തുടക്കം ഗംഭീരമാകാന്‍ – അനുഗ്രഹം തേടി മൂകാംബികയില്‍ വിസ്മയയും സുചിത്രയും
തുടക്കം ഗംഭീരമാകാന്‍ – അനുഗ്രഹം തേടി മൂകാംബികയില്‍ വിസ്മയയും സുചിത്രയും
തുടക്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന വിസ്മയ മോഹന്‍ലാല്‍ അമ്മ സുചിത്രയ്‌ക്കൊപ്പം ദൈവാനുഗ്രഹം തേടി മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഇരുവരും കൊല്ലൂര്‍ മൂകാംബികയുടെ അനുഗ്രഹം തേടിയത്. ക്ഷേത്രാചാരപ്രകാരം നടത്തിയ പ്രത്യേക ചടങ്ങുകളിലും വിസ്മയയും സുചിത്രയും പങ്കെടുത്തു.
ജൂഡ് ആന്റണി ജോസഫ് സംവിധാനം സംവിധാനം ചെയ്യുന്ന ‘തുടക്കം’ ചിത്രത്തിന്റെ പൂജ കഴിഞ്ഞ മാസം കൊച്ചി ക്രൗൺ പ്ലാസയിൽ വച്ച് നടന്നിരുന്നു. ചടങ്ങിൽ സുചിത്ര മോഹൻലാൽ സ്വിച്ച് ഓൺ നിർവഹിക്കുകയും ആദ്യ ക്ലാപ്പടിച്ചത് പ്രണവ് മോഹൻലാൽ ആയിരുന്നു. കുടുംബത്തിന്റെ അനുഗ്രഹത്തോടെയും ആരാധകരുടെ പ്രതീക്ഷകളോടെയും വിസ്മയയുടെ സിനിമാ തുടക്കം ശ്രദ്ധേയമാകുമെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു.
സിനിമ പ്രേമികൾ വിസ്മയയുടെ ഈ പുതിയ യാത്രയെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. ‘തുടക്കം’ മലയാള സിനിമ ലോകത്ത് മറ്റൊരു പ്രതിഭാശാലിയുടെ ജനനം ആകുമെന്നാണ് ആരാധക ലോകത്തിന്റെ വിശ്വാസം.
📲 𝗝𝗢𝗜𝗡 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦Malayalam movie updates Thudakkam movie

