ലൈംഗികതയിൽ വ്യത്യസ്തത ആഗ്രഹിക്കുന്നുണ്ടോ?
ലൈംഗികതയിൽ വ്യത്യസ്തത ആഗ്രഹിക്കുന്നുണ്ടോ? ഇക്കാര്യങ്ങളും അറിഞ്ഞിരിക്കണം
ലൈംഗികതക്ക് വലിയ പ്രാധാന്യം നൽകുന്നവരാണ് മനുഷ്യർ. കേലവം സന്താനോത്പാദനം മാത്രമല്ല, ശാരീരീകവും മാനസികവുമായ ആനന്ദവും ലക്ഷ്യമിട്ടാണ് മനുഷ്യർ സെക്സിൽ ഏർപ്പെടുന്നത്. പുതുമ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ലൈംഗിക ജീവിതം തന്നെ വിരസമാകും എന്നാണ് വിദഗ്ധർ പറയുന്നത്. അതുകൊണ്ട് തന്നെ ലൈംഗികതയിൽ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കണമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. സെക്സിൽ ഏർപ്പെടുന്ന സ്ഥലത്തിലും സമയത്തിലും രീതിയിലുമെല്ലാം വ്യത്യസ്തത പുലർത്താൻ കഴിയണമെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്.
നിങ്ങൾ കിടപ്പുമുറിയിൽ പുതിയതും പുതുമയുള്ളതുമായ എന്തെങ്കിലും അവതരിപ്പിക്കുമ്പോൾ, കൂടുതൽ ഉത്തേജകമായ അനുഭവത്തിനും വലിയ ഫിനിഷിനുമായി നിങ്ങൾ സ്വയം സജ്ജീകരിക്കുമെന്ന് അമേരിക്കൻ സെക്‌സ് തെറാപ്പിസ്റ്റായ വനേസ മാരിൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. നിങ്ങളുടെ മസ്തിഷ്കം പുതുമ ആഗ്രഹിക്കുന്നു, പ്രത്യേകിച്ച് സ്ത്രീകൾക്ക്- വനേസ പറയുന്നു.
വ്യത്യസ്ത ~നീക്കങ്ങൾ~ പരീക്ഷിക്കുന്നത് നിങ്ങളുടെ ബന്ധത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും. കിടപ്പുമുറിയിലെ പുതുമ നഷ്ടപ്പെടുന്നതാണ് അടുപ്പത്തിനുള്ള ഒരു പ്രധാന വെല്ലുവിളിയെന്നും ഈ മേഖലയിലുള്ളവർ പറയുന്നു. പര്യവേക്ഷണം വൈകാരിക അടുപ്പം വർദ്ധിപ്പിക്കുകയും അപകടസാധ്യതകൾ ഏറ്റെടുക്കാനും ഒരുമിച്ച് വളരാനും പങ്കാളികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പുതിയ സെക്‌സ് പൊസിഷനുകൾ കിടപ്പുമുറിയിലും പുറത്തും പരസ്‌പരം കൂടുതൽ വിശ്വസ്തരായിരിക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ചില സന്ദർഭങ്ങളിൽ, സ്ഥാനങ്ങൾ മാറുന്നത് നിർബന്ധമായിരിക്കാം. മേശപ്പുറത്തുള്ള ലൈംഗിക ബന്ധത്തിന് പങ്കാളി ക്ഷണിക്കുമ്പോൾ ‘അയ്യോ’ എന്ന് ചിന്തിക്കാതിരിക്കണം എന്ന് വിദഗ്ധർ പറയുന്നു.നിങ്ങളുടെ ഭാവന ഇതുവരെ ചിന്തിച്ചിട്ടുപോലുമില്ലാത്ത നിരവധി സാധ്യതകൾ അവിടെയുണ്ട്.
പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള നിങ്ങളുടെ പൊസിഷൻ എന്താണ്?
സ്ത്രീ മുകളിൽ വരുന്ന രീതി
പേരിൽ തന്നെയുണ്ട് ഈ പൊസിഷൻ എന്താണെന്ന്. ഈ രീതിയിൽ ലൈംഗിക ബന്ധത്തിന്റെ നിയന്ത്രണം സ്ത്രീയ്ക്കാണ്. മുകളിലേക്കും താഴേയ്ക്കും ചലിക്കുന്നതിലൂടെ ഹൃദയമിടിപ്പ് കൂടുകയും നല്ലൊരു വ്യായാമം ചെയ്ത അനുഭൂതിയുണ്ടാകുകയും ചെയ്യും.

മിഷനറി പൊസിഷൻ
പുരുഷൻ സ്ത്രീയ്ക്കു മുകളിൽ വരുന്ന രീതിയാണിത്. ഈ രീതിയിലാണ് മിക്ക പങ്കാളികളും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുള്ളതും. എന്നാൽ ഇടുപ്പ് വേദന ഉണ്ടാകുമെന്നതിനാൽ മിക്ക സ്ത്രീകൾക്കും ഇതൊരു ബോറടിപ്പിക്കുന്ന പൊസിഷനാണ്. ഇടുപ്പിന്റെ ഭാഗത്ത് ബെഡ്ഡിനോട് ചേർന്ന് ഒരു തലയിണ വച്ചാൽ വേദന ഒഴിവാക്കി ബന്ധം ആസ്വാദ്യകരമാക്കാം.

ഡോഗി സ്റ്റൈൽ
പങ്കാളികൾ ഇരുവരും ഒരു പരീക്ഷണത്തിന് തയാറാണെങ്കിൽ ഈ പൊസിഷൻ സ്വീകരിക്കാവുന്നതാണ്. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെയാണ് ഈ പൊസിഷനും. സ്ത്രീ കാൽമുട്ടും കൈയ്യും ബഡ്ഡിൽ അമർത്തി നിൽക്കുമ്പോൾ പുരുഷനും ഇതേ രീതിയിൽ സ്ത്രീയുടെ പിൻഭാഗത്ത് വരുന്നതാണ് ഈ പൊസിഷൻ. നട്ടെല്ല് നേർരേഖയിലാകുന്നതിനാൽ പങ്കാളികളിൽ ഇരുവർക്കും സന്തോഷവും ഊർജ്ജവും ലഭിക്കുന്ന വേറിട്ട പൊസിഷനാണിത്.

ലങ്‌സ്
ഈ രീതി ശരിക്കുമൊരു വ്യായാമമുറ പോലെയാണ്. ഇതിൽ പങ്കാളി നിങ്ങൾക്ക് മുകളിലായിരിക്കും. ഈ രീതിയിൽ ലൈംഗിക ബന്ധത്തിന്റെ പൂർണ നിയന്ത്രണം നിങ്ങളിലായിരിക്കും. മുകളിലേക്കും താഴേയ്ക്കും കൂടാതെ മുന്നോട്ടും പിന്നോട്ടും ചലിക്കേണ്ടി വരുന്നതിനാൽ ഇത് ശരിക്കുമൊരു വ്യായാമം ചെയ്ത അനുഭൂതി നിങ്ങളിലുണ്ടാക്കും.
സ്പൂണിങ്
ഇടുപ്പു വേദനയുള്ളപ്പോഴും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തോന്നിയാൽ പരീക്ഷിക്കാവുന്ന ഒരു രീതിയാണിത്. ഇരു പങ്കാളികളും ബെഡ്ഡിൽ ചേർന്നു കിടക്കുന്നതാണ് ഈ പൊസിഷൻ. ഏറെ നേരം കസേരയിൽ ഇരുന്ന് ജോലി ചെയ്യുന്നതിന്റെ പിരിമുറുക്കം ഈ പൊസിഷനിലുള്ള ലൈംഗിക ബന്ധത്തിലൂടെ ഒഴിവാക്കാനാകും. കാര്യമായ ആയാസമില്ലാതെ തന്നെ ആസ്വദിച്ച് ലൈംഗികബന്ധം നടത്താൻ സാധിക്കുന്ന ഒരു രീതി കൂടിയാണിത്.

