PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾ

വൈദികനെ ഹണിട്രാപ്പില്‍ കുടുക്കിയ യുവതിയും സുഹൃത്തും അറസ്റ്റിൽ:

വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 41.5 ലക്ഷം തട്ടിയെടുത്ത യുവതിയും സുഹൃത്തും പിടിയില്‍

വെബ് ഡസ്ക്:- വൈദികനെ ഹണിട്രാപ്പില്‍ കുടുക്കിയ യുവതിയും സുഹൃത്തും അറസ്റ്റിൽ ഹണി ട്രാപ്പില്‍ കുടുക്കി 41.52 ലക്ഷം രൂപ തട്ടിയ കേസില്‍ യുവതിയും യുവാവും വൈക്കം പോലീസിന്റെ പിടിയില്‍. ബംഗളൂരു സ്വദേശികളായ നേഹ ഫാത്തിമ (25), സുഹൃത്ത് സാരഥി (29) എന്നിവരാണ് പിടിയിലായത്.

വൈദികന്‍ പ്രിന്‍സിപ്പലായി ജോലിചെയ്യുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി ഒഴിവുണ്ടോയെന്ന് അന്വേഷിച്ച് വിളിച്ചാണ് നേഹ വൈദികനുമായി അടുപ്പം സ്ഥാപിച്ചത്. പിന്നീട് വിഡിയോ കോള്‍ ചെയ്ത് അധ്യാപകന്റെ സ്വകാര്യദൃശ്യങ്ങള്‍ കൈക്കലാക്കുകയും ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 2023 ഏപ്രില്‍ മുതല്‍ പലതവണകളായി വൈദികനില്‍നിന്ന് പണം തട്ടുകയായിരുന്നു.

വീണ്ടും വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വൈദികന്‍ പോലീസില്‍ പരാതി നല്‍കാന് തയ്യാറായത്. എസ്ഐമാരായ ജയകൃഷ്ണന്‍, കുര്യന്‍ മാത്യു, സിപിഒമാരായ നിധീഷ്, ജോസ് മോന്‍, സനല്‍, മഞ്ജു, നെയ്തില്‍ ജ്യോതി എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതി റിമാന്‍ഡ് ചെയ്തു.

0 Reactions

Leave a Reply

Your email address will not be published. Required fields are marked *