍ സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നതിനിടേയാണ് കര്‍ണാടക സര്‍ക്കാറിന്റെ പുതിയ ഉത്തരവ്. രാത്രി 10 മുതല്‍ പുലര്‍ച്ചെ ആറ് വരെയുള്ള സമയത്ത് ഉച്ചഭാഷിണി ഉപയോഗം

sponsored
നിരോധിച്ചിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. മറ്റ് സമയങ്ങളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കണമെങ്കില്‍ അധികൃതരില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങണമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് റൂമുകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ എന്നിവയടക്കമുള്ള അടച്ച പരിസരങ്ങള്‍ക്ക് നിരോധനം ബാധകമല്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു. പൊതുസ്ഥലങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുമ്പോഴുള്ള ശബ്ദത്തിന് പരിധി നിശ്ചയിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ഉത്തരവും സര്‍ക്കുലറില്‍ പരാമര്‍ശിക്കുന്നുണ്ട്. ശ്രീരാം സേനയുടെ നേതൃത്വത്തില്‍ ബാങ്ക് വിളിക്കെതിരേ പ്രതിഷേധ പരിപാടികള്‍ നടന്നിരുന്നു. മംഗളൂരുവിലും മൈസൂരും ഹനുമാന്‍ ചാലിസ നടത്തിയായിരുന്നു ശ്രീ രാം സേനയുടെ പ്രതിഷേധം.

sponsored

രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ചു, നിർണായക നീക്കവുമായി സുപ്രിംകോടതി;

വെബ് ഡെസ്ക് :-രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്ത് സുപിംകോടതി. കേന്ദ്ര സർക്കാരിൻ്റെ പുനപരിശോധന കഴിയുന്നതുവരെയാണ് സ്റ്റേ. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് നിർണായക നിലപാട് എടുത്തത്. 124 എ വകുപ്പ് പ്രകാരം ഇനി എഫ്ഐആർ എടുക്കരുതെന്ന് കോടതി നിർദ്ദേശം നൽകി. പുനപരിശോധന കഴിയുന്നതുവരെ ഈ വകുപ്പിൽ കേന്ദ്രവും സംസ്ഥാനങ്ങളും കേസെടുക്കരുത്. ജയിലിൽ ഉള്ളവർക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.

sponsored

ഇതൊരു കൊളോണിയൽ നിയമമാണ്, ഭരണഘടനാവിരുദ്ധമാണ് എന്ന് തുടങ്ങിയ ഹർജിക്കാരുടെ വാദമുഖങ്ങൾ കേട്ട ശേഷമാണ് തീരുമാനം എടുത്തത്. ഹർജിക്കാരിൽ എത്ര പേർ രാജ്യദ്രോഹക്കുറ്റത്തിനു ജയിലിൽ കഴിയുന്നുണ്ടെന്ന ചോദ്യത്തിന് ഒരാൾ എന്നായിരുന്നു മറുപടി. രാജ്യദ്രോഹക്കുറ്റം ചുമത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് പൊലീസിനെ വിലക്കാൻ കഴിയില്ലെന്നായിരുന്നു കേന്ദ്ര സർക്കാർ സ്വീകരിച്ചത്. എന്നാൽ, ഇത് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ എതിർത്തു.

162 വർഷമായി തുടരുന്ന നിയമമാണ് ആദ്യമായി സ്റ്റേ ചെയ്യുന്നത്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് 13,000 കേസുകളിൽ നിന്നായി 800 പേർ ജയിലിൽ കഴിയുന്നുണ്ട്.

sponsored

ഷവർമ കഴിക്കരുത്, അഭ്യർഥനയുമായി തമിഴ്നാട് മന്ത്രി;

വെബ് ഡസ്ക് :- ഷവർമ നമ്മുടെ ഭക്ഷണമല്ലെന്നും ജനങ്ങൾ കഴിക്കരുതെന്നും അഭ്യർഥിച്ച് തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ. കേരളത്തിൽ ഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർഥിനി മരിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ അഭ്യർഥന. കേരളത്തിലും തമിഴ്നാട്ടിലും ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ഏതാനും പേർ ആശുപത്രികളിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിലും തമിഴ്നാട്ടിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കർശന പരിശോധനകളും പുരോഗമിക്കുകയാണ്.‘ഷവർമ പാശ്ചാത്യ ഭക്ഷണമാണ്. കാലാവസ്ഥാ സാഹചര്യങ്ങളാൽ പാശ്ചാത്യ രാജ്യങ്ങളിലാണ് അതു അനുയോജ്യമാവുക. അവിടങ്ങളിൽ താപനില മൈനസ് ഡിഗ്രിയിലേക്കു പോകാറുണ്ട്. ഭക്ഷണം

sponsored
പുറത്തുവച്ചാൽപ്പോലും കേടായെന്നു വരില്ല. മാംസത്തെ സംബന്ധിച്ച്, ശരിയായ തണുപ്പിൽ സൂക്ഷിച്ചില്ലെങ്കിൽ കേടുവരാനിടയുണ്ട്. ഇങ്ങനെ കേടായ മാംസം കഴിക്കുന്നതു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും’– സുബ്രഹ്മണ്യൻ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.‌
രാജ്യത്തെ ഷവർമ കടകളിൽ ശരിയായ സംഭരണ സൗകര്യങ്ങളില്ലെന്നും പൊടിയും മറ്റും നേരിട്ടു വീഴുന്നവിധത്തിൽ വൃത്തിഹീനമായി പുറത്താണു മാംസം പ്രദർശിപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. യുവാക്കൾക്ക് ഇഷ്ടമാണെന്ന കാരണത്താൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെയാണു വിൽപന. കച്ചവടചിന്ത മാത്രമേ മിക്ക കടക്കാർക്കുമുള്ളൂ. പരാതികളെ തുടർന്നു സംസ്ഥാനത്തുടനീളം പരിശോധന നടത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിനോടു നിർദേശിച്ചു. ആയിരത്തോളം കടകൾ അടപ്പിക്കുകയോ അപിഴ ചുമത്തുകയോ ചെയ്തു. പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

sponsored

റെക്കോര്‍ഡ് തകര്‍ച്ചയില്‍ ഇന്ത്യന്‍ രൂപ, ഡോളറിനെതിരെ വിനിമയ മൂല്യത്തില്‍ വീണ്ടും ഇടിവ്;

  • വെബ് ഡസ്ക് :-  ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. ഡോളറിനിനെതിരെ 77.40 നിലവാരത്തിലേക്കാണ് തിങ്കളാഴ്ച്ച രാവിലെ വ്യാപാരം നടന്നത്. വെള്ളിയാഴ്ച്ച് 77.05 നിലവാരത്തിലായിരുന്നു ക്ലോസിംഗ്.
    sponsored


    എന്നാല്‍ രാവിലെ വ്യാപാരം ആരംഭിച്ചതോടെ ഇത് 77.42 ലേക്ക് എത്തി. ഇതോടെ മാര്‍ച്ചില്‍ രേഖപ്പെടുത്തിയ 76.98 എമ്മ റെക്കാര്‍ഡ് ഇത് മറികടന്നു. ചൈനയിലെ ലോക്ക്ഡൗണ്‍, യുദ്ധം, ഉയര്‍ന്ന പലിശനിരക്കിനെക്കുറിച്ചുള്ള ഭയം തുടങ്ങിയ കാര്യങ്ങളാണ് ഡോളറിലേക്ക് നിക്ഷേപകരെ ആകര്‍ഷിച്ചത്.യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് നിരക്കില്‍ അരശതമാനം വര്‍ധനവരുത്തിയത് തുടര്‍ച്ചയായി അഞ്ചാമത്തെ ആഴ്ചയും ഡോളറിന് കുതിപ്പേകി. നിലവില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് ഡോളര്‍.മെയ് മാസത്തെ ആദ്യത്തെ നാല് വ്യാപാര ദിനങ്ങളിലായി വിദേശ നിക്ഷേപകര്‍ 6,400 കോടി രൂപയാണ് രാജ്യത്തെ ഓഹരി വിപണിയില്‍നിന്ന് പിന്‍വലിച്ചത്. ഏഴ് മാസമായി ഇവര്‍ അറ്റവില്‍പ്പനക്കാരാണ്

Continue reading

ജഹാംഗിർപുരിക്ക് പിന്നാലെ ഷഹീൻബാഗിലും പൊളിക്കൽ നീക്കവുമായി ദില്ലി കോർപ്പറേഷൻ;

ദില്ലി:-ജഹാംഗിർപുരിക്ക് പിന്നാലെ ഷഹീൻബാഗിലും പൊളിക്കൽ നീക്കവുമായി ദില്ലി കോർപ്പറേഷൻ. പൗരത്വ നിയമത്തിനെതിരായ സമരത്തിന്റെ കേന്ദ്രമായിരുന്നഷഹീൻബാഗിലെ കെട്ടിടങ്ങൾ പൊളിക്കാൻ വൻ സന്നാഹവുമായി സൗത്ത് ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ എത്തി. കനത്ത സുരക്ഷാ സന്നാഹവുമായി ദില്ലി പോലീസും നിലയുറപ്പിച്ചതോടെ ബുൾഡോസറുകൾ തട‌‌ഞ്ഞ് പ്രദേശവാസികളും ആംആദ്മി കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധിച്ചു.പ്രതിഷേധം കനത്തതോടെ നടപടി ഇപ്പോൾ തടസപ്പെട്ടിരിക്കുകയാണ്. അനധികൃതമായ കെട്ടിടങ്ങളാണ് പൊളിക്കുന്നതെന്ന നിലപാടാണ് കോർപ്പറേഷൻ അധികൃതർ ഷഹീൻബാഗിലും ആവർത്തിക്കുന്നത്. എന്നാൽ ബിജെപി സർക്കാർ പകപോക്കുന്നുവെന്നാണ് പ്രദേശവാസികളുടെ ആരോപണം. പ്രതിഷേധം ഒരു ഘട്ടത്തിൽ സംഘർഷത്തിലേക്കെത്തുന്ന സ്ഥിതിയുണ്ടായി. പ്രശ്നം ഒരു വിഭാഗം അഭിഭാഷകർ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മുന്നിലവതരിപ്പിച്ചിട്ടുണ്ട്.

സംസ്ഥാന വഖഫ് ബോര്‍ഡിലേക്കുള്ള നിയമനം സംബന്ധിച്ച് മുഖ്യമന്ത്രി മുസ്ലിം സംഘടനകൾക്ക് നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ല;

കോഴിക്കോട്.സംസ്ഥാന വഖഫ് ബോര്‍ഡിലേക്കുള്ള നിയമനം സംബന്ധിച്ച് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് കാറ്റില്‍ പറത്തി മുസ്‌ലിം ഇതര വിഭാഗങ്ങളില്‍ നിന്ന് നിയമനം തുടങ്ങി. ദേവസ്വത്തില്‍ ജീവനക്കാരായി ഹിന്ദുക്കളെ മാത്രം നിയമിക്കുന്നതുപോലെ വഖഫ് ബോര്‍ഡ് ജീവനക്കാരനായി ഇന്നേവരെ മുസ്‌ലിംകളെ മാത്രമാണ് നിയമിച്ചിരുന്നത്. ഫയലുകളോ നയപരമായ ഇടപെടലുകളോ കൈകാര്യം ചെയ്യേണ്ടാത്ത സ്വീപ്പര്‍മാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ കുടുംബശ്രീ വഴി ജോലിക്കെടുക്കുന്നതു മാത്രമാണ് ഇതിന് അപവാദം.

sponsored
ഈ കീഴ് വഴക്കം മറികടന്നാണ് ഇതര മതവിഭാഗക്കാരെ വഖഫ് ബോര്‍ഡില്‍ നിയമിക്കുന്നത് തുടങ്ങിയത്. സംസ്ഥാന വഖഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി പുതുതായി നിയമിതനായ വി.എസ് സക്കീര്‍ ഹുസൈന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായി തൃശൂര്‍ എല്‍തുരുത്ത് ആലപ്പാട്ട് എ.പി സാല്‍മോനെ നിയമിക്കാനാണ് ചെയര്‍മാന്‍ ടി.കെ ഹംസ അനുമതി നല്‍കിയത്. മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി.എം ജമാലിന്റെ സ്റ്റാഫായി പ്രവര്‍ത്തിച്ചിരുന്ന പി.ആര്‍ നൗഫലിനെ ഒഴിവാക്കിയ ഉത്തരവിലാണ് പുതിയ നിയമനം നടത്തിയത്

sponsored

റിഫ മെഹനു വിന്റെ മൃതദേഹം നാളെ പുറത്തെടുത്ത് പോസ്റ്റ്‍മോര്‍ട്ടം നടത്തും;

കോഴിക്കോട്:-മലയാളി വ്ളോഗർ റിഫ മെഹ്നുവിന്‍റെ മരണത്തിലെ ദുരൂഹത നീക്കാൻ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തും. റിഫ മെഹ്നുവിന്‍റെ മൃതദേഹം ശനിയാഴ്ച രാവിലെയാകും പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുക. തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫോറന്‍സിക് സർജന്‍മാരാണ് പോസ്റ്റ്മോർട്ടം നടത്തുക. കഴിഞ്ഞ ദിവസം ആർ ഡി ഒ ഇതിനായി അന്വേഷണ സംഘത്തിന് അനുമതി നല്‍കിയിരുന്നു. റിഫയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഭർത്താവിനെതിരെ കാക്കൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസന്വേഷത്തിന്‍റെ ഭാഗമായാണ് നടപടി.

മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ അനുമതി വേണമെന്ന അന്വേഷണസംഘത്തിന്‍റെ ആവശ്യം ആർഡിഒ കഴിഞ്ഞ ദിവസമാണ് അംഗീകരിച്ചത്. റിഫ മെഹ്നുവിന്‍റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ അന്വേഷണ സംഘം ആർ ഡി ഒയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ താമരശേരി ഡിവൈഎസ്പിയാണ് അപേക്ഷ നല്‍കിയത്. ഭർത്താവ് മെഹ്നാസിനെതിരായ കേസന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടി. റിഫയുടെ വീടിന് സമീപത്തെ പള്ളി കബറിസ്ഥാനില്‍ സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോ‍ർട്ടം നടത്താനാണ് അന്വേഷണ സംഘത്തിന് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്.

തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നുള്ള ഡോക്ടർമാരെത്തിയാകും പോസ്റ്റ്മോ‍ർട്ടം നടത്തുക. പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തല്‍ കേസന്വേഷണത്തില്‍ നിർണായകമാണ്. റിഫയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം കഴിഞ്ഞ ദിവസം മെഹനാസിന്‍റെ രണ്ട് സുഹൃത്തുക്കളെ ചോദ്യം ചെയ്തിരുന്നു. പോസ്റ്റ് മോർട്ടം നടത്തിയില്ലെന്ന വിവരം മറച്ചുവെച്ചെന്ന് ബന്ധുക്കൾ നേരത്തെ പരാതിപ്പെട്ടിരുന്നു. റിഫയുടെ അമ്മ നല്‍കിയ പരാതിയില്‍ ഭർത്താവ് മെഹനാസിനെതിരെ ആത്മഹത്യ പ്രേരണ കുറ്റമടക്കം ചുമത്തി പൊലീസ് കേസും എടുത്തിരുന്നു. തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താനായി അനുമതി വാങ്ങിയത്.

മാർച്ച് ഒന്നിന് ദുബായ് ജലാലിയയിലെ ഫ്ലാറ്റിലാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നും മരണത്തില്‍ അസ്വാഭാവികതയില്ലെന്നുമുള്ള ദുബായ് പൊലീസിന്‍റെ നിഗമനത്തിന്‍റെ അടിസ്ഥാനത്തില്‍ പോസ്റ്റ്മോർട്ടം നടത്താതെയാണ് മൃതദേഹം നാട്ടിലേക്ക് വിട്ട് നല്‍കിയത്.

പി സി ജോര്‍ജിനെതിരേ ചുമത്തിയത് പ്രോസിക്യൂഷനെ കേള്‍ക്കാതെ ജാമ്യം നല്‍കാവുന്ന കുറ്റം, ജാമ്യ ഉത്തരവ് പുറത്ത് ;

വെബ് ഡസ്ക് :- പി സി ജോര്‍ജിനെതിരേ പോലിസ് ചുമത്തിയത് പ്രോസിക്യൂഷനെ കേള്‍ക്കാതെത്തന്നെ ജാമ്യം നല്‍കാവുന്ന കുറ്റമെന്ന് കോടതി. എന്തിനാണ് ജോര്‍ജിനെ അറസ്റ്റ് ചെയ്തതെന്ന് ബോധ്യപ്പെടുത്താന്‍ പോലിസിനായില്ലെന്നും കോടതി അഭിപ്രായപ്പെട്ടതായി ജാമ്യ ഉത്തരവ് പുറത്തുവിട്ട മീഡിയാ വണ്‍ ചാനല്‍ പറയുന്നു. ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത ജോര്‍ജിനെ പോലിസിന്റെ കസ്റ്റഡിയില്‍ വിടേണ്ട സാഹചര്യമില്ലെന്നും ഒളിവില്‍ പോവില്ലെന്നും കോടതി നിരീക്ഷിച്ചു. ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ അപ്പീല്‍ പോകാനിരിക്കുകയാണ്

sponsored
. വഞ്ചിയൂര്‍ കോടതിയിലാണ് ഹരജി നല്‍കുന്നത്. അനന്തപുരി ഹിന്ദു സമ്മേളനത്തിലാണ് ജോര്‍ജ് മുസ് ലിം സമൂഹത്തിനെതിരേ വിദ്വേഷപ്രസംഗം നടത്തിയത്. മുസ് ലിം വ്യാപാരികള്‍ ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം മരുന്നുനല്‍കി ഇതര മതത്തിലുള്ളവരെ വന്ധീകരിക്കുന്നുവെന്നാണ് ജോര്‍ജ് ആരോപിച്ചത്. കൂടാതെ വ്യവസായി യൂസഫലിയെക്കുറിച്ചും ആരോപണമുന്നയിച്ചു. ഈ കേസിലാണ് ഫോര്‍ട്ട് പോലിസ് കേസെടുത്തത്. ഹാജരാക്കി അപ്പോള്‍ത്തന്നെ കോടതി ജാമ്യം നല്‍കുകയും ചെയ്തു. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രോസിക്യൂട്ടര്‍ ഹാജരായിരുന്നില്ല. അത് വിവാദവുമായി.

sponsored

കെ വി തോമസ് എല്‍ഡിഎഫിന് വേണ്ടി തൃക്കാക്കരയില്‍ പ്രചാരണത്തിനിറങ്ങും പി സി ചാക്കോ;

വെബ് ഡസ്ക് :-തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ.വി.തോമസ് എല്‍ഡിഎഫിനു വേണ്ടി പ്രചരണത്തിനിറങ്ങുമെന്ന് എന്‍പിസി അധ്യക്ഷന്‍ പി.സി.ചാക്കോ. ഒരു രാഷ്ട്രീയ മത്സരത്തിന് യുഡിഎഫ് തയ്യാറാവാത്ത സാഹചര്യമാണ് തൃക്കാക്കരയില്‍ ഉള്ളത്. തോമസ് മാഷ് കൂടി രംഗത്തിറങ്ങുന്നതോടെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍കൈ ലഭിക്കുമെന്നുറപ്പാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ.വി തോമസ് എല്‍ഡിഎഫി നു വേണ്ടി പ്രചരണത്തിനിറങ്ങും. ഒരു രാഷ്ട്രീയ മത്സരത്തിന് യുഡിഎഫ് തയ്യാറാവാത്ത സാഹചര്യമാണ് തൃക്കാക്കരയില്‍ ഉള്ളത്. തോമസ് മാഷ് കൂടി രംഗത്തിറങ്ങുന്നതോടെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍കൈ ലഭിക്കുമെന്നുറപ്പാണ്. ഇടതുപക്ഷമെന്ന ഹൃദയപക്ഷത്തിലേക്ക്, നേരിന്റെ രാഷ്ട്രീയത്തിലേക്കെത്തുന്ന തോമസ് മാഷിനു സുസ്വാഗതം.

അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ പങ്കെടുത്ത് നഴ്‌സുമാരെ അവഹേളിച്ചു, ഖത്തര്‍ മലയാളം മിഷന്‍ കോര്‍ഡിനേറ്റര്‍ ദുര്‍ഗാദാസിനെതിരേ വ്യാപക പ്രതിഷേധം;

ദോഹ: തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ പങ്കെടുത്ത് നഴ്‌സുമാര്‍ക്കെതിരേ അവഹേളനപരമായ പരാമര്‍ശനം നടത്തിയ ഖത്തര്‍ മലയാളം മിഷന്‍ കോര്‍ഡിനേറ്റര്‍ ദുര്‍ഗാദാസിനെതിരേ വ്യാപക പ്രതിഷേധം.

ഗള്‍ഫ് നാടുകളില്‍ മതംമാറ്റം നടക്കുന്നുവെന്നും തീവ്രവാദികളുടെ ലൈംഗികാവശ്യങ്ങള്‍ക്കായി നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നുവെന്നുമാണ് ഇയാള്‍ സമ്മേളനത്തില്‍ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. ഇയാളുടെ വിദ്വേഷപരാമര്‍ശത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രവാസിസമൂഹം രംഗത്തെത്തിയത്.

ഖത്തറില്‍ സ്വകാര്യ കമ്ബനിയിലെ അക്കൗണ്ടന്റായ ദുര്‍ഗാദാസ് കേരള സര്‍ക്കാരിനു കീഴിലുളള മലയാളം മിഷന്‍ ഖത്തര്‍ കോര്‍ഡിനേറ്ററുമാണ്.

12 വര്‍ഷം ആയി ഖത്തറില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ടെന്നും ഇന്ത്യ എന്ന പെറ്റമ്മയേക്കാള്‍ ഒരുപിടി സ്‌നേഹം കൂടതല്‍ ഖത്തര്‍ എന്ന പോറ്റമ്മയോടാണെന്നും ഈ നാട് തനിക്കും കുടുംബത്തിനും തരുന്ന സുരക്ഷാ കവചത്തിലുള്ള വിശ്വാസം കൊണ്ടാണ് അതെന്നും ഖത്തറിലെ നഴ്‌സിങ് സംഘടനയുടെ പ്രതിനിധിയായ സ്മിത ദീപു സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു.

”ദുര്‍ഗദാസേ…ഖത്തറിലെ ഒരു അംഗീകൃത നഴ്‌സിംഗ് സംഘടനയുടെ ഭാരവാഹിയാണ് ഞാന്‍. ഈ രാജ്യത്തെ എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ട് സമൂഹത്തില്‍ ഇറങ്ങി ചെന്ന ഒരു നഴ്‌സിംഗ് സംഘടനയുടെ ഭാരവാഹി..12 വര്‍ഷം ആയി ഖത്തര്‍ എന്നാ മഹാരാജ്യത്ത് നഴ്‌സിംഗ് ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്.അതും ഇന്ത്യയിലെ അംഗീകൃത നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ കൂടി .ഇന്ന് ഇന്ത്യ എന്ന പെറ്റമ്മയേക്കാള്‍ ഒരുപിടി സ്‌നേഹം കൂടതല്‍ എനിക്ക് ഖത്തര്‍ എന്ന എന്റെ പോറ്റമ്മയോടാണ്. അത് ഈ നാട് എനിക്കും എന്റെ കുടുംബത്തിനും തരുന്ന സുരക്ഷ കവചത്തില്‍ ഉള്ള വിശ്വാസം കൊണ്ടാണ് ആണ്.നഴ്‌സിംഗ് സമൂഹത്തിനു ഈ രാജ്യം തരുന്ന ബഹുമാനം കൊണ്ടാണ്. അവര്‍ തരുന്ന കരുതലില്‍ ഞങ്ങള്‍ സുരക്ഷിതര്‍ ആണ് എന്നുറപ്പ് ഉള്ളത് കൊണ്ടാണ്.

അങ്ങനെ ഉള്ള ഒരു രാജ്യത്ത് ജോലി ചെയ്യുന്ന ഒരു സമൂഹത്തെ ആണ് ഇത്രയും വൃത്തികെട്ട പരാമര്‍ശം നടത്തി താങ്കള്‍ അപമാനിച്ചേക്കുന്നത്”- ഇക്കാര്യത്തില്‍ ഒരു ശതമാനം പോലും ക്ഷമിക്കാന്‍ സാധിക്കില്ലെന്നും സ്മിത രോഷത്തോടെ കുറിച്ചു.

ഒരു രോഗി ബോധം നശിച്ചു മുന്‍പില്‍ വരുമ്ബോള്‍, മൂക്കു ചുളിക്കാതെ, കണ്ണ് മിഴിക്കാതെ അവരുടെ വിസര്‍ജ്യങ്ങള്‍ അളന്നു കുറിച്ച്‌, അവരുടെ സ്രവങ്ങള്‍ വൃത്തിയാക്കി പരിചരിക്കുന്ന, അവരുടെ ജീവന് കാവല്‍ നില്‍ക്കുന്ന, പവിത്രമായ ഒരു തൊഴിലിനെയാണ് ദുര്‍ഗാദാസ് അപമാനിച്ചിരിക്കുന്നതെന്നു കുറ്റപ്പെടുത്തുന്ന കുറിപ്പ് ഇതാണോ താങ്കളുടെ സാമൂഹ്യ പ്രതിബദ്ധത എന്ന് ചോദിച്ചിരിക്കുന്നു. ഇത്രയും വലിയ മഹാമാരി വന്നു ലോകം മൊത്തം കുലുക്കിയിട്ടും നിങ്ങളെപ്പോലുള്ള വിഷജന്തുക്കള്‍ ഇനിയുമുണ്ടല്ലോ എന്നോര്‍ക്കുമ്ബോളാണ് അദ്ഭുതംഎന്നുപറഞ്ഞാണ് അവസാനിപ്പിച്ചിരിക്കുന്നത്.

ദുര്‍ഗാദാസ് ഒരു സൂചനയാണ് അയാളും അയാളുടെ സംഘവും കത്തിക്കുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും തീ ചാരമാക്കാന്‍ പോകുന്നത് മുസ്ലിം സമുദായത്തെ മാത്രമായിരിക്കില്ലെന്നുപറഞ്ഞാണ് റജീന റെജി സ്മിതയുടെ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.കേരള ഗവണ്‍മെന്റ് നഴ്‌സസ് അസോസിയേഷനും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. നഴ്‌സിംഗ് സമൂഹത്തെയും ഖത്തര്‍ ജനതയെയും ഇങ്ങനെ അപമാനിച്ച ഈ നീചന്‍ ഖത്തറിലാണ് ജോലി ചെയ്യുന്നതെങ്കില്‍ ഇവന്റെ പേരില്‍ ഖത്തര്‍ ഗവണ്മെന്റ് നടപടിയെടുക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ അവിടത്തെ നഴ്‌സിംഗ് സമൂഹം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘടനയുടെ ഔദ്യോഗിക പേജിലെ കുറിപ്പില്‍ ആവശ്യപ്പെട്ടു.
ദുര്‍ഗാദാസ് മാപ്പുപറയണമെന്നാണ് നൗഫല്‍ ഷിഫ ആവശ്യപ്പെടുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണം, സർക്കാരുമായുള്ള ചർച്ച നിരാശാജനകമെന്ന് ഡബ്ല്യുസിസി;

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസി. സർക്കാരുമായുള്ള ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണവേയാണ് ഡബ്ല്യുസിസി നിലപാട് വ്യക്തമാക്കിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സർക്കാരുമായി നടത്തിയ ചർച്ച നിരാശാജനകമാണെന്നും ഡബ്ല്യുസിസി അറിയിച്ചു.ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ വ്യക്തതയില്ല. റിപ്പോർട്ടിലെ രഹസ്യാത്മകത സൂക്ഷിച്ച് റിപ്പോർട്ട് പുറത്തുവിടണം എന്നും ഡബ്ല്യുസിസി വ്യക്തമാക്കി.അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറല്ല എന്ന നിലപാടിലാണ് മന്ത്രി സജി ചെറിയാന്‍. കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ പറയുന്നത് വേറെ കാര്യങ്ങള്‍ ഉദ്ദേശിച്ചാണ്. അതൊന്നുമല്ല നമ്മുടെ മുന്നിലുള്ള വിഷയം. സര്‍ക്കാര്‍ വെച്ച റിപ്പോര്‍ട്ട് പുറത്ത് വിടണോ വേണ്ടയോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

മതവിദ്വേഷ പ്രസംഗം, പി സി ജോർജിനെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു;

വെബ് ഡസ്ക് :-മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ മുൻ യുഡിഎഫ്‌ സർക്കാരിലെ ചീഫ്‌ വിപ്പും എംഎൽഎയുമായിരുന്ന പി സി ജോർജ്‌ പൊലീസ്‌ കസ്‌റ്റഡിയിൽ. തിരുവനന്തപുരം ഫോർട്ട്‌ പൊലീസാണ്‌ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി ജോർജിനെ കസ്‌റ്റഡിയിലെടുത്തത്‌.

പി സി ജോർജ്‌ പരാമർശം പിൻവലിച്ച്‌ മാപ്പ്‌ പറയണമെന്ന്‌ സിപിഐ എം ആവശ്യപ്പെട്ടിരുന്നു. കേസെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐയും യൂത്ത്‌ ലീഗും പരാതി നൽകിയിരുന്നു. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാ സംഗമമെന്ന പരിപാടിയിലാണ് പി സി ജോര്‍ജ്ജ് മുസ്ലിം മതവിഭാഗത്തിനെതിരെ തെറ്റായ പ്രചരണവുമായി രംഗത്ത് വന്നത്.

ചരിത്രം തിരുത്തി ട്രാന്‍സ്‌വുമണ്‍ ലയ മരിയ ഡി.വൈ.എഫ്‌.ഐ സംസ്ഥാന കമ്മിറ്റിയിലേക്ക്;

വെബ് ഡസ്ക് :-ഡി.വൈ.എഫ്‌.ഐ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ട്രാന്‍സ്‌വുമണ്‍ ലയ മരിയ ജെയ്‌സണ്‍. ആദ്യമായാണ് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ സംസ്ഥാന കമ്മിറ്റിയില്‍ ഇടം നേടുന്നത്.
ഡി.വൈ.എഫ്‌.ഐ കോട്ടയം കമ്മിറ്റിയിലെത്തി മാസങ്ങള്‍ പിന്നിടുമ്പോവാണ് ലയ സംസ്ഥാന കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്. 2019 ൽ ഡി.വൈ.എഫ്‌.ഐയിലെത്തിയ ലയ ചങ്ങനാശേരി ഇത്തിക്കാനം സ്വദേശിയാണ്. തിരുവനന്തപുരം സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ ഇ സ്‌ക്വയര്‍ ഹബ് പ്രൊജക്ടില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്നു25 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും 90 അംഗ സംസ്ഥാന കമ്മറ്റി അംഗങ്ങളുമാണ് പുതിയ കമ്മിറ്റിയിൽ ഉള്ളത്. വി വസീഫിനെയാണ് ഡി.വൈ.എഫ്‌.ഐ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തിരിക്കുന്നത്. നിലവിലെ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ഈ സ്ഥാനത്ത് തുടരും. ചിന്താ ജെറോം , കെ.യു ജെനീഷ് കുമാർ തുടങ്ങിയവർ സംസ്ഥാന കമ്മറ്റിയിൽ നിന്ന് ഒഴിവായി. ആർ രാഹുൽ , അർ ശ്യാമ , ഡോ. ഷിജുഖാൻ , രമേശ് കൃഷ്ണൻ , എം. ഷാജർ , എം വിജിൻ എം.എൽ.എ , ഗ്രീഷ്മ അജയഘോഷ് തുടങ്ങിയവർ ഉപഭാരവാഹികളാകും ജെ.എസ് അരുണ്‍ ബാബുവാണ് പുതിയ ട്രഷറര്‍. പത്തനംതിട്ടയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്