തൃശ്ശൂരിൽ നവവധു മരിച്ച നിലയിൽ
തൃശ്ശൂരിൽ നവവധു മരിച്ച നിലയിൽ: ഹൃദയാഘാതമാണെന്ന് പ്രാഥമിക നിഗമനം
തൃശൂർ | മാള – മാളയിൽ നവവധു വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അന്നമനട എടയാറ്റൂർ സ്വദേശിയും ആലങ്ങാട്ടുകാരൻ നൗഷാദിന്റെ മകളായ ആയിഷയെ (23) വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
2025 ജൂലൈ 13-നായിരുന്നു ആയിഷയുടെ വിവാഹം. ഭർത്താവ് ചേലക്കര നീണ്ടൂർ സ്വദേശി മുഹമ്മദ് ഇഹ്‌സാൻ ഒരാഴ്ച മുൻപാണ് വിദേശത്തേക്ക് പോയത്.

ആയിഷ കരാട്ടെ താരവും പരിശീലികയുമായിരുന്നു. കാസോക്കു കരാട്ടെ ഇന്ത്യയുടെ അംഗീകൃത ട്രെയിനറായ ഇവർ, ചാലക്കുടി പനമ്പിള്ളി കോളജിൽ പി.ജി വിദ്യാർത്ഥിനിയായിരുന്നു. തുടർച്ചയായി സംസ്ഥാന ചാമ്പ്യയായ ഇവർ മാള സൊക്കോർസോ സ്‌കൂൾ, മാള കാർമൽ കോളേജ്, സ്നേഹഗിരി ഹോളി ചൈൽഡ് സ്‌കൂൾ, പാലിശ്ശേരി എസ്എൻഡിപി ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ കരാട്ടെ പരിശീലനം നൽകുകയായിരുന്നു.
ആയിഷയുടെ മരണം ഹൃദയാഘാതമാണ് പ്രധാന കാരണം എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷമേ അന്തിമ വിവരം ഉറപ്പാക്കുകയുള്ളൂ.

