Sonia Gandhi says Congress faces biggest challenge in history;

സോണിയ ഗാന്ധി ഇ.ഡി ഓഫീസിൽ ;അനുഗമിച്ച് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും;

,

വെബ്ഡസ്ക്:- നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) ഓഫീസിലേക്ക് തിരിച്ചു. പതിനൊന്ന് മണിക്ക് ഇ.ഡി ഓഫീസിൽ ഹാരാകാൻ പോകുന്ന പാർട്ടി എം.പിമാരും പ്രവർത്തക സമിതിയംഗങ്ങളും മുഖ്യമന്ത്രിമാരും സംസ്ഥാനങ്ങളുടെ ചുമതലയുള്ളവരും സോണിയയെ അനുഗമിക്കും.

അതേസമയം, സോണിയ ഇ.ഡിക്ക് മുന്നിൽ ഹാജരാകുന്ന സമയം പുറത്ത് ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. പ്രതിഷേധ മുദ്രാവാക്യങ്ങൾ വിളിച്ച് കോൺഗ്രസ്, മഹിള കോൺഗ്രസ് പ്രവർത്തകർ പാർട്ടി ആസ്ഥാനത്ത് എത്തിച്ചേരുകയാണ്. ഇ.ഡി വേട്ടയാടലിനെതിരെ പാർലമെന്‍റിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിക്കും. കൂടാതെ, സംസ്ഥാനങ്ങളിലെ രാജ്ഭവൻ കേന്ദ്രീകരിച്ച് പി.സി.സിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടക്കും

Leave a Reply