ആർഎസ്എസ് ശാഖയിൽ നിന്നുള്ള ലൈംഗിക പീഡനങ്ങൾ വെളിപ്പെടുത്തി യുവാവ് ജീവനൊടുക്കി
ആർഎസ്എസ് ശാഖയിൽ നിന്നുള്ള ലൈംഗിക പീഡനങ്ങൾ വെളിപ്പെടുത്തി ഇൻസ്റ്റഗ്രാമിൽ കുറിപ്പ്; യുവാവ് ജീവനൊടുക്കി
കോട്ടയം ∶ആർഎസ്എസ് ശാഖയിലും പ്രവർത്തകരിലുമായി നിന്നു ലൈംഗിക പീഡനത്തിനിരയായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ കോട്ടയം തമ്പലക്കാട് സ്വദേശിയായ അനന്തു ആത്മഹത്യ ചെയ്തു. ചെറിയ പ്രായം മുതലേ താനനുഭവിച്ച പീഡനങ്ങളുടെ വേദന ഇൻസ്റ്റഗ്രാമിലൂടെ തുറന്നു പറഞ്ഞ ശേഷം യുവാവ് ജീവിതം അവസാനിപ്പിക്കുകയായിരുന്നു.
ഇൻസ്റ്റഗ്രാം പോസ്റ്റിൽ അനന്തു എഴുതി വച്ചത് ഇങ്ങനെ ആയിരുന്നു. ആർഎസ്എസ് പ്രവർത്തകരിൽ നിന്നും ക്യാമ്പുകളിൽ നിന്നും താൻ ലൈംഗികമായി പീഡനത്തിനിരയായതായാണ്. നാല് വയസ്സുള്ളപ്പോൾ തന്നെ അയൽവാസിയായ ആർഎസ്എസ് പ്രവർത്തകൻ തന്നെ പീഡിപ്പിച്ചുവെന്നും, പിന്നീടും വിവിധ ക്യാമ്പുകളിലും ശാഖകളിലും സമാനമായ അതിക്രമങ്ങൾ നേരിട്ടുവെന്നും കുറിപ്പിൽ പറയുന്നു.
താൻ നേരിട്ട പീഡനങ്ങൾ മൂലം ഒസിഡി (Obsessive Compulsive Disorder)യും പാനിക് അറ്റാക്കും അനുഭവിക്കേണ്ടിവന്നുവെന്നും അനന്തു വ്യക്തമാക്കിയിരുന്നു. ആർഎസ്എസ് സംഘടനയോട് അത്യന്തം വെറുപ്പ് തോന്നുന്നുവെന്നും, ഒരിക്കലും ആ സംഘടനയിലെ പ്രവർത്തകരുമായി ബന്ധപ്പെടരുതെന്നും പോസ്റ്റിൽ മുന്നറിയിപ്പ് നൽകി.
🎉 ഇപ്പോൾ വെറും ₹99-ക്ക് പരസ്യം ചെയ്യൂ!
PoliticalEye.News ൽ നിങ്ങളുടെ ലോക്കൽ ബിസിനസിനെ ബ്രാൻഡ് ചെയ്യൂ 🚀
കൂടുതൽ അറിയാൻ WhatsApp ചെയ്യൂ 👉 919447843369
അനന്തുവിന്റെ ആത്മഹത്യ കുറിപ്പിൽ നിന്ന് വ്യക്തമാകുന്നത്, പീഡനം നേരിട്ടത് ദീർഘകാലം തുടരുകയും മാനസികമായി തകർച്ചയിലേക്ക് നയിക്കുകയുമായിരുന്നു എന്നതാണ്. “ജീവിതത്തിൽ ഒരിക്കലും ഒരുആർഎസ്എസ് പ്രവർത്തകനെയും സുഹൃത്താക്കരുത്. അച്ഛനാണെങ്കിലും സഹോദരനാണെങ്കിലും മകനാണെങ്കിലും അവരെ ജീവിതത്തിൽ നിന്ന് ഒഴിവാക്കുക” – എന്ന വാചകങ്ങളിലൂടെ അവൻ തന്റെ വേദനയും വെറുപ്പും തുറന്നുപറഞ്ഞു.
അനന്തു തന്റെ കുറിപ്പിൽ രക്ഷിതാക്കൾക്കായി ശക്തമായ സന്ദേശവുമെഴുതിയിരുന്നു. കുട്ടികൾക്ക് നല്ലതും മോശവുമായ സ്പർശങ്ങളെക്കുറിച്ച് വ്യക്തമായ ലൈംഗിക വിദ്യാഭ്യാസം നൽകണമെന്നും, അവരുടെ ആശങ്കകളും പേടികളും മനസിലാക്കി കേട്ടിരിക്കാൻ രക്ഷിതാക്കൾ തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. “കുട്ടിക്കാലത്ത് അനുഭവിക്കുന്ന ട്രോമകൾ ജീവിതകാലം മുഴുവൻ പിന്നാലെയുണ്ടാകും. ലോകത്തിലെ ഒരുകുട്ടിക്കും എനിക്കുണ്ടായ അവസ്ഥ നേരിടേണ്ടിവരരുത്” എന്നായിരുന്നു അനന്തുവിന്റ അവസാന സന്ദേശം
