𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

നിപ ഭീതി ഒഴിയുന്നു; സമ്പര്‍ക്കപ്പട്ടികയിലുള്ള അഞ്ച് സാമ്പിളുകള്‍ കൂടി നെഗറ്റീവ്

കോഴിക്കോട്:-സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു. പരിശോധനക്കയച്ച അഞ്ച് സാമ്പിളുകളും നെഗറ്റീവായി. ഇതോടെ മുപ്പത് സാമ്പിളുകള്‍ പരിശോധിച്ചതില്‍ മുഴുവന്‍ സാമ്പിളുകളും നെഗറ്റീവാണ്. ഇനി 21 സാമ്പിളുകള്‍ കൂടി പരിശോധനക്കയച്ചിട്ടുണ്ടെന്നും ഫലം വരാനുണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു. 68 ആളുകളാണ് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. പത്ത് പേരെ ഇന്നലെ രാത്രിയോടെ പ്രവേശിപ്പിച്ചതാണ്. രോഗലക്ഷണങ്ങളുള്ളവരുടെ ആരോഗ്യസ്ഥതിയില്‍ ആശങ്കാജനകമായി ഒന്നുമില്ല. എന്‍ഐവിയുടെ പ്രത്യേക ടീം രണ്ട് ദിവസത്തിനകം കേരളത്തില്‍ എത്തുമെന്നും വീണ ജോര്‍ജ്ജ് അറിയിച്ചു.