PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾമലയാളം വാർത്തകൾ

കണ്ണൂരിന്റെ ജനകീയ ഡോക്ടർ അന്തരിച്ചു

ഡോ. എ.കെ. രൈരു ഗോപാൽ അന്തരിച്ചു – കണ്ണൂരിന്റെ ‘രണ്ടുരൂപ ഡോക്ടർ’ സാധാരണക്കാരുടെയും ദരിദ്രരുടെയും പ്രിയപ്പെട്ട ഡോക്ടറായിരുന്നു.

കണ്ണൂർ:- കണ്ണൂരിന്റെ ജനകീയ ഡോക്ടർ അന്തരിച്ചു താണ മണിക്കക്കാവ് സമീപത്തെ ജനകീയ ഡോക്ടർ ഡോ. എ.കെ. രൈരു ഗോപാൽ (80) അന്തരിച്ചു. അരനൂറ്റാണ്ടോളം രോഗികളിൽ നിന്ന് വെറും രണ്ട് രൂപ മാത്രമാണ് ഫീസ് വാങ്ങി അദ്ദേഹം ചികിത്സ നൽകിയത്. പാവപ്പെട്ട രോഗികളുടെ ആശ്രയമായിരുന്നു അദ്ദേഹത്തിന്റെ ചെറുക്ലിനിക്ക്. വാർധക്യസഹജമായ രോഗങ്ങളാണ് അന്ത്യത്തിനിടയായത്.

പരേതനായ ഡോ. എ.ജി. നമ്പ്യാറിന്റെയും എ.കെ. ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായ രൈരു ഗോപാലിന് ഭാര്യ പി.ഒ. ശകുന്തള, മക്കൾ ഡോ. ബാലഗോപാൽ, വിദ്യ, മരുമക്കൾ ഡോ. തുഷാര ബാലഗോപാൽ, ഭാരത് മോഹൻ എന്നിവരുണ്ട്. സഹോദരങ്ങൾ ഡോ. വേണുഗോപാൽ, പരേതനായ ഡോ. കൃഷ്ണഗോപാൽ, ഡോ. രാജഗോപാൽ എന്നിവരാണ്. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് പയ്യാമ്പലത്ത് നടക്കും.

കണ്ണൂരിന്റെ ജനകീയ ചികിത്സകൻ

50 വർഷത്തിലേറെകാലം രണ്ട് രൂപ മാത്രം വാങ്ങി ചികിത്സ നൽകിയ ഡോ. രൈരു ഗോപാൽ, കണ്ണൂരിലെ സാധാരണക്കാരുടെയും ദരിദ്രരുടെയും പ്രിയപ്പെട്ട ഡോക്ടറായിരുന്നു. പുലർച്ചെ നാല് മുതൽ വൈകുന്നേരം നാല് വരെയും,അതിനു ശേഷം പിന്നീട് കുറച്ചു കാലം രാവിലെ ആറു മുതൽ വൈകുന്നേരം നാല് വരെയും അദ്ദേഹം രോഗികളെ പരിശോധിച്ചിരുന്നു.

മുൻപ് തളാപ്പ് എൽ.ഐ.സി. ഓഫീസിന് സമീപത്തെ വീട്ടിൽ 35 വർഷം സേവനം നൽകിയ അദ്ദേഹം, അവസാന 10 വർഷമായി താണ മണിക്കക്കാവിന് സമീപമുള്ള ‘ലക്ഷ്മി’ വീട്ടിൽ രോഗികളെ പരിശോധിച്ചു. കുട്ടികൾ മുതൽ പ്രായമായവർ വരെ എത്തിച്ചേരുന്ന ഈ ക്ലിനിക്കിൽ സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് സൗജന്യമായി മരുന്ന് നൽകി. ജില്ലയ്ക്കകത്തും പുറത്തുമുള്ള രോഗികൾ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

വിടവാങ്ങലിന് മുൻപ് വന്ന കുറിപ്പ്

2024 മേയ് 8-ന് ഡോക്ടറുടെ വീടിന്റെ ഗേറ്റിൽ പതിച്ചിരുന്ന ഒരു കുറിപ്പ് കണ്ണൂരിനെയും കേരളത്തെയും കണ്ണുനിറയിച്ചു. “എന്റെ ജോലി ചെയ്യുവാനുള്ള ആരോഗ്യം ഇന്നെനിക്കില്ല. അതുകൊണ്ട് രോഗികളെ പരിശോധിക്കുന്നതും മരുന്ന് കൊടുക്കുന്നതും നിർത്തുകയാണ്” — എന്നായിരുന്നു കുറിപ്പിലെ വാക്കുകൾ.

ഈ കുറിപ്പ് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. മന്ത്രി മുഹമ്മദ് റിയാസ് അത് തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചതോടെ ‘രണ്ടുരൂപ ഡോക്ടർ’ എന്ന പേര് കേരളമൊട്ടാകെ ചർച്ചയായി. ദേശീയ മാധ്യമങ്ങളിലും അദ്ദേഹത്തെ കുറിച്ചുള്ള പ്രത്യേക ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.

ജനങ്ങളോടുള്ള സമർപ്പണവും സേവനാത്മക മനോഭാവവും കൊണ്ട് ഡോ. രൈരു ഗോപാൽ കണ്ണൂരിന്റെ ആരോഗ്യരംഗത്ത് ഒരിക്കലും മറക്കാനാവാത്ത പേരായി

കണ്ണൂരിന്റെ ജനകീയ ഡോക്ടർ അന്തരിച്ചു

0 Reactions

Leave a Reply

Your email address will not be published. Required fields are marked *