കോതമംഗലത്തെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ: ആൺസുഹൃത്തിനെതിരെ ഗുരുതര ആരോപണങ്ങൾ
കോതമംഗലത്ത് വിദ്യാർത്ഥിനിയുടെ ആത്മഹത്യ: ആൺസുഹൃത്തിനെതിരെ ഗുരുതര ആരോപണങ്ങൾ
കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാർഥിനിയായ 23 വയസ്സുള്ള സോണ എൽദോസ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോൾ പുറത്തുവരുന്നത് ആൺ സുഹൃത്ത് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്നാരോപിച്ച് സോണയുടെ അമ്മ പൊലീസിൽ പരാതി നൽകി.

നെടുമ്പാശേരി വിമാനത്താവളത്തിലെ താൽക്കാലിക ജീവനക്കാരനായ റമീസുമായി സോണ പ്രണയത്തിലായിരുന്നു. ജൂലൈ 30-ന് റമീസ് പറയുന്നതനുസരിച്ച് വീട്ടിൽ നിന്നിറങ്ങിയ സോണ, റമീസിന്റെ വീട്ടിലെത്തി.
റമീസ് സോണയെ മതം മാറാൻ നിർബന്ധിച്ചു. വിവാഹം കഴിക്കണമെങ്കിൽ മതം മാറ്ണം എന്ന് റമീസും കുടുംബവും ആവശ്യപ്പെട്ടു. കൂടാതെ, സോണയെ പലതവണ ശാരീരികമായി ഉപദ്രവിച്ചുവെന്നും പരാതിയിലുണ്ട്.
മതം മാറ്റാനുള്ള സമ്മർദം റമീസിന്റെയും കുടുംബത്തിന്റെയും പെരുമാറ്റം എന്നിവ മൂലം സോന മാനസികമായി തളർന്നു. സോനയെ വീട്ടിൽ പൂട്ടിയിട്ടതായും വിവരമുണ്ട്. പിന്നീട് അവൾ സ്വന്തം വീട്ടിലേക്ക് മടങ്ങി.
ശനിയാഴ്ചയാണ് സോണയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പൊലീസ് അസ്വാഭാവിക മരണമായി കേസെടുത്തിരുന്നു. പിന്നീട് കണ്ടെത്തിയ ആത്മഹത്യ കുറിപ്പിൽ, റമീസിന്റെയും കുടുംബത്തിന്റെയും നിർബന്ധവും മാനസിക പീഡനവുമാണ് മരണകാരണമെന്ന് യുവതി ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നു.
റമീസ് കസ്റ്റഡിയിൽ, ഗുരുതര കുറ്റങ്ങൾ ചുമത്തി
സോനയുടെ അമ്മ നൽകിയ പരാതിയെ തുടർന്ന് റമീസ് പൊലീസ് കസ്റ്റഡിയിൽ ആണ്. ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കൽ, ശാരീരിക ഉപദ്രവം, മതം മാറ്റാൻ നിർബന്ധം തുടങ്ങിയവ ഉൾപ്പെടെ നിരവധി കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
“ഇനിയുമൊരിക്കൽ ഈ വീട്ടുകാർക്ക് ബുദ്ധിമുട്ടാകാൻ താൻ ആഗ്രഹിക്കുന്നില്ല” എന്നും “റമീസിന് സ്നേഹമില്ലെന്ന് തെളിഞ്ഞു” എന്നും കത്തിൽ സോണ എഴുതിയിട്ടുണ്ട്. റമീസിനെതിരെ ഇമ്മോറൽ ട്രാഫിക്കിങ് ഉൾപ്പെടെ ഉള്ള വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്.

