വ്യാജ സ്വർണമുണ്ടാക്കി ബാങ്കിൽപണയപ്പെടുത്തി: യുവാവ് അറസ്റ്റിൽ,

ഈയ്യക്കട്ടയ്ക്ക്സ്വർണം പൂശി ബാങ്കിൽ പണയം വെച്ചു; പ്രതി 22കാരൻ, തട്ടിയത് ഏഴുലക്ഷം

തളിപ്പറമ്പ്:ഈയ്യക്കട്ടയ്ക്ക് സ്വർണം പൂശി വ്യാജ സ്വർണമുണ്ടാക്കി ബാങ്കിൽപണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത22കാരനെ തളിപ്പറമ്പ് പോലീസ് വിദഗ്ധമായി പിടികൂടി. പിലാത്തറ പെട്രോൾ പമ്പിന്സമീപംതാമസിക്കുന്ന തലയില്ലത്ത് ഹവാസ് ഹമീദിനെ (22) യാണ് സ്റ്റേഷൻ പോലീസ്ഇൻസ്പെക്ടർ എ വി ദിനേശ് അറസ്റ്റു ചെയ്തത്.കോടതിയിൽഹാജരാക്കിയപ്രതിയെ റിമാൻഡ് ചെയ്തു.

2018-19കാലഘട്ടത്തിൽ തളിപ്പറമ്പിലെ ബാങ്കിലാണ് ഇയാൾ സ്വർണവുമായി എത്തിയത്.ഈയ്യക്കട്ടയ്ക്ക് സ്വർണം പൂശി സ്വർണമാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.പണയപ്പെടുത്തിയസ്വർണംവീണ്ടെടുക്കാനും ഇയാൾ വന്നില്ല. സ്വർണം ലേലത്തിൽ പോകുമെന്ന് അറിയിച്ച് നോട്ടീസുകൾ ബാങ്ക് ഇയാൾക്ക്അയച്ചിരുന്നു. ബാങ്കിനെ കബളിപ്പിച്ച് ഇയാൾ ഏഴുലക്ഷം രൂപയാണ് തട്ടിയെടുത്തത്. പിന്നീട് സംശയം തോന്നിയാണ് അപ്രൈസർ സ്വർണം എടുത്ത് വിശദമായി പരിശോധിച്ചത്.

രണ്ടിലധികംലയറുകളിലായാണ് സ്വർണം പൂശിയത്.അതുകൊണ്ടുതന്നെ ആദ്യ പരിശോധനയിൽ വ്യാജസ്വർണമാണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ബാങ്കിൽ നൽകിയ രേഖകളുടെ അടിസ്ഥാനത്തിൽ തന്നെയാണ് തട്ടിപ്പ് നടത്തിയ ആളെ കണ്ടെത്തിയത്.

തളിപ്പറമ്പിൽ നേരത്തെ വിവിധ ബാങ്കുകളിൽ ഇത്തരത്തിൽ മുക്കുപണ്ട സ്വർണപ്പണയ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബാങ്കിൻ്റെ പരാതിയിൽ മാത്രം വ്യാജ സ്വർണം പണയപ്പെടുത്തി പണം തട്ടിയ പത്തോളം പേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തിരുന്നു. നേരത്തെ കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. കേസിൽ പ്രതിയായ ഹവാസ് ഹമീദിനെ കഴിഞ്ഞദിവസം പിലാത്തറയിൽ വെച്ചാണ് ഇൻസ്പെക്ടറും സംഘവും അറസ്റ്റു ചെയ്തത്. ഇയാൾക്ക് ആഭരണം തയ്യാറാക്കി നൽകിയവരെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

he-made-fake-gold-and-pawned-it-in-the-bank-the-youth-was-arrested Fake gold



Discover more from politicaleye.news

Subscribe to get the latest posts to your email.