ഉടുപ്പിടാത്ത സിനിമ താരങ്ങൾ: സദാചാര പ്രസംഗവുമായി യു. പ്രതിഭ എംഎൽഎ
ഉടുപ്പിടാത്ത സിനിമ താരങ്ങൾ: സദാചാര പ്രസംഗവുമായി യു. പ്രതിഭ എംഎൽഎ
കായംകുളം: ഉടുപ്പിടാത്ത സിനിമ താരങ്ങൾ: സദാചാര പ്രസംഗവുമായി യു. പ്രതിഭ എംഎൽഎ വ്യാപാര സ്ഥാപനങ്ങളുടെ ഉദ്ഘാടനങ്ങളിൽ സിനിമ താരങ്ങളെ ഉപയോഗിക്കുന്ന രീതിയെ വിമർശിച്ച് യു. പ്രതിഭ എംഎൽഎ. കടകളുടെയും ഷോറൂമുകളുടെയും ഉദ്ഘാടന വേദികളിലേക്ക് ‘ഉടുപ്പിടാത്ത സിനിമ താരങ്ങളെയാണ്’ ക്ഷണിക്കുന്നതെന്നും, ഇതിലൂടെ നമ്മുടെ സമൂഹം ഒരു സദാചാര അധഃപതനത്തിലേക്ക് വഴുതുകയാണെന്നും എംഎൽഎ അഭിപ്രായപ്പെട്ടു.
കായംകുളം എരുവ നളന്ദ കലാസാംസ്കാരിക വേദി ഗ്രന്ഥശാലയുടെ 34-ാം വാർഷികാഘോഷത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു എംഎൽഎയുടെ പ്രസ്താവന.
സിനിമ താരങ്ങളെ കാണാനുള്ള അതിരുകടന്ന ആകാംക്ഷയും ആരാധനയും സമൂഹത്തെ തെറ്റായ ദിശയിലേക്കാണ് നയിക്കുന്നതെന്നും, “നമ്മുടെ സമൂഹത്തിന് സിനിമക്കാരോടൊരു തരം ഭ്രാന്ത് വളർന്നിരിക്കുന്നു” എന്നതും യു. പ്രതിഭ ചൂണ്ടിക്കാട്ടി.
വ്യാപാര മേഖലകളിൽ ഉദ്ഘാടനത്തിനു എത്തുന്ന സിനിമ താരങ്ങളുടെ ഗ്ലാമർ വേഷങ്ങൾ ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാണ് എംഎൽഎയുടെ വിമർശന പ്രസംഗം കൂടുതൽ ശ്രദ്ധ നേടുന്നത്.
🎉 ഇപ്പോൾ വെറും ₹99-ക്ക് പരസ്യം ചെയ്യൂ!
PoliticalEye.News ൽ നിങ്ങളുടെ ലോക്കൽ ബിസിനസിനെ ബ്രാൻഡ് ചെയ്യൂ
കൂടുതൽ അറിയാൻ WhatsApp ചെയ്യൂ 👉 91919746623361
സമൂഹത്തിലെ മൂല്യങ്ങളും സദാചാരവും നിലനിർത്താൻ ആവശ്യമായ ബോധവത്കരണമാണ് ഇത്തരം പ്രസ്താവനകളിലൂടെ ഉദ്ദേശിക്കുന്നത് എന്നും യു. പ്രതിഭ വ്യക്തമാക്കി.
👉 🔥 Don’t miss out — Join POLITICAL EYE NEWS on WhatsApp for real-time breaking stories and exclusive alerts.യു പ്രതിഭ എംഎൽഎ, സദാചാര പ്രസംഗം, സിനിമ താരങ്ങൾ, കേരള രാഷ്ട്രീയ വാർത്തകൾ, കായംകുളം വാർത്തകൾ, മലയാളം വാർത്തകൾ

