ആദ്യം കൂട്ടുകാർ ഒന്നാം സമ്മാനം കിട്ടിയെന്ന് വിളിച്ചുപറഞ്ഞു പറ്റിച്ചു. പിന്നീട് യഥാർത്ഥത്തിൽ കിട്ടിയത് അറിയിച്ചപ്പോൾ വിശ്വസിക്കാനെ കൂട്ടാക്കിയില്ല. ബിഗ് ടിക്കറ്റിൽ നിന്നാണെന്ന് പറഞ്ഞ് വിളി വന്നപ്പോൾ കാര്യമാക്കിയില്ല. ഇന്നലെ അബുദാബിയിൽ നടന്ന ടിക്കറ്റ് നറുക്കെടുപ്പിൽ 34 കോടിയിലേറെ രൂപ 15 ലക്ഷം ദിർഹം സമ്മാനം ലഭിച്ച കോഴിക്കോട് സ്വദേശി മുഹമ്മദലി മൊയ്തീന് വേണ്ടി ടിക്കറ്റ് എടുത്ത മകളുടെ ഭർത്താവ് നിഹാലിൻ്റെ വാക്കുകൾ.
സീരീസ് 253 ലെ 0 6 1 9 0 8 എന്ന് നമ്പറാണ് ഭാഗ്യം കൊണ്ടുവന്നത് .ഉമ്മുൽ കുവൈനിലെ ഒരു കെട്ടിട നിർമ്മാണ കമ്പനിയിൽ അക്കൗണ്ട് ആയ മുഹമ്മദലി വേനല അവധി ആഘോഷിക്കാൻ നാട്ടിൽ ആയതിനാൽ ഫോൺ വിളികൾ മുഴുവൻ എത്തിയത് കമ്പനിയിൽ പർച്ചേസ് മാനേജർ നിഹാലിനായിരുന്നു. കഴിഞ്ഞ 30 വർഷമായി യുഎഇയിലുള്ള മുഹമ്മദലി വർഷങ്ങളായി വിവിധ നറുക്കെടുപ്പുകളിൽ പങ്കെടുക്കുന്നു.
അബുദാബിയിലെയും അൽ ഐനിലെയും വിമാനത്താവളങ്ങളിലെ ഇൻസ്റ്റോർ കൗണ്ടറുകളിൽ നിന്നും നേരിട്ട് ആയിരുന്നു ടിക്കറ്റ് എടുത്തിരുന്നത്. നിഹാൽ അണ് ഓൺൈനിലൂടെ വാങ്ങുന്നതിന് തുടക്കമിട്ടത് . പിന്നെ നിഹാൽ തന്നെയായിരുന്നു ഭാര്യ പിതാവിന് വേണ്ടി ടിക്കറ്റ് എടുക്കുന്നത്. ..ആദ്യമൊക്കെ ഒറ്റയ്ക്കു അല്ലെങ്കിൽ ഒന്നോ രണ്ടോ കൂട്ടുകാരുമായി ചേർന്നുമായിരുന്നു മുഹമ്മദ് അലി ടിക്കറ്റ് എടുത്തിരുന്നത്. പിന്നീട് സംഘം ചേർന്ന് എടുക്കാൻ തുടങ്ങി ഇപ്രാവശ്യം ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന പത്ത് അംഗ സംഘത്തോടൊപ്പം ആണ് ടിക്കറ്റ് വാങ്ങിയത് സമ്മാനത്തുക ഇവരുമായി പങ്കിടും..
നിഹാൽ തത്സമയ നറുക്കെടുപ്പ് കാണാറില്ലെങ്കിലും കൂട്ടുകാർ മിക്കവാറും കാണും. അതിനിടെ കുറെ തമാശകൾ ഉണ്ടാകും. ഇന്നലെ ആദ്യം കൂട്ടുകാർ അടിച്ചെടാ മോനെ എന്ന് പറഞ്ഞപ്പോൾ ഒന്ന് ഞെട്ടി. ഉടനെ തത്സമയം നറുക്കെടുപ്പ് കണ്ടു അഞ്ചാമത്തെ ആറാമത്തെ വിജയികളെ മാത്രമേ അപ്പോൾ പ്രഖ്യാപിച്ചത്. നിരാശയോടെ കാർ എടുത്ത് ഒന്ന് പുറത്തിറങ്ങിയതാണ്. കുറച്ചു കഴിഞ്ഞപ്പോൾ അതാ വീണ്ടും കൂട്ടുകാരുടെ ഫോൺ വിളി. ഈ പ്രാവശ്യം ശരിക്കും അടിച്ചെടാ മോനെ എന്ന് വിളിച്ചു കൂവിയെങ്കിലും വീണ്ടും കളിപ്പിക്കുകയാണെന്ന് കരുതി ഫോൺ കട്ട് ചെയ്തു. പലഭാഗത്തുനിന്ന് കോൾ വരാൻ തുടങ്ങിയപ്പോൾ സംശയം തോന്നിത്തുടങ്ങി. നറുക്കെടുപ്പിന്റെ പടങ്ങളും വീഡിയോയും വാട്സാപ്പിലൂടെ പ്രവഹിച്ചു വിജയ് നമ്പറിന്റെ സ്ക്രീൻഷോട്ട് വരെ അയച്ചു.
എങ്കിലും വിശ്വസിച്ചയില്ല. ഒടുവിൽ ബിഗ് ടിക്കറ്റിൽ നിന്ന് റിച്ചാർഡ്സിന്റെയും ബുഷറുടെയും ഫോൺ വന്നപ്പോൾ അവിടുത്തെ ഒച്ചയും ബഹളവും കാരണം കേൾക്കാനായില്ല. ആകെ പിരിമുറുക്കം ആയപ്പോൾ കാർ അരികിൽ നിർത്തി നറുക്കെടുപ്പ് വീഡിയോ പരിശോധിച്ചു സംഗതി സത്യമാണെന്ന് മനസ്സിലാക്കി. ഉടൻ നാട്ടിലെ ഭാര്യാപിതാവിനെ വിളിച്ചു വിവരം അറിയിച്ചു .എല്ലാവർക്കും സന്തോഷമായി . സമ്മാനം നേടിയ കൂട്ടുകാരെല്ലാം സെയിൽസ്, പിആർഒ, മാനേജർ, തസ്തികകളിൽ ജോലി ചെയ്യുന്നവരാണ് മിക്കവരും വിവിധ കാര്യങ്ങൾക്കായി പണം അത്യാവശ്യമുള്ളവർ, എല്ലാവർക്കും ഇത് വലിയ ഒരു സഹായം ആകും ചിലപ്പോൾ ഒന്നിച്ചു അല്ലെങ്കിൽ ഒറ്റയ്ക്ക് ബിസിനസ് തുടങ്ങാനാണ് പലരും ആഗ്രഹിക്കുന്നത്. തൻറെ പങ്കുപയോഗിച്ച് സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുകയാണ് പ്രധാന ലക്ഷ്യം എന്ന് മുഹമ്മദലി പറയുന്നു. വിവിധ നറുക്കെടുപ്പുകളിലൂടെ എട്ടു ടിക്കറ്റ് എങ്കിലും മുഹമ്മദലിയും സംഘവും ആഴ്ചയിൽ എടുക്കാറുണ്ട്. .മാസം 25 30 ടിക്കറ്റ് വരെ ഇനിയും ഭാഗ്യ പ്രതീക്ഷ തുടരാൻ തന്നെയാണ് ഇവരുടെ തീരുമാനം. ഉടൻ. യു എ യിലേക്ക് ലേക്ക് മടങ്ങുന്ന മുഹമ്മദ് അലി ഓഗസ്റ്റ് മൂന്നിന് നടക്കുന്ന അടുത്ത തൽസമയ നറുക്കെടുപ്പിൽ സമ്മാനത്തുകയുടെ ചെക്ക് ഏറ്റുവാങ്ങും .
kozhikode-native-wins-crores-in-big-ticket/#Bigticket; Dubai

You must log in to post a comment.