തെരഞ്ഞെടുപ്പ് ആഘോഷത്തിന്‍റെ പേരില്‍ പുറത്തിറങ്ങിയാല്‍ കേരള എപ്പിഡമിക് ആക്ട് പ്രകാരം കേസ് എടുക്കും. ഒന്നു മുതൽ മൂന്ന് വര്‍ഷം തടവും പിഴയും.കർശന നിലപാട്.

തിരു:-കോവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ ദിനത്തിലെ ആഘോഷ പരിപാടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ ശക്തമായ താക്കീതുമായി പോലീസും രംഗത്ത്.

തെരഞ്ഞെടുപ്പ് ആഘോഷത്തിന്‍റെ പേരില്‍ പുറത്തിറങ്ങിയാല്‍ കേരള എപ്പിഡമിക് ആക്ട് പ്രകാരം ഒന്നു മുതൽ മൂന്ന് വര്‍ഷം തടവും പിഴയുമാണ് നിയമലംഘകരെ കാത്തിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. കൂട്ടം കൂടുക, പൊതുഗതാഗതം തടസപ്പെടുത്തല്‍, നിര്‍ദേശം ലംഘിച്ച് വാഹനം ഓടിക്കല്‍, പോലീസിന്‍റെ ജോലി തടസപ്പെടുത്തല്‍ എന്നിവ കേസിന്‍റെ പരിധിയില്‍ ഉള്‍പ്പെടും.

താ​ഴെ​ത്ത​ട്ടു​മു​ത​ല്‍ ആ​ഘോ​ഷ പ്ര​ക​ട​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്കു ക​ത്തു ന​ല്‍​കും. മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍, ആ​രോ​ഗ്യ വ​കു​പ്പ്, സം​സ്ഥാ​ന പോ​ലീ​സ് എ​ന്നീ വ​കു​പ്പു​ക​ളു​ടെ നി​ര്‍​ദേ​ശ​ത്തോ​ടെ​യു​ള്ള ക​ത്താ​ണി​ത്.

ഡ്രോ​ണ്‍ കാ​മ​റ നി​രീ​ക്ഷ​ണം ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ടു​ള്ള പോ​ലീ​സ് പ​രി​ശോ​ധ​ന​ക്ക് എ​റ​ണാ​കു​ളം സി​റ്റി​യി​ലും റൂ​റ​ലി​ലു​മാ​യി 5000ല​ധി​കം ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് സു​ര​ക്ഷാ ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. കൂ​ടാ​തെ കേ​ന്ദ്ര സേ​ന​യു​ടെ പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​കും. കൂ​ട്ടം ചേ​ര്‍​ന്നു​ള്ള ആ​ഹ്ലാ​ദ പ്ര​ക​ട​ന​ങ്ങ​ള്‍​ക്ക് പു​റ​മേ ഒ​റ്റ​യാ​ള്‍ പ്ര​ക​ട​ന​വും വേ​ണ്ടെ​ന്ന് പോ​ലീ​സ് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി നേ​രി​ട്ടാ​ണ് നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്. ഡി​സി​പി, എ​സി​പി, എ​സ്പി, ഡി​വൈ​എ​സ്പി എ​ന്നി​വ​ക്ക് പ്ര​ത്യേ​കം ചു​മ​ത​ല​ക​ളും ന​ല്‍​കി​യി​ട്ടു​ണ്ട്. എ​ല്ലാ ജം​ഗ്ഷ​നു​ക​ളി​ലും പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടാ​കും.

വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ 100 ഉ​ദ്യോ​ഗ​സ്ഥ​രാ​കും ഉ​ണ്ടാ​കു​ക. പ്ര​ധാ​ന ഇ​ട​ങ്ങ​ളി​ല്‍ കേ​ന്ദ്ര​സേ​ന​യും. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​വും ന​ട​ക്കും.

Leave a Reply