ട്രംപിന്റെ തീരുവ നേട്ടം ബംഗ്ലാദേശിന്
ട്രംപിന്റെ തീരുവ: ഇന്ത്യയെ കൈവിട്ട അമേരിക്കൻ ഭീമന്മാർ, ട്രംപിന്റെ തീരുവ നേട്ടം ബംഗ്ലാദേശിന്
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% ഇറക്കുമതി തീരുവ ചുമത്തിയതിന്റെ പ്രത്യാഘാതം പ്രകടമായിത്തുടങ്ങി. ഈ തീരുമാനത്തെ തുടർന്ന് വാൾമാർട്ട്, ആമസോൺ, ടാർഗെറ്റ്, ഗ്യാപ് എന്നിവ ഉൾപ്പെടെയുള്ള അമേരിക്കയിലെ പ്രമുഖ റീട്ടെയിൽ കമ്പനികൾ ഇന്ത്യയിൽ നിന്നുള്ള ഓർഡറുകൾ താൽക്കാലികമായി റദ്ദാക്കിയതായി റിപ്പോർട്ടുകളുണ്ട്. കൂടുതൽ തീരുവയുടെ ഭാരം ഏറ്റെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ റീട്ടെയിലർമാർ, ഇറക്കുമതിക്കാർ തന്നെ അതിനായുള്ള അധിക സാമ്പത്തിക ബാധ്യത വഹിക്കണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോർട്ട് ഉണ്ട്.
ഇന്ത്യയിൽ നിന്നുള്ള കയറ്റുമതികൾക്ക് ഇത് വലിയ തിരിച്ചടിയായിരിക്കുമ്പോൾ, ബംഗ്ലാദേശ്, വിയറ്റ്നാം പോലുള്ള രാജ്യങ്ങൾക്ക് മികച്ച അവസരമാകുകയാണ്. കുറഞ്ഞ ഇറക്കുമതി ചുങ്കം (20%) മാത്രം ഇവർക്കുള്ളതിനാൽ, അമേരിക്കൻ ഓർഡറുകൾ ആ ദിശയിലേക്ക് തിരിയാമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ഇന്ത്യയിൽ നിന്നുള്ള വസ്ത്ര കയറ്റുമതിയുടെ 28% വും അമേരിക്കയിലേക്കാണ്, ഇതിലൂടെ വർഷങ്ങളായി രാജ്യത്ത് കോടിക്കണക്കിന് ഡോളറുകളുടെ വരുമാനം ഇന്ത്യക്ക് ഉണ്ടായിട്ടുണ്ട്.
ഉയർന്ന തീരുവകൾ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ടതിനെ 30% അധിക ചെലവാക്കും. ഇത് അമേരിക്കയിലേക്കുള്ള ഓർഡറുകളിൽ 40–50% കുറവ് വരുത്തുമെന്ന കണക്ക് രാജ്യത്തെ കയറ്റുമതിക്കാർ പങ്കുവച്ചിട്ടുണ്ട്. ടെക്സ്റ്റൈൽസ്, ആഭരണങ്ങൾ, മത്സ്യ ഉൽപ്പന്നങ്ങൾ, തുടങ്ങിയവയാണ് പ്രധാനമായി ബാധിക്കപ്പെടുന്നത്.
ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട് — രാജ്യത്തെ കര്‍ഷകര്‍, മത്സ്യതൊഴിലാളികള്‍, ഇടത്തരം വ്യവസായങ്ങള്‍ എന്നിവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാത്ത ധാരണകളിലേയ്ക്ക് ഇന്ത്യ ഒരിക്കലും കടക്കില്ലെന്ന് അദ്ദേഹം പറഞ്ഞത്. ട്രംപിന്റെ ഈ തീരുമാനം സ്വാഭാവികമായും ഇന്ത്യയെ ബദൽ തന്ത്രങ്ങളിലേക്ക് നയിക്കും. റഷ്യ പോലുള്ള രാജ്യങ്ങളിൽ നിന്ന് എണ്ണ ഇറക്കുമതി വർധിപ്പിക്കുക, നയതന്ത്ര നീക്കങ്ങൾ ശക്തമാക്കുക തുടങ്ങിയ വഴികൾ ഇപ്പോൾ ഇന്ത്യയുടെ മുന്നിലേക്ക് വരുന്നു. ഈ അധിക തീരുവ ഇന്ത്യക്ക് ഗുണകരമാകും എന്ന് പ്രതീക്ഷിക്കുന്ന സാമ്പത്തിക വിദഗ്ദരും ഉണ്ട്..

ട്രംപിന്റെ വ്യാപാര നയം അമേരിക്കയുടെ പ്രാദേശികതയും രാഷ്ട്രീയ താത്പര്യങ്ങളും മുൻനിർത്തിയതാണെന്ന് വ്യക്തമാകുന്നു. അതിനാൽ ട്രമ്പ് ന്റെ ഈ അധിക തീരുവ ഭീഷണിക്ക് വഴങ്ങി കൊടുക്കേണ്ട എന്ന നിലപാട് ആണ് പ്രധാനമായും സാമ്പത്തിക വിദഗ്ധർ പങ്ക് വയ്ക്കുന്നത് കാരണം ഇന്ത്യ, ഇറക്കുമതി തീരുവയുടെയും വ്യാപാര ഭീഷണികളുടെയും ഇടയിൽ നിന്ന് കൂടുതൽ ദൃഢമായ സാമ്പത്തിക നീക്കങ്ങളിലേക്ക് കടക്കുമെന്നാണ് അവരുടെ അഭിപ്രായം
“ട്രംപിന്റെ തീരുവ ഇന്ത്യയെ ബാധിക്കുന്നു: അമേരിക്കൻ ഓർഡറുകൾ റദ്ദാക്കി, നേട്ടം ബംഗ്ലാദേശിന് |
