Skip to content

കോൺഗ്രസ്ആസ്ഥാനത്തും പരിസരത്തും നിരോധനാജ്ഞ;

RSS attack on Congress workers in Kannur, DCC secretary and others injured;

വെബ് ഡസ്ക് :-കോൺഗ്രസ് ആസ്ഥാനത്തും പരിസരത്തും സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോൺഗ്രസിന്റെ ഇന്നത്തെ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിലാണ് നടപടി. സി.ആർ.പി.സി ചട്ടം 144 അനുസരിച്ചാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ഇന്ന് ഡൽഹി എൻഫോഴ്സ്‌മെന്റ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാവുകയാണ്.

അതുകൊണ്ടുതന്നെ ഇന്ന് കോൺഗ്രസ് എം.പിമാർ പാർലമെന്റിലും മുതിർന്ന നേതാക്കൾ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തും പ്രതിഷേധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മാർച്ചുകളും കൂട്ടം ചേരുന്നതും അടക്കം നിരോധിച്ചിരിക്കുകയാണ്.

മറ്റ് പാർട്ടികളെയും പ്രതിഷേധത്തിനായി കോൺഗ്രസ് ക്ഷണിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും.
ഇതേകേസിൽ, രാഹുൽ ഗാന്ധിയെ അഞ്ചു ദിവസമായി 50 മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. അന്നും കോൺഗ്രസ്രാജ്യവ്യാപകമായ പ്രതിഷേധംസംഘടിപ്പിച്ചിരുന്നു.

Leave a Reply

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading