PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
Fashion Models & Influencers

ചരിത്രത്തിലേക്ക് നടന്ന ഫൂലൻ ദേവി;

10-ാം വയസ്സിലെ വിവാഹം,ജയിലറയിലെ കൂട്ടബലാത്സംഗം; ചമ്പലിൽ നിന്ന് ചരിത്രത്തിലേക്ക് നടന്ന ഫൂലൻ ദേവി

<h6 class="wp-block-heading" id="<a-href-politicaleye.news/ചരിത്രത്തിലേക്ക്-നടന്ന-ഫൂലൻ-ദേവി;"വെബ് ഡെസ്ക്:- 10-ാം വയസ്സിലെ വിവാഹം,ജയിലറയിലെ കൂട്ടബലാത്സംഗം; ചമ്പലിൽ നിന്ന് ചരിത്രത്തിലേക്ക് നടന്ന ഫൂലൻ ദേവി “എനിക്ക് എഴുത്തോ വായനയോ അറിയില്ല, ഇതാണ് എന്റെ കഥ. മറ്റുള്ളവര്‍ കുറ്റമെന്ന് എന്തിനെ വിളിക്കുന്നുവോ ഞാനതിനെ നീതിയെന്ന് വിളിക്കും- തന്റെ ആത്മകഥയായ ‘ഞാൻ ഫൂലൻദേവി’ക്ക് ആമുഖമായി ഫൂലന്‍ എഴുതി. കീഴ്ജാതിക്കാർ തങ്ങളുടെ കാലിനടിയിൽ അമരേണ്ടവരാണെന്ന ജാതിക്കോമരങ്ങളുടെ ഗർവും സാധാരണക്കാരോടുള്ള അധികാരികളുടെ ധാർഷ്ട്യവുമാണ് ഫൂലനെ കൊള്ളക്കാരിയാക്കിയത്.https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});

പത്താം വയസ്സുമുതൽ നേരിട്ട ക്രൂര പീഡനങ്ങളാണ് അവളെ തോക്കെടുപ്പിച്ചത്. നിലനിന്നിരുന്ന എല്ലാ ദുഷിച്ച സാമൂഹിക ക്രമങ്ങളുടെയും ഗതി മാറ്റിയത് ഓരോ കാലവും നിഷേധികളെന്നും കലഹപ്രിയരെന്നും മുൻവിധിയോടെ കണ്ട മനുഷ്യരാണ്. കാലത്തിനും ചരിത്രത്തിനും മുന്നേ വഴിവിളക്കായി നടന്ന കലഹ പ്രിയരെ കുറിച്ചുള്ള പംക്തി The Rebels ൽ തുടങ്ങുന്നത് ഫൂലൻദേവിയുടെ കഥ പറഞ്ഞുകൊണ്ടാണ്.
https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});

ഉത്തര്‍പ്രദേശിലെ ജലൗന്‍ ജില്ലയിലെ ഗുരകാ പര്‍വ എന്ന ഗ്രാമത്തില്‍ 1963 ഓഗസ്റ്റ് 10-നായിരുന്നു ഫൂലന്‍ ദേവിയുടെ ജനനം. മത്സ്യബന്ധനം കുലത്തൊഴിലാക്കിയ മല്ല എന്ന വിഭാഗക്കാരാണ് ഫൂലന്റെ കുടുംബം. അച്ഛന്‍ ദേവിദീനും അമ്മ മൂലായ്ക്കുമായി ഫൂലനുള്‍പ്പടെ ആറു മക്കള്‍. അഞ്ച് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും. തങ്ങളുടെ സമുദായത്തിനെ മേല്‍ജാതിയില്‍പ്പെട്ട, സമ്പന്നവര്‍ഗമായ താക്കൂര്‍മാര്‍ ചവിട്ടിയരയ്ക്കുന്നത് കണ്ടാണ് ഫൂലനും സഹോദരങ്ങളും വളര്‍ന്നത്. ദളിത് വിഭാഗങ്ങളെ വരുതിയില്‍ നിര്‍ത്തി ഗ്രാമഭരണം നടത്തിവന്നതും താക്കൂര്‍മാരായിരുന്നു. ഫൂലനും സഹോദരങ്ങള്‍ക്കും ചെറുപ്പത്തില്‍ തന്നെ പീഡനങ്ങളേല്‍ക്കേണ്ടി വന്നു. എന്നാല്‍ ഇതിലും കഠിനമായിരുന്നു സ്വന്തം ബന്ധുക്കളില്‍ നിന്ന് ഫൂലനും കുടുംബത്തിനും ഏല്‍ക്കേണ്ടി വന്ന ബുദ്ധിമുട്ടുകള്‍.
ഫൂലന്‍ ജനിക്കുമ്പോള്‍ ദേവിദീനിന്റെ സഹോദരന്‍ ബിഹാരി ലാലും മകന്‍ മൈയ്യാദീനും ചേര്‍ന്ന് ദേവിദീനിന്റെ പേരിലുള്ള ഭൂമി കൈക്കലാക്കിയിരുന്നു. ഗ്രാമത്തലവനെ സ്വാധീനിച്ച് ആധാരത്തില്‍ മാറ്റം വരുത്തിയായിരുന്നു ബിഹാരിലാലിന്റെ തട്ടിപ്പ്. ഭൂമി നഷ്ടപ്പെട്ട ഫൂലനും കുടുംബവും ഗ്രാമാതിര്‍ത്തിയോട് ചേര്‍ന്ന ഒരു ചെറിയ കുടിലില്‍ താമസിക്കേണ്ടിവന്നു. എന്നാല്‍ ബിഹാരിലാലും മകനും അവരെ ഉപദ്രവിക്കുന്നത് തുടര്‍ന്നു കൊണ്ടേയിരുന്നു. ദേവിദീനിന്റെ കൃഷിയിടത്തില്‍ നിന്നമുള്ള വിളവും മൈയ്യാദീന്‍ തട്ടിയെടുത്തു. സഹോദരനെയും കുടുംബത്തെയും നാട്ടില്‍ നിന്ന് തന്നെ ഓടിക്കാനായിരുന്നു ബിഹാരി ലാലിന്റെ പദ്ധതി.

ഈ പീഡനങ്ങളൊക്കെ കണ്ണടച്ച് സഹിക്കുന്നയാളായിരുന്നു ദേവിദീന്‍. എന്നാല്‍ ഫൂലന്റെ അമ്മ മൂലാ നേരെ മറിച്ചും. ആരുടെ മുന്നിലും പേടിച്ച് തലകുനിച്ച് നില്‍ക്കേണ്ടതില്ലെന്നും പകരത്തിനു പകരം ചെയ്യണമെന്നും ഫൂലനെ അമ്മ പഠിപ്പിച്ചു. ആ വീര്യം നുകര്‍ന്നാണ് പത്താം വയസ്സില്‍ അനീതിക്കെതിരെ ഫൂലന്റെ ശബ്ദമുയര്‍ന്നത്.
https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574
മൂത്ത സഹോദരി രുക്മിണിയുമായി ചേര്‍ന്ന് ബിഹാരി ലാലും മൈയ്യാദീനും തട്ടിയെടുത്ത കൃഷിയിടത്തില്‍ കുത്തിയിരുന്നു. വിളഞ്ഞുകിടന്ന നിലക്കടലകള്‍ പറിച്ചെടുത്ത് അത് തന്റെ കുടുംബം വിയര്‍പ്പൊഴുക്കിയുണ്ടാക്കിയ വിളവാണെന്ന അവകാശത്തില്‍ അവള്‍ വാശിയോടെ കഴിച്ചു. കൃഷിയിടത്തില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ മൈയ്യാദീന്‍ ആക്രോശിച്ചു കൊണ്ടേയിരുന്നെങ്കിലും അവള്‍ അനങ്ങിയില്ല.

പത്തുവയസ്സുള്ള ഫൂലനെ ബോധം മറയുന്നത് വരെ തല്ലിച്ചതച്ച് കൃഷിയിടത്തില്‍ നിന്ന് വലിച്ച് പുറത്തിടുകയാണ് മൈയ്യാദീന്‍ ചെയ്തത്. ഫൂലന്റെ ആ സമരം നീതിക്കുവേണ്ടിയായിരുന്നെങ്കിലും ഗ്രാമം മുഴുവന്‍ ഫൂലനും കുടുംബത്തിനുമെതിരേ തിരിയുകയാണ് ചെയ്തത്. ഫൂലനെ മാത്രമല്ല കുടുംബത്തിനെ ഒന്നാകെ തല്ലിമെതിക്കണമെന്നായിരുന്നു ഗ്രാമത്തലവന്റെ നിലപാട്. ഗ്രാമം മുഴുവന്‍ ഫൂലന്‍ ഒരു പ്രശ്‌നക്കാരിയായി ചിത്രീകരിക്കപ്പെട്ടു. ഇതോടെ കൂടുതല്‍ ‘വഴിതെറ്റാതെ’ ഫൂലനെ എത്രയും വേഗം കല്യാണം കഴിപ്പിച്ചയക്കണമെന്ന് ബന്ധുക്കളൊന്നാകെ ആവശ്യപ്പെട്ടു. അതിനു പിന്നിലെ കുബുദ്ധിയും ബിഹാരിലാലിന്റേതായിരുന്നു.
https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});



നൂറു രൂപയും പശുവും, മൂന്നിരട്ടി പ്രായമുള്ള വിഭാര്യനുമായി വിവാഹം

ഫൂലന്റെ പതിനൊന്നാമത്തെ വയസ്സില്‍ അവളേക്കാള്‍ മൂന്നിരട്ടി പ്രായമുള്ള പുട്ടിലാല്‍ എന്ന വിഭാര്യനെയാണ് വീട്ടുകാര്‍ അവള്‍ക്ക് വേണ്ടി കണ്ടുപിടിച്ചത്. നൂറു രൂപയ്ക്കും ഒരു പശുവിനും ഒരു സൈക്കിളിനും പകരമായായിരുന്നു ഭാര്യ മരിച്ച പുട്ടിലാലിന്റെ രണ്ടാം ഭാര്യയായി ഫൂലനെ വീട്ടുകാര്‍ കന്യാദാനം ചെയ്തത്. മൂന്ന് വര്‍ഷം കഴിഞ്ഞേ ഫൂലനെ ഭാര്യയായി ഒപ്പം കൂട്ടൂ എന്ന ഉറപ്പിലാണ് പുട്ടിലാല്‍ വിവാഹം നിശ്ചയിച്ചതെന്നും എന്നാല്‍ മൂന്ന് മാസം പോലും കഴിയും മുമ്പ് പുട്ടിലാല്‍ വന്ന് ഫൂലനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നും മാലാ സെന്‍ എഴുതിയ ഫൂലന്റെ ജീവചരിത്രമായ ‘ഇന്ത്യാസ് ബാൻഡിറ്റ് ക്വീന്‍’ എന്ന പുസ്‌കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});


പുട്ടിലാലുമായുള്ള വിവാഹജീവിതത്തില്‍ ഫൂലന്‍ നരകം കണ്ടു. ആ മനുഷ്യന്റെ രതിവൈകൃതങ്ങള്‍ ആ പിഞ്ചു ശരീരത്തിന് താങ്ങാനാവുന്നതിലും അധികമായിരുന്നു. അയാളുടെ ഉപദ്രവം സഹിക്കാന്‍ വയ്യാതെ അവള്‍ അസുഖബാധിതയായി. മൃതപ്രായയായ ഫൂലനെ മാതാപിതാക്കളെത്തിയാണ് ആശുപത്രിയിലാക്കുന്നത്. അവര്‍ അവളെ ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവന്നു. വിവാഹം കഴിപ്പിച്ചയച്ച പെണ്‍കുട്ടി ഭര്‍ത്താവിനെ ഉപേക്ഷിച്ച് തിരിച്ചെത്തി എന്ന വാര്‍ത്ത അപരാധമായി കണ്ട് കാട്ടുതീ പോലെ ഗ്രാമത്തില്‍ പരന്നു.

ദുരഭിമാനത്തിന്റെ പേരില്‍ ആ കുടുംബത്തെ സമൂഹം കല്ലെറിയുന്നതിനിടെയാണ് രക്ഷകന്റെ രൂപത്തില്‍ മൈയ്യാദീന്‍ അവതരിക്കുന്നത്. താന്‍ നല്‍കുന്ന മുദ്രപത്രത്തില്‍ ഒപ്പുവെച്ചാല്‍ പുട്ടിലാല്‍ ഫൂലനെ തിരികെ സ്വീകരിക്കുമെന്നായിരുന്നു മൈയ്യാദീനിന്റെ ഡിമാന്റ്
എന്നാല്‍ അതിനു പിന്നിലെ ചതി മനസ്സിലാക്കിയ ദേവിദീന്‍ ഒപ്പിട്ട് നല്‍കാന്‍ വിസമ്മതിച്ചു. പിന്നാലെ ഫൂലനെ തൊട്ടടുത്ത ഗ്രാമത്തില്‍ താമസിക്കുന്ന ബന്ധുക്കളുടെ വീട്ടിലേക്ക് അയച്ചു. അവിടെ വെച്ചാണ് തന്റെ അകന്ന ബന്ധത്തില്‍പ്പെട്ട കൈലാഷ് എന്ന യുവാവിനെ ഫൂലന്‍ കാണുന്നത്.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});

കൊള്ളക്കാരുടെ സഹായിയായിരുന്നു കൈലാഷ്. ഫൂലനും കൈലാഷും അടുത്തു. കൈലാഷ് വിവാഹിതനായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം പ്രണയത്തിലേക്ക് എത്തുന്നതിലേക്ക് കാര്യങ്ങള്‍ നീണ്ടതോടെ കൈലാഷിന്റെ ഭാര്യ ഇടപെട്ട് ഫൂലനെ തിരികെ നാട്ടിലേക്ക് അയച്ചു. ഗത്യന്തരമില്ലാതെ ഫൂലന്‍ ഗ്രാമത്തില്‍ തിരിച്ചെത്തി.

ഫൂലന്റെ കുടുംബത്തിന്റെ അപേക്ഷയില്‍ പുട്ടിലാല്‍ ഫൂലനെ തിരികെ സ്വീകരിച്ചു. അതിനിടെ അയാള്‍ ഒരു വിവാഹം കൂടി കഴിച്ചിരുന്നു. പുട്ടിലാലിന്റെ ഉപദ്രവങ്ങള്‍ക്ക് പുറമേ അയാളുടെ രണ്ടാം ഭാര്യയുടെ പീഡനം കൂടി സഹിക്കേണ്ട ഗതികേടിലായി ഫൂലന്‍. പക്ഷേ അധികം വൈകാതെ ഫൂലനെ പുട്ടിലാല്‍ ഉപേക്ഷിച്ചു.
അതിനിടെയാണ് ഗ്രാമത്തലവന്റെ രണ്ടാമത്തെ മകന് ഫൂലനോട് താത്പര്യം തോന്നുന്നത്. അവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടണമെന്ന ഉദ്ദേശ്യത്തോടെ അയാള്‍ പല തവണ അവളെ സമീപിച്ചു. എത്ര ശ്രമിച്ചിട്ടും ഫൂലന്‍ വഴങ്ങിയില്ല, ആ ദേഷ്യത്തിൽ മാതാപിതാക്കള്‍ക്ക് മുന്നിലിട്ട് അവളെ കൂട്ടബലാത്സംഗം ചെയ്യുക എന്നതായിരുന്നു.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});

ഗ്രാമത്തലവന്റെ മകനും കൂട്ടര്‍ക്കുമെതിരേ നടപടിയെടുക്കാന്‍ ഫൂലന്‍ തൊട്ടടുത്ത ഗ്രാമത്തിലെ തലവന്റെ സഹായം തേടി. ഇതില്‍ ക്ഷുഭിതരായ ഗ്രാമസഭ ഫൂലനെ ശിക്ഷിക്കാനായി വൃദ്ധനായ ഒരു വേലക്കാരനെ കൊണ്ട് അവരേ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചുശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ ഗ്രാമം വിട്ടോടിയ ഫൂലനെതിരേ മൈയ്യാദീന്‍ ഒരു കള്ളക്കേസ് ഫയല്‍ ചെയ്തു.

ഒരു സംഘം കൊള്ളക്കാരുമായെത്തി ഫൂലന്‍ തന്റെ വീട് കൊള്ളയടിച്ചു എന്നായിരുന്നു അയാളുടെ പരാതി. മൈയ്യാദീനിന്റെ സഹോദരീ ഭര്‍ത്താവായ മന്‍സുഖ് എന്ന പോലീസുകാരന്റെ സ്വാധീനം ഉപയോഗിച്ചാണ് ഫൂലനെതിരേ അയാള്‍ കേസ് ഫയല്‍ ചെയ്തത്. കള്ളസാക്ഷി പറയാന്‍ കുറച്ചുപേരെ ഏര്‍പ്പാടാക്കുകയും ചെയ്തു. ഫൂലന്‍ കീഴടങ്ങാന്‍ കൂട്ടാക്കാതെ വന്നതോടെ അവളുടെ അച്ഛന്‍ ദേവിദീനിനെ പോലീസ് ജയിലിലടച്ചു. ഫൂലന്‍ എത്താതെ അച്ഛനെ വിട്ടയക്കില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്. ഒടുവില്‍ ഫൂലനെത്തി.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574

താന്‍ നിരപരാധി ആണെന്ന ഉത്തമബോധ്യം കൊണ്ടു തന്നെ അവള്‍ പോലീസിനു മുന്നിലെത്തി
അറസ്റ്റിലായ ഫൂലന് ജയിലില്‍ ക്രൂരമായ പീഡനമാണ് ഏല്‍ക്കേണ്ടി വന്നത്. ചെയ്യാത്ത കുറ്റം താന്‍ സമ്മതില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ ഫൂലനെ പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. എന്നിട്ടും കുറ്റം സമ്മതിക്കുന്നില്ലെന്ന് കണ്ടതോടെ പോലീസ് മുറ അടുത്ത ഘട്ടത്തിലേക്ക് കടന്നു. സ്റ്റേഷനിലെ ഒരു കുടുസ്സുമുറിയില്‍ കൊണ്ടിട്ട് പോലീസുകാര്‍ അവളെ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു. ദിവസങ്ങളോളം പീഡിപ്പിച്ച ശേഷം ദേവിദീന്‍ കിടന്ന സെല്ലില്‍ അവളെ കൊണ്ടു ചെന്നാക്കി ഉടുതുണിയില്ലാതെ നിര്‍ത്തി. പിന്നീട് കുറ്റം തെളിയിക്കപ്പെടാഞ്ഞതിനാല്‍ അവർ ജയില്‍ മോചിതയായി
ജയിലില്‍ നിന്ന് തിരിച്ചെത്തിയ ഫൂലന് ഗ്രാമത്തില്‍ അത്ര നല്ല സ്വീകരണമല്ല ലഭിച്ചത്. ജയിലില്‍ നടന്നതൊക്കെ അവർ അറിഞ്ഞിരുന്നു.

പോലീസുകാര്‍ ചെയ്തതൊക്കെ ഗ്രാമീണരും അവരോട് ചെയ്തു. രക്ഷിതാക്കള്‍ക്കു മുന്നില്‍ വീണ്ടും ബലാത്സംഗം ചെയ്യപ്പെട്ടു. പരാതിയുമായി എത്തിയെങ്കിലും എന്തോ തമാശ കേട്ടതു പോലെ പൊട്ടിച്ചിരിക്കുകയാണ് പോലീസുകാര്‍ ചെയ്തത്.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574



പിന്നീടങ്ങോട്ട് ഫൂലനുള്ളില്‍ ഒരു കൊടുങ്കാറ്റ് ആഞ്ഞടിക്കുകയായിരുന്നു. അടിച്ചമര്‍ത്താനെത്തുന്നവരെ തിരിച്ചടിക്കുക മാത്രമാണ് നിലനില്‍പ്പെന്ന അമ്മയുടെ വാക്കുകള്‍ അവള്‍ വീണ്ടും പ്രാവര്‍ത്തികമാക്കി. ബലാത്സംഗം ചെയ്യാനെത്തിയവരെ അവള്‍ അടിച്ചോടിച്ചു. ജോലി ചെയ്യുന്ന കൃഷിയിടത്തില്‍ കൂലി നിഷേധിച്ച ഗ്രാമത്തലവനെതിരേ ആഞ്ഞടിച്ചു. കൂലി കിട്ടിയില്ലെങ്കില്‍ വെടിവെച്ചു കൊന്നു കളയുമെന്ന് അവർ ഗ്രാമത്തലവന്മാര്‍ക്കു മുന്നില്‍ ഭീഷണി മുഴക്കി. ആ ഗ്രാമത്തില്‍ ഒറ്റയാള്‍പട്ടാളമായി അവർ പോരാട്ടം തുടര്‍ന്നു. ഫൂലന് ഭ്രാന്തിളകിയെന്ന് നാട്ടുകാര്‍ പിറുപിറുത്തു.

ഫൂലൻ ദേവി’യുടെ ജനനം

ഒരു ദിവസം മൈയ്യാദീന്‍ പണം കൊടുത്ത് ഏര്‍പ്പാടാക്കിയ ബാബു സിംഗ് ഗുജ്ജര്‍ എന്ന ചമ്പല്‍ കൊള്ളക്കാരന്റെ സംഘം ഫൂലനെ തട്ടിക്കൊണ്ടു പോയി. ഗുജ്ജറിന്റെ നേതൃത്വത്തിലുള്ള താക്കൂറുകളും വിക്രം മല്ലയുടെ നേതൃത്വത്തിലുള്ള മല്ലകളുമാണ് ആ മുപ്പതംഗ കൊള്ളസംഘത്തിലുണ്ടായിരുന്നത്. ഗുജ്ജറിന്റെ പ്രവൃത്തികളോട് സംഘത്തിലെ വിക്രം മല്ലയുള്‍പ്പടെയുള്ളവര്‍ക്ക് കടുത്ത വിരോദ്ധമുണ്ടായിരുന്നു.

ജാതിയുടെ പേരിലുള്ള സംഘര്‍ഷങ്ങളും അവര്‍ക്കിടയില്‍ നിലനിന്നിരുന്നു. ഫൂലനെ തന്റെ സങ്കേതത്തില്‍ എത്തിച്ച ബാബു ഗുജ്ജര്‍ ദിവസങ്ങളോളം ബലാത്സംഗം ചെയ്തു. ഗുജ്ജറിന്റെ പീഡനങ്ങളില്‍ നിന്ന് ഫൂലനെ രക്ഷിക്കുന്നത് വിക്രം മല്ലയാണ്. ഗുജ്ജറിനെ വെടിവെച്ചു കൊന്ന ശേഷം ഫൂലനെ മോചിപ്പിച്ചു. പിന്നീട് വിക്രം ഫൂലന്റെ സംരക്ഷകനായി. ആ ബന്ധം വിവാഹത്തില്‍ കലാശിച്ചു. വിക്രം ആയുധങ്ങള്‍ കൈകാര്യം ചെയ്യാന്‍ പഠിപ്പിച്ചു. വിക്രമിന്റെ സഹായത്തോടെ ഫൂലൻ തന്നെ പീഡിപ്പിച്ചവരോട് പകരം വീട്ടി. സമ്പന്നരെ കൊള്ളയടിച്ചു
പതിയെ പിന്നാക്ക ജാതിക്കാര്‍ക്കിടയില്‍ ഫൂലന്‍ പ്രിയങ്കരിയായി. അവര്‍ ഫൂലന് ഒരു ഓമനപ്പേരുമിട്ടു. ദസ്യൂ സുന്ദരി അഥവാ സുന്ദരിയായ കൊള്ളക്കാരി.

വിക്രം മല്ല മേല്‍ജാതിക്കാരുടെ നിരന്തരം പീഡനങ്ങള്‍ക്ക് വിധേയരായിക്കൊണ്ടിരുന്ന അവര്‍ക്കു മുന്നില്‍ ദുര്‍ഗാ ദേവിയുടെ അവതാരമായാണ് ഫൂലനെ അവതരിപ്പിച്ചത്. ദേവിക്ഷേത്രത്തിനു മുന്നില്‍ തടിച്ചുകൂടിയ ജനങ്ങള്‍ക്ക് മുന്നില്‍ വെച്ച് വിഗ്രഹത്തില്‍ ചുറ്റിയ ചുവന്ന പട്ട് ഫൂലന്റെ തലയില്‍ ചുറ്റിക്കൊടുത്തു. ചമ്പലിന്റെ റാണിയായി അധികാരകേന്ദ്രങ്ങള്‍ക്ക് പേടിസ്വപ്‌നമായി മാറിയ ഫൂലന്‍ ദേവിയുടെ ജനനം അന്നായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

പക്ഷേ വിധിയുടെ ക്രൂരതകള്‍ ഫൂലനെ വേട്ടയാടുന്നത് തുടര്‍ന്നു കൊണ്ടേയിരുന്നു. ഇത്തവണ അത് തന്റെ ആശ്രയമായിരുന്ന വിക്രം മല്ലയുടെ മരണത്തിന്റെ രൂപത്തിലായിരുന്നു. 1980 ഓഗസ്റ്റിലായിരുന്നു സംഭവം. ഗുജ്ജറിന്റെ സുഹൃത്തക്കളും സംഘത്തിന്റെ മുന്‍ തലവന്മാരുമായ ശ്രീറാം സിങും സഹോദരന്‍ ലല്ലാ റാം സിങും ജയില്‍മോചിതരായത്. തങ്ങളുടെ സുഹൃത്തിനെ ഒരു കീഴ്ജാതിക്കാരന്‍ കൊന്നുവെന്ന വിവരം ജയിലില്‍ വെച്ചു തന്നെ അറിഞ്ഞ അവര്‍ പ്രതികാരം ചെയ്യുമെന്നുറപ്പിച്ചിരുന്നു.

ഇവരുടെ നേതൃത്വത്തില്‍ കൊള്ളസംഘത്തിലെ മേല്‍ജാതിക്കാര്‍ ചേര്‍ന്ന് വിക്രം മല്ലയെ ഒളിഞ്ഞിരുന്ന് വെടിവെച്ചു കൊന്നു. ഫൂലനെ തടവിലാക്കി. താക്കൂര്‍മാര്‍ക്ക് മൂന്‍തൂക്കമുള്ള ബെഹ്‌മായി എന്ന ഗ്രാമത്തിലെത്തിച്ച ശേഷം ഫൂലനെ അവര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. പൂര്‍ണ നഗ്നയാക്കി ഗ്രാമത്തിലെ കിണറ്റില്‍ നിന്ന് വെള്ളം കോരിപ്പിച്ചു
അന്ന് അവരുടെ തടവില്‍ നിന്ന് ഫൂലനെ മോചിപ്പിച്ചത് മാന്‍ സിങ് എന്ന മറ്റൊരു കൊള്ളക്കാരനായിരുന്നു. പിന്നീട് മാന്‍ സിങ്ങിനൊപ്പം ഫൂലന്‍ ദേവി പുതിയ ഒരു കൊള്ളം സംഘം രൂപീകരിച്ചു. ഇതിനിടെ മാന്‍ സിങ്ങിനെ ജീവിത പങ്കാളിയാക്കുകയും ചെയ്തു.

10-ാം വയസ്സിലെ വിവാഹം,ജയിലറയിലെ കൂട്ടബലാത്സംഗം; ചമ്പലിൽ നിന്ന് ചരിത്രത്തിലേക്ക് നടന്ന ഫൂലൻ ദേവി

വിക്രം മല്ലയെ കൊന്ന, തന്നെ അതിക്രൂരമായി ആക്രമിച്ച ബെഹ്‌മായി ഗ്രാമത്തിലെ താക്കൂര്‍മാരോടുള്ള പ്രതികാരദാഹം ഫൂലന്റെ മനസ്സില്‍ അഗ്നിപര്‍വതം പോലെ പുകഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു. 1981 ഫെബ്രുവരി 14-ാം തീയതി ഫൂലന്റെ സംഘം ബെഹ്‌മായിയിലേക്ക് ഇരച്ചെത്തി. ശ്രീറാമിനെയും ലല്ലയേയും പുറത്തിറക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അന്ന് അവര്‍ ഗ്രാമത്തിലുണ്ടായിരുന്നില്ല. പകരം ഗ്രാമത്തിലെ മുഴുവന്‍ താക്കൂര്‍ ആണുങ്ങളേയും പുറത്തിറക്കി അവളെ നഗ്നയായി വെള്ളം കോരിപ്പിച്ച കിണറിനു മുന്നില്‍ നിരത്തി നിര്‍ത്തി. അവര്‍ക്ക് നേരെ ഫൂലന്റെ തോക്കുകള്‍ നിര്‍ത്താതെ തീതുപ്പി. ആ കിണറ്റിലേക്ക് ഓരോരുത്തരായി മരിച്ചുവീഴുമ്പോള്‍ അവളുടെ ഉള്ളിലെ തീക്കനല്‍ തണുത്തു.


20-ലധികം പേര്‍ മരിച്ച കൂട്ടക്കൊല എന്നതിലുപരി മേല്‍ജാതിക്കാരെ കീഴ്ജാതിയിലുള്ള ഒരു പെണ്ണ് കൊന്നു എന്ന പേരിലാണ് ആ കൊല താക്കൂര്‍മാരുടെ രക്തം തിളപ്പിച്ചത്. അത് വലിയ കോളിളക്കമുണ്ടാക്കുകയും ചെയ്തു. അന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന വി.പി. സിങ്ങിന് ആ സമ്മര്‍ദത്തില്‍ രാജി വെക്കേണ്ടി വരെ വന്നു.

ഫൂലന്റെ പിന്നാലെ പോലീസുകാര്‍ പാഞ്ഞെങ്കിലും അവരില്‍ നിന്നും വിദഗ്ധമായി ഫൂലന്‍ രക്ഷപ്പെട്ടു. അവളുടെ അമ്മ മൂലായെ പോലീസ് അഞ്ചു മാസത്തോളം തടവിലാക്കി. എന്നിട്ടും ഫൂലന്‍ കീഴടങ്ങിയില്ല
ഒടുവില്‍ കൊള്ളക്കാര്‍ക്ക് വിശ്വസ്തനായ രാജേന്ദ്ര ചതുര്‍വേദി എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ആവശ്യപ്രകാരമാണ് ഫൂലന്‍ കീഴടങ്ങുന്നത് അതും കുറെയേറെ നിബന്ധനകളോടെ.

തനിക്കും തന്റെ സംഘത്തിലും പെട്ട ആര്‍ക്കും വധശിക്ഷ നല്‍കാന്‍ പാടില്ല, എട്ടുവര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷിക്കാന്‍ പാടില്ല,
വിലങ്ങണിയിക്കാന്‍ പാടില്ല, ഉത്തര്‍പ്രദേശില്‍ കീഴടങ്ങില്ല ഇങ്ങനെ എല്ലാ ഡിമാന്റും പോലീസ് അംഗീകരിച്ചു. ശേഷം ഫൂലന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി അര്‍ജുന്‍ സിങ്ങിനു മുന്നില്‍ കീഴടങ്ങി. 20 കൊലയും 22 കൊള്ളയുമുള്‍പ്പടെ 48 കേസുകളാണ് ഫൂലനെതിരെ ഉണ്ടായിരുന്നത്
ഉറപ്പു നല്‍കിയത് എട്ടുവര്‍ഷം തടവാണെങ്കിലും 11 വര്‍ഷത്തോളം ഫൂലന് ജയിലില്‍ കഴിയേണ്ടി വന്നു.

ഈ സമയം ഫൂലന് ഓവറിയിലുണ്ടായ ഒരു സിസ്റ്റ് മൂലം രക്തസ്രാവമുണ്ടായി. ഇതിനു ചികിത്സ തേടിയ 1992 കാലയളവിലാണ് ഒരുപക്ഷേ അതുവരെ ഉണ്ടായ നിരവധി ബലാത്സംഗങ്ങളേക്കാള്‍ ക്രൂരമായ ഒന്ന് ഫൂലന്‍ നേരിട്ടത്. ജയില്‍ ഡോക്ടര്‍മാര്‍ ഫൂലന്റെ അനുവാദം കൂടാതെ അവളുടെ ഗര്‍ഭപാത്രം നീക്കം ചെയ്തു. അന്ന് പുറംലോകം അധികം അറിയാതെ പോയ സംഭവം മാലാ സെന്‍ തന്റെ പുസ്തകത്തിലൂടെയാണ് പുറത്തെത്തിച്ചത്. അന്ന് പുസ്തകമെഴുതാന്‍ ഫൂലന്റെ ഓപ്പറേഷന്‍ നടത്തിയ സംഘത്തിലുണ്ടായിരുന്ന ഡോക്ടറായ ഒരു സ്ത്രീയെ സന്ദര്‍ശിച്ചിരുന്നു. എന്തിനാണ് ഫൂലന്റെ ഗര്‍ഭപാത്രം നീക്കം ചെയ്തത് എന്ന ചോദ്യത്തിന് അവര്‍ നല്‍കിയ മറുപടി തന്നെ ഞെട്ടിച്ചുവെന്ന് മാലാ സെന്‍ പറയുന്നു. അവള്‍ കൂടുതല്‍ ഫൂലന്‍ ദേവിമാരെ ഉണ്ടാക്കുന്നതിനോട് ഞങ്ങള്‍ക്ക് താത്പര്യമില്ലായിരുന്നു എന്നായിരുന്നു അവരുടെ മറുപടി.

ഇതിനെക്കുറിച്ച് പില്‍ക്കാലത്ത് ഫൂലനോടും മാലാ സെന്‍ ചോദിച്ചു. അത് എന്ത് വ്യത്യാസമാണ് ഉണ്ടാക്കാന്‍ പോകുന്നത്, എന്നോട് ചെയ്യാന്‍ കഴിയുന്നതിന്റെ അങ്ങേയറ്റം അവര്‍ ചെയ്തു കഴിഞ്ഞു. ഒരു മാളത്തില്‍ എലിയെ പോലെ പേടിച്ചു കഴിയുന്നിതിലും നല്ലത് നായയെ പോലെ തെരുവില്‍ മരിക്കുന്നതാണ്.



കൊള്ളക്കാരിയിൽ നിന്ന് എം.പിയിലേക്ക്

1994-ലാണ് ഫൂലന്‍ ജയില്‍ മോചിതയാകുന്നത്. അതേ വര്‍ഷം തന്നെ മറ്റൊരു നിര്‍ണായക സംഭവവും നടന്നു. ഫൂലന്റെ രാഷ്ട്രീയ പ്രവേശം. അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ്​വാദി പാര്‍ട്ടി നേതാവുമായ മുലായം സിങ് യാദവിന്റെ ഇടപെടലില്‍ ഫൂലന്റെ പേരിലുള്ള കേസുകളെല്ലാം പിന്‍വലിച്ചു. ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം സമാജ്​വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന ഫൂലന്‍ 1996-ലെ പൊതുതിരഞ്ഞെടുപ്പില്‍ മിര്‍സാപുരില്‍ നിന്നും മത്സരിച്ചു. മൂന്നു ലക്ഷത്തിലധികം വോട്ടുകള്‍ നേടി മുപ്പത്തിയേഴായിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഫൂലന്‍ വിജയിച്ചു. 98-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഫൂലന്‍ പക്ഷേ പരാജയപ്പെട്ടു എന്നാല്‍ തൊട്ടടുത്ത വര്‍ഷം പോയ സ്ഥാനം ഫൂലന്‍.

ജീവചരിത്രവും സിനിമയും

96-ൽ ഫൂലൻ്റെ ജീവചരിത്രം പുറത്തിറങ്ങി. തൻ്റെ ജീവിതം ആവിഷ്‌കരിക്കാന്‍ ഫൂലനെ ഏറെ സഹായിച്ചത് മാരി തെരേസ് ക്യൂനി യും പോള്‍ റംബാലിയുമാണ്. 96-ല്‍ ബ്രിട്ടനില്‍ നിന്ന് ആദ്യം പ്രസിദ്ധീകരിക്കുകയും ‘ബെസ്റ്റ് സെല്ലര്‍’ പട്ടികയില്‍ വേഗം സ്ഥാനം പിടിക്കുകയും ചെയ്തു അത്. അതിനു മുമ്പ 94-ൽ ശേഖർ കപൂറിൻ്റെ സംവിധാനത്തിൽ ഫൂലനെ കുറിച്ചുള്ള ബാൻഡിറ്റ് ക്വീൻ എന്ന ചിത്രം പുറത്തു വന്നു. മാലാ സെന്നിൻ്റെ പുസ്തകത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു സിനിമ. തന്റെ അനുവാദമില്ലാതെ, തന്നോടാലോചിക്കാതെ നിര്‍മിച്ച ‘ബാന്‍ഡിറ്റ് ക്വീനി’നെതിരെ രൂക്ഷവിമര്‍ശ നവുമായി ഫൂലൻ രംഗത്തുവന്നു. ചിത്രത്തിന്റെ മൂന്നു സീനുകള്‍ കണ്ടതും ഈ എതിര്‍പ്പ് രൂക്ഷമായി. ചിത്രം യാഥാര്‍ഥ്യത്തില്‍ നിന്നകന്ന് അശ്ലീലമുള്‍പ്പെടെയുള്ള ചേരുവകള്‍ക്ക് മുന്‍തൂക്കം കൊടുത്താണ് നിര്‍മിച്ചതെന്നായിരുന്നു ഫൂലൻ കണ്ട പ്രധാന പ്രശ്നം. ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ ഫൂലന്‍ സെന്‍സര്‍ ബോര്‍ഡ് അധികൃതരെയും കോടതിയെയും സമീപിച്ചു. എന്നാൽ കുറച്ച് വൈകിയാണെങ്കിലും സെന്‍സര്‍ കട്ടുകളോടെ ചിത്രം പ്രദര്‍ശനത്തിനെത്തുകതന്നെ ചെയ്തു.

തിരക്കഥ പോലെ അവസാനിച്ച ജീവിതം.

2001 ജൂലായ് 25. ഒരു സിനിമാക്കഥ പോലെ സംഭവബഹുലമായ ഫൂലന്‍ ദേവി എന്ന ചമ്പല്‍ കൊള്ളക്കാരിയില്‍ നിന്നും എം.പി.യായി വളര്‍ന്ന 38-കാരിയുടെ ജീവിതത്തിന്റെ ലാസ്റ്റ് ബെല്‍ മുഴങ്ങി. പാര്‍ലമെന്റിനു ഒരു കിലോമീറ്റര്‍ മാത്രം അകലെ കനത്ത സുരക്ഷാവലയമുള്ള ഡല്‍ഹിയിലെ അശോക റോഡിലെ ഔദ്യോഗിക വസതിക്കു മുന്നില്‍ ഫൂലന് അജ്ഞാതരായ അക്രമികളുടെ വെടിയേറ്റു. മുഖംമൂടി ധരിച്ച് ഒരു മാരുതി കാറിലെത്തിയ അക്രമികള്‍ ഫൂലന്റെ തലയിലും ഉദരത്തിലുമാണ് വെടിയുതിര്‍ത്തത്.

കൊലപാതകത്തിന് രണ്ടു ദിവസങ്ങള്‍ക്ക് ശേഷം റൂര്‍ക്കയിലെ മദ്യവ്യാപാരിയായ പങ്കജ് എന്ന ഷേര്‍ സിങ് റാണ താനാണ് ഫൂലനെ കൊന്നു എന്ന് പറഞ്ഞ് പോലീസില്‍ കീഴടങ്ങി. ബെഹ്‌മായി ഗ്രാമത്തില്‍ വെച്ച് തന്റെ സമുദായക്കാരെ കൊന്നതിന് താന്‍ പ്രതികാരം ചെയ്തതാണെന്ന് ഒരു പശ്ചാത്തപവുമില്ലാതെ പങ്കജ് മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിലായ ഇയാള്‍ 2004ല്‍ തിഹാര്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു. രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും പിടിക്കപ്പെട്ടു. 2014 ഓഗസ്റ്റില്‍, കൊലപാതകക്കുറ്റത്തിന് പങ്കജിന് ജീവപര്യന്തം ശിക്ഷ ലഭിച്ചു, മറ്റ് പത്ത് കൂട്ടുപ്രതികളെ വെറുതെവിട്ടു. രണ്ട് വര്‍ഷത്തിന് ശേഷം പങ്കജ് ശിക്ഷയ്ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി, ജസ്റ്റിസ് ഗീതാ മിത്തല്‍ 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിലും ഒരേ തുകയുടെ രണ്ട് ആള്‍ ജാമ്യത്തിലും ഇയാളെ മോചിപ്പിക്കുകയാണുണ്ടായത്.



തന്റെ ജീവിതത്തില്‍ വലിയൊരു മണ്ടത്തരം ഫൂലന്‍ ചെയ്തിരുന്നു. അത് മദ്യപാനിയും പണക്കൊതിയനുമായ ഉമേദ് സിങ്ങിനെ തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചതായിരുന്നു. ഫൂലന്റെ നിത്യശത്രുക്കളായിരുന്ന താക്കൂര്‍ വിഭാഗത്തില്‍പ്പെട്ട ആളായിരുന്നു ഉമേദ് എന്നതായിരുന്നു ഏറ്റവും വലിയ വൈചിത്ര്യം. ജീവചരിത്രത്തിലൂടെയും ബാന്‍ഡിറ്റ് ക്വീന്‍ സിനിമയിലൂടെയും ഫൂലന് കിട്ടിയ പണത്തിനായി അയാള്‍ നിരന്തരം കലഹിച്ചു കൊണ്ടേയിരുന്നു. ഫൂലന്റെ മരണ ദിവസവും ചാനലുകള്‍ക്ക് മുന്നില്‍ നിറഞ്ഞു നില്‍ക്കാനും നേതാക്കളുടെ സഹാനുഭൂതി നേടാനുമായിരുന്നു അയാളുടെ ശ്രമം.

അടുത്ത ജന്മത്തിൽ വിധി ഇത്ര ക്രൂരമാവില്ലായിരിക്കാം

ഫൂലൻ എന്ന അക്ഷരം കൂട്ടിവായിക്കാൻ പോലുമറിയാത്ത ഒരു നിഷ്കളങ്കയായ പെൺകുട്ടിയിൽ നിന്ന് നാടു വിറപ്പിച്ച കൊള്ളക്കാരിയിലേക്കുള്ള ഫൂലൻ്റെ യാത്ര അവളുടെ ജീവിതവ്യഥകളുടെ ബാക്കിപത്രമായിരുന്നു. കഴിഞ്ഞ കാലത്തെ കുറിച്ചാലോചിക്കുമ്പോൾ എൻ്റെ സമനില തെറ്റുന്നു എന്ന് വേദനയോടെ ഒരു അഭിമുഖത്തിൽ ഫൂലൻ പറയുന്നുണ്ട്. ബാല്യത്തിൻ്റെ നിറം കെടുത്തിയ ആരും കടന്നുപോകാത്ത ക്രൂരതകളിലൂടെ അവളെ വലിച്ചിഴച്ച അധികാര ഗർവിൻ്റെയും ജാതിവെറിയുടെയുമൊക്കെ പ്രതിഫലനമാണ് അവളുടെ ജീവിതം. ആത്മകഥയുടെ അവസാനഭാഗത്ത് ഫൂലൻ ഇങ്ങനെ കുറിക്കുന്നു.

“എന്റെ സമുദായത്തില്‍പ്പെട്ട ഒരു സ്ത്രീക്ക് സ്വന്തം ജീവിതത്തിന്റെ സത്യം തുറന്നുപറയാന്‍ കഴിഞ്ഞിരിക്കുന്നു. എന്റെ ഈ സാക്ഷ്യപത്രം അപമാനിക്കപ്പെടുന്ന എന്റെ സഹോദരിമാര്‍ക്കും ചൂഷണം ചെയ്യപ്പെടുന്ന സഹോദരന്മാര്‍ക്കും കൂടി സഹായകമാവട്ടെ എന്ന് ഞാനാഗ്രഹിക്കുന്നു. ഞങ്ങള്‍ക്കെല്ലാം അഭിമാനം എന്നു പറയുന്ന ഒന്ന് ഉണ്ട് എന്ന് തെളിയി ക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. ജന്മവും ജാതിയും തൊലിയുടെ നിറവും ലിംഗവും എന്തായാലും ഞങ്ങള്‍ക്കതുണ്ട്. ഞാന്‍ ആദരവ് ആഗ്രഹി ക്കുന്നു. ‘ ‘ഫൂലന്‍ദേവി ഒരു മനുഷ്യജീവിയാ ണ്’ ‘ എന്ന് അവര്‍ പറയട്ടെ. കാരണം, എന്നാല ത് മറ്റുള്ളവരെക്കുറിച്ചും അവര്‍ പറയും. ജയിലില്‍ നിന്ന് ഞാന്‍ പുറത്തിറങ്ങിയ ദിവസം ഒരു പുതിയ യുദ്ധം ആരംഭിച്ചു. പക്ഷേ, ഇത് വ്യത്യസ്തമായ യുദ്ധമാണ്. എനിക്ക് ഇപ്പോഴും വായിക്കാനും എഴുതാനും അറിയില്ല. പക്ഷേ, ലോകത്തിലെ ആളുകളെയും കാര്യങ്ങളെ യും കാണാനും കേള്‍ക്കാനും മനസ്സിലാക്കാനും എനിക്ക് കൂടുതല്‍ അറിയാം.

അടുത്ത ജന്മത്തില്‍ ഒരുപക്ഷേ, വിധി ഇത്രയും ക്രൂരമാവില്ലായിരിക്കാം. എന്റെ പ്രവൃത്തികളെക്കുറിച്ച് പാടൂ, എന്റെ പോരാട്ടങ്ങളെക്കുറിച്ച് പാടൂ, വഞ്ചകരായ പിശാചുക്കളുമായി ഞാനെങ്ങനെ യുദ്ധം ചെയ്തുവെന്ന് പാടൂ, എന്റെ പരാജയങ്ങള്‍ ക്ഷമിക്കൂ. എനിക്ക് ശാന്തി നല്‍കൂ.

10-ാം വയസ്സിലെ വിവാഹം,ജയിലറയിലെ കൂട്ടബലാത്സംഗം; ചമ്പലിൽ നിന്ന് ചരിത്രത്തിലേക്ക് നടന്ന ഫൂലൻ ദേവി

10-ാം വയസ്സിലെ വിവാഹം,ജയിലറയിലെ കൂട്ടബലാത്സംഗം; ചമ്പലിൽ നിന്ന് ചരിത്രത്തിലേക്ക് നടന്ന ഫൂലൻ ദേവി


0 Reactions

Leave a Reply

Your email address will not be published. Required fields are marked *