വെബ് ഡസ്ക് :-രാജ്യത്ത് സ്ത്രീകള്‍ക്ക് ടാക്‌സി ഓടിക്കാനും ടാക്‌സി ഡ്രൈവര്‍മാരാകാനും അനുമതി നല്‍കി സൗദി അറേബ്യ. സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ 4 വര്‍ഷം മുമ്പ് മാത്രമാണ് അനുമതി ലഭിച്ചത്. ലൈസന്‍സിന് അപേക്ഷിക്കാന്‍ 200 റിയാല്‍ നല്‍കേണ്ടി വരുമെന്നും ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
