PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
𝙲𝚛𝚒𝚖𝚎NEWS UPDATES 

ഭർത്താവിന്റെ മർദ്ദനത്തിൽ ഭാര്യ കൊല്ലപ്പെട്ടു

ഹൈദരാബാദിൽ ഭർത്താവിന്റെ ക്രിക്കറ്റ് ബാറ്റ് പ്രഹരത്തിൽ ബാങ്ക് മാനേജർ ഭാര്യ കൊല്ലപ്പെട്ടു; രഹസ്യബന്ധ സംശയം കൊലപാതകത്തിൽ കലാശിച്ചു

ഹൈദരാബാദ്: വിവാഹജീവിതത്തിലെ തർക്കങ്ങളും പരസ്പര സംശയങ്ങളും ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചു. സംഭവം ഹൈദരാബാദിൽ നടന്നത്. ബാങ്ക് മാനേജറായ യുവതിയെ ഭർത്താവ് ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവം അമീൻപുർ കെഎസ്ആർ നഗരത്തിലാണ് നടന്നത്. മരിച്ച കൃഷ്ണവേണി കോഹിറിലെ ജില്ലാ സഹകരണ ബാങ്കിലെ അസിസ്റ്റന്റ് മാനേജറായിരുന്നു.

പോലീസ് റിപ്പോർട്ട് പ്രകാരം, ഭർത്താവായ ബ്രഹ്‌മയ്യയ്ക്കും ഭാര്യയ്ക്കും തമ്മിൽ ഏറെ നാളായി രഹസ്യബന്ധ സംശയം മൂലമുള്ള തർക്കങ്ങൾ ഉണ്ടായിരുന്നു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം ഭർത്താവിനും, ഭർത്താവിന് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം ഭാര്യയ്ക്കുമായിരുന്നു. ഈ പരസ്പര വിശ്വാസ പ്രശ്നങ്ങളാണ് അവരുടെ ജീവിതത്തെ സംഘർഷത്തിലാക്കിയത്

ഞായറാഴ്ച വൈകീട്ടും ഇതേ വിഷയത്തിൽ വാക്കുതർക്കം പൊട്ടിപ്പുറപ്പെട്ടു. അതിനിടെ ബ്രഹ്‌മയ്യ വീട്ടിലുണ്ടായിരുന്ന മകന്റെ ക്രിക്കറ്റ് ബാറ്റ് എടുത്ത് കൃഷ്ണവേണിയുടെ തലയിൽ അടിച്ചു. പ്രഹരത്തിന്റെ ആഘാതത്തിൽ കൃഷ്ണവേണി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു. സംഭവം അറിഞ്ഞ് അമീൻപുർ പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റുകയും ശേഷം ബന്ധുക്കക്ക് വിട്ട് കൊടുക്കുകയും ചെയ്തു.

ദമ്പതികൾക്ക് ഇന്റർമീഡിയറ്റ് ക്ലാസിൽ പഠിക്കുന്ന മകളും എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മകനും ഉണ്ട്. കുട്ടികൾക്ക് മുമ്പിൽ തന്നെയാണ് ഈ സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം. ബ്രഹ്‌മയ്യക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് അന്വേഷണം ആരംഭിച്ചു.

📲 𝗝𝗢𝗜𝗡 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦