ന്യൂഡൽഹി :-കോൺഗ്രസ് പാർട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുകയാണെന്ന് എഐസിസി പ്രസിഡന്റ് സോണിയ ഗാന്ധി. പാർട്ടിക്ക് മുന്നിലുള്ള വഴികൾ ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. ചെറുത്തുനിൽപ്പ് പോലും കടുത്ത പരീക്ഷണം നേരിടുകയാണെന്ന് സോണിയ ഗാന്ധി പാർലമെന്ററി പാർട്ടി യോഗത്തിൽ പറഞ്ഞു
സംഘടനയുടെ എല്ലാതലങ്ങളിലും ഐക്യം പ്രധാനമാണ്. പാർട്ടി പുനരുജ്ജീവനം സമൂഹം പോലും ആവശ്യപ്പെടുന്നുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലേറ്റ തോൽവി വേദനയുണ്ടാക്കുന്നതാണ്. പാർട്ടിയെ ശാക്തീകരിക്കാൻ നിരവധി നിർദേശങ്ങൾ ഉയർന്നിട്ടുണ്ട്. ചിന്തൻ ശിബിർ ഉടനുണ്ടാകുമെന്നും സോണിയ ഗാന്ധി പറഞ്ഞു
അതേസമയം കോൺഗ്രസ് അംഗത്വ വിതരണ ക്യാമ്പയിൻ 15 ദിവസം കൂടി നീട്ടി. വിവിധ സംസ്ഥാന ഘടകങ്ങളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. അംഗത്വവിതരണം നീട്ടിയ തീരുമാനം സംഘനടാ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും എഐസിസി അറിയിച്ചു.
You must log in to post a comment.