PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
𝗸𝗲𝗿𝗮𝗹𝗮 𝗽𝗼𝗹𝗶𝘁𝗶𝗰𝘀 𝗻𝗲𝘄𝘀kerala politics malayalam newsPOLITICS

ഷാഫി പറമ്പിൽ എം.പിക്ക് മൂക്കിന്റെ എല്ലിന് പൊട്ടൽ

ഷാഫി പറമ്പിൽ എം.പിക്ക് മൂക്കിന്റെ എല്ലിന് പൊട്ടൽ ഡോക്ടർമാർ 5 ദിവസത്തെ വിശ്രമം നിർദേശിച്ചു

കോഴിക്കോട്: പേരാമ്പ്രയിൽ യുഡിഎഫ്, സിപിഎം പ്രതിഷേധങ്ങൾക്കിടെ പോലീസിന്റെ ലാത്തിച്ചാർജിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എം.പിക്ക് മൂക്കിന്റെ എല്ലിന് പൊട്ടൽ സ്ഥിരീകരിച്ചു. ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചു. അഞ്ചുദിവസത്തെ സമ്പൂർണ്ണ വിശ്രമം നിർദേശിച്ചിട്ടുണ്ടെന്നും കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് പ്രവീൺ കുമാർ അറിയിച്ചു

ലാത്തിച്ചാർജിനിടെ പോലീസ് രണ്ടു തവണ എം.പിയുടെ മുഖത്ത് ലാത്തി കൊണ്ട് അടിച്ചതായും, അത് മൂലം ഗുരുതര പരിക്കുകൾ സംഭവിച്ചതായും പ്രവീൺ കുമാർ ആരോപിച്ചു. കൂടാതെ, ഒരാൾക്ക് കണ്ണിന് ഗുരുതരമായി പരിക്കേറ്റതായും, കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ലാത്തിച്ചാർജ് നടന്നിട്ടില്ല” എന്ന എസ്.പി.യുടെ പ്രസ്താവന തള്ളിക്കളഞ്ഞ പ്രവീൺ കുമാർ, സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. പരിക്കേറ്റത് എം.പിയാണെന്നറിഞ്ഞിട്ടും പോലീസുകാർ ക്രൂരമായി പെരുമാറിയെന്നും, പേരാമ്പ്ര ഡിവൈഎസ്.പി സിപിഎം ഗുണ്ടയെപ്പോലെ പ്രവർത്തിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.

സികെജി കോളേജിൽ നടന്ന സംഘർഷത്തെത്തുടർന്നാണ് പേരാമ്പ്ര ടൗണിൽ പ്രതിഷേധപ്രകടനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തത്. പ്രതിഷേധത്തിനിടെ സിപിഎം–യുഡിഎഫ് പ്രവർത്തകർ മുഖാമുഖം വന്നതോടെയാണ് പോലീസ് ലാത്തി വീശിയത്.

ലാത്തിച്ചാർജിൽ ഷാഫി പറമ്പിൽ എം.പിയോടൊപ്പം നിരവധി യുഡിഎഫ് പ്രവർത്തകർക്കും ഡിവൈഎസ്.പി ഹരിപ്രസാദിനും പരിക്കേറ്റിട്ടുണ്ട്. ഡിവൈഎസ്.പി.യെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാനവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. ഇന്ന് (ശനിയാഴ്ച) ബ്ലോക്ക് തലങ്ങളിൽ പ്രതിഷേധപ്രകടനം സംഘടിപ്പിക്കാനും, കോഴിക്കോട് നഗരത്തിൽ യുഡിഎഫ് പ്രതിഷേധം നടക്കാനും, രാത്രി 10 മണിക്ക് സെക്രട്ടേറിയറ്റ് മാർച്ചും നടത്താനുമാണ് തീരുമാനം.

📲 Join POLITICAL EYE on WhatsApp


ഷാഫി പറമ്പിൽ, പോലീസിന്റെ ലാത്തിച്ചാർജ്, പേരാമ്പ്ര പ്രതിഷേധം, യുഡിഎഫ്, സിപിഎം, കോഴിക്കോട് വാർത്ത, കേരള രാഷ്ട്രീയം, ഷാഫി പറമ്പിൽ പരിക്ക്, കോൺഗ്രസ് പ്രതിഷേധം,

0 Reactions