കോതമംഗലം സ്വദേശിനിയുടെ ആത്മഹത്യ: വിശദാംശങ്ങൾ
കോതമംഗലം സ്വദേശിനിയുടെ ആത്മഹത്യ: വിശദാംശങ്ങൾ പുറത്ത്
മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർത്ഥിനിയായ സോനയുടെ ആത്മഹത്യയുടെ പിന്നിൽ ആൺ സുഹൃത്തിന്റെ വീട്ടുകാരുടെ മാനസിക പീഡനവും മതംമാറ്റത്തിനുള്ള സമ്മർദ്ദവുമാണെന്ന് പുതിയ വിവരങ്ങൾ പുറത്ത് വരുന്നു. കോതമംഗലത്തെ കറുകടം സ്വദേശിനിയായ സോനയെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.പുറത്തു പോയിരുന്ന അമ്മ ബിന്ദു വീട്ടിൽ മടങ്ങിയെത്തിയപ്പോൾ മകളെ മരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു.

പ്രണയത്തിൽനിന്ന് പീഡനത്തിലേക്ക്
ആൺ സുഹൃത്ത്ആലുവ സ്വദേശി റമീസാണ് ആത്മഹത്യയ്ക്കായി സോനയെ പ്രേരിപ്പിച്ചത് എന്ന് സോനയുടെ കുറിപ്പിൽ വ്യക്തമാക്കുന്നു. “മതം മാറിയാൽ മാത്രമേ കല്യാണം നടക്കൂ” എന്ന റമീസിന്റെ ആവശ്യം ആവർത്തിച്ച് പറഞ്ഞതാണ് സോനയെ മാനസികമായി തളർത്തിയത്. സോനയുടെ ആത്മഹത്യ കുറിപ്പ് പൊലീസിന് ലഭിച്ചതോടെ റമീസ് കസ്റ്റഡിയിലായി.
മതംമാറ്റം വിവാഹത്തിന് മുമ്പ് ആവശ്യപ്പെട്ടെന്ന് ആരോപണം
സോനയുടെ ആത്മഹത്യയിൽ പ്രധാന വിഷയം എന്നാണ് ആത്മഹത്യ കുറിപ്പിൽ നൽകുന്ന സൂചന. റമീസിനൊപ്പം വിശ്വാസത്തോടെ ഇറങ്ങിയ സോനയെ റമീസ് സ്വന്തം വീട്ടിൽ പൂട്ടിയിട്ട് മതം മാറ്റാൻ നിർബന്ധിച്ചുവെന്ന് ആരോപണം . സ്നേഹം പീഡനമായി മാറുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്ത സാഹചര്യം ഈ കേസിന്റെ ഏറ്റവും ദാരുണമായ ഭാഗമാണ്.
സോനയും റമീസും കോളജ് കാലത്ത് പ്രണയത്തിലായിരുന്നു. രജിസ്റ്റർ മാര്യേജ് നടത്താം എന്ന വ്യാജന അവന്റെ വീട്ടിൽ എത്തിച്ചു. ശേഷം മതം മാറാൻ നിർബന്ധിച്ചു. ഈ മനോവിഷമങേൾ എല്ലാം ചേർന്ന് ആ യുവതിയെ ആത്മഹത്യക്ക് നയിച്ചത് എന്ന് കുടുംബം ആരോപിക്കുന്നു. ആത്മഹത്യക്കുറിപ്പ് ഇതിനുള്ള തെളിവായി പൊലീസിന് കൈമാറി.
റമീസ് മുമ്പ് ഇമ്മോറൽ ട്രാഫിക്കിങ്ങ് കേസിൽ പിടിയിലായിരുന്നുവെന്ന് ക വ്യക്തമാക്കുന്നു. അതുപോലും മനസ്സിലാക്കി ക്ഷമിച്ചിട്ടും, വീണ്ടും വീണ്ടും വഞ്ചന തുടരുകയായിരുന്നു. സോനയുടെ ആത്മഹത്യക്കുറിപ്പിൽ ഇതെല്ലാം വിശദമായി രേഖപ്പെടുത്തിയിരിക്കുന്നു. പ്രണയം, മതംമാറ്റം, കുടുംബ സമ്മർദ്ദം – എല്ലാം ചേർന്നപ്പോൾ ജീവൻ അവസാനിപ്പിക്കുകയാണ് അവൾ ചെയ്തത്.
കോതമംഗലത്തെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ: ആൺസുഹൃത്തിനെതിരെ ഗുരുതര ആരോപണങ്ങൾ
ആത്മഹത്യയ്ക്കുമുമ്പ് സോന റമീസിന്റെ അമ്മയ്ക്ക് ഈ കുറിപ്പ് വാട്സ്ആപ്പിൽ അയച്ചിരുന്നു. അതിന് മറുപടിയായി സോനയുടെ അമ്മയെ വിളിച്ച്, “നിങ്ങളുടെ മകൾക്ക് ഭ്രാന്താണ്” എന്നായിരുന്നു പ്രതികരണം. ഇതെല്ലാം സോനയുടെ സഹോദരൻ ബേസിൽ വ്യക്തമാക്കുന്നു.

