PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾമലയാളം വാർത്തകൾ

തെങ്ങ് വീണ് യുവതി മരിച്ചു

വീട്ടുമുറ്റത്ത് കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെ തെങ്ങ് വീണ് യുവതി മരിച്ചു

കോഴിക്കോട് ∙ വാണിമേൽ:
വീട്ടുമുറ്റത്ത് കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെ തെങ്ങ് മുറിഞ്ഞ് ദേഹത്ത് വീണ് യുവതി മരിച്ചു. കുനിയിൽ പീടികയ്ക്കടുത്ത് പീടികയുള്ള പറമ്പത്ത് ജമാലിൻ്റെ മകൻ ജംഷിദിൻ്റെ ഭാര്യ ഫഹീമ (30) ആണ്.


ഇന്നലെ വൈകിട്ട് അഞ്ചരമണിയോടെയായിരുന്നു ഈ ദുരന്തം.
ഒന്നര വയസ്സുള്ള കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെ വീട്ടുപറമ്പിലെ ഇടിവെട്ട് ഏറ്റ പഴയ തെങ്ങ് മുറിഞ്ഞു വീഴുകയായിരുന്നു. തെങ്ങ് നേരെ ഫഹീമയുടെ മേൽ പതിച്ചു. ഉടൻ ഫഹീമയെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


വളയം-വാണിമേൽ റൂട്ടിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് വാഹനമാണ് ഫഹീമയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല
മൂള്ളമ്പത്ത് സ്വദേശിനിയും നടുത്തറ പര്യയുടെ മകളുമാണ് ഫഹീമ.


📰 Source: PoliticalEye.News – Trusted Malayalam News Engine
📌 Category: Kerala | Kozhikode | Accidents | Women | Tragedy

0 Reactions

Leave a Reply

Your email address will not be published. Required fields are marked *