എ.വിജയരാഘവൻ കെ.ടി. ജലീൽ എം.എൽ.എയെ നേരിട്ട് വിളിച്ച് ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടതിലുള്ള അതൃപ്തി അറിയിച്ചു;ജലീലിനെ തള്ളി സിപിഎം.

തിരുവനന്തപുരം: എ.ആർ.നഗർ സഹകരണ ബാങ്കിൽ പി.കെ കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപമുണ്ടെന്ന കെ.ടി ജലീലിന്റെ ആരോപണം ഏറ്റെടുക്കാതെ സിപിഎം. ഇ.ഡി ചോദ്യംചെയ്തതോടെ ജലീലിന് ഇ.ഡിയിൽ വിശ്വാസം കൂടിയെന്ന് പരിഹസിച്ച മുഖ്യമന്ത്രി അദ്ദേഹത്തെ പരസ്യമായി തള്ളിപ്പറയുകയും ചെയ്തു. ഇതിന് പിന്നാലെ ജലീലിനെ സിപിഎം നേരിട്ട് അതൃപ്തി അറിയിച്ചു.

സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ കെ.ടി. ജലീൽ എം.എൽ.എയെ നേരിട്ട് വിളിച്ച് ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടതിലുള്ള അതൃപ്തി അറിയിച്ചുകഴിഞ്ഞു. കുഞ്ഞാലിക്കുട്ടിയെ മാത്രം ലക്ഷ്യംവെക്കുന്നത് ശരിയല്ല. സഹകരണബാങ്കിലേക്ക് ഇ.ഡിയെ ക്ഷണിച്ചുവരുത്തുന്ന നടപടിയായിപ്പോയി ജലീലിന്റേത്. ഇത് പാർട്ടിയുടെ നയത്തിനും നിലപാടുകൾക്കും എതിരാണ്. കാരണം, കേരളത്തിലെ സഹകരണ ബാങ്കിലേക്ക് ഇ.ഡി കടന്നുകയറ്റം തുടങ്ങിയാൽ അത് എവിടെ അവസാനിക്കുമെന്ന് പറയാനാകില്ല. പ്രതികരണത്തിൽ ജാഗ്രത പുലർത്തണമെന്ന സന്ദേശവും ജലീലിന് നൽകിയതായാണ് സൂചന.

1021 കോടിയുടെ ക്രമക്കേട് ചൂണ്ടിക്കാട്ടി കുഞ്ഞാലിക്കുട്ടിക്കും മകൻ ആഷിഖിനുമെതിരെയാണ് ജലീൽ അന്വേഷണം ആവശ്യപ്പെട്ടത്. കള്ളപ്പണ നിക്ഷേപം എന്ന ആരോപണമാണ് ജലീൽ ഉന്നയിച്ചത്. ഇത് പുറത്തുകൊണ്ടുവരാൻ ഏതറ്റം വരെയും പോകുമെന്ന് ജലീൽ പ്രഖ്യാപിച്ചിരിക്കെ പിന്തുണക്കാൻ ഇല്ലെന്ന് സിപിഎമ്മും പറയുമ്പോൾ ഇനി ജലീലിന്റെ നീക്കങ്ങളാകും ശ്രദ്ധേയം.

മുഖ്യമന്ത്രി പറഞ്ഞതാണ് തനിക്കും പറയാനുള്ളതെന്ന് സഹകരണമന്ത്രി വി.എൻ വാസവനും പറഞ്ഞു. ക്രമക്കേട് ഉണ്ടെന്ന് കണ്ടാൽ അത് അന്വേഷിക്കാനും കണ്ടെത്താനും നടപടി എടുക്കാനുള്ള സംവിധാനവും ഇവിടെ ഉണ്ട്. അപ്പോൾ പിന്നെ ഇ.ഡി വന്ന് പരിശോധിക്കേണ്ട പ്രശ്നമില്ല. ജലീൽ പറഞ്ഞതിന്റെ ഉള്ളടക്കം അദ്ദേഹത്തോട് തന്നെ ചോദിക്കണം. വ്യക്തിവൈരാഗ്യമുണ്ടെങ്കിൽ അത് തീർക്കാനുള്ള വേദിയായി സർക്കാർ ഒരു കാര്യത്തേയും കാണില്ല. അതിന് നിന്നുകൊടുക്കില്ല. നിലവിൽ അന്വേഷണം നടക്കുന്നുണ്ട്. ക്രമക്കേട് നടന്നോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും മന്ത്രി വാസവൻ പറഞ്ഞു.

ഇതിനിടെ വിഷയത്തിൽ കേന്ദ്രസർക്കാരിനെ ഇടപെടുത്താൻ ബിജെപി നീക്കം തുടങ്ങി. കേന്ദ്ര സഹകരണമന്ത്രാലയത്തിനും ധനകാര്യമന്ത്രാലയത്തിനും പരാതി നൽകുമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി ഡൽഹിയിൽ അറിയിച്ചു. അന്വേഷണം വേണ്ട എന്ന മുഖ്യമന്ത്രിയുടെ നിലപാട് വിചിത്രമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. ലാവലിൻ വിഷയത്തിൽ പണ്ട് കുഞ്ഞാലിക്കുട്ടി സഹായിച്ചതിന്റെ പ്രത്യുപകാരമായിട്ടാണ് മുഖ്യമന്ത്രി ജലീലിനെ തള്ളിക്കളയുന്നതെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.

സഹകരണവകുപ്പിൽ ഭരണപരമായ കാര്യങ്ങളിൽ കേന്ദ്രത്തിന് ഇടപെടാൻ കഴിയില്ല. എന്നാൽ അഴിമതി വിഷയത്തിൽ ഇടപെടാം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകാൻ ഒരുങ്ങുന്നത്.


“Support our cause and be the reason for someone’s smile today.”

Your financial support is essetial our journey ahead;#Donation, #charity, #contribute, #help,
Your financial support is essetial our journey ahead;#Donation, #charity, #contribute, #help,
Chat on WhatsApp
AI Search Engine Crypto Rates

Crypto Rates:

Horizontal Slide Show with Social Media Icons
Slide 1
Slide 1 Caption
Slide 2
Slide 2 Caption