PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾ

ഒമാനിൽ മലയാളി മരണപ്പെട്ടു:

ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതം : മലയാളി മരണപ്പെട്ടു

മസ്‌കറ്റ്: മസ്‌കറ്റിലെ വാദി കബീറിൽ ക്രിക്കറ്റ് കളിക്കുന്നതിന്നിടെ ഹൃദയാഘാതം അനുഭവപെട്ട് തൃശൂർ കരുവന്നൂർ കുടറത്തി വീട്ടിൽ തങ്കപ്പൻ മകൻ പ്രദീപ് (39) മരണപ്പെട്ടു.

കളിസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട പ്രദീപിനെ റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

മാതാവ്: തങ്ക, ഭാര്യ: നീതുമോൾ.

ഖൗല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കി ഇന്ന് രാത്രി കൊച്ചിയിലേക്കുള്ള ഒമാൻ എയറിൽ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

0 Reactions

Leave a Reply

Your email address will not be published. Required fields are marked *