രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്
ആഞ്ഞടിക്കാൻ ഇൻഡ്യ സഖ്യം; 300 എംപിമാരെ അണിനിരത്തി ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് പ്രതിഷേധം
ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് വോട്ടര്‍പട്ടികയില്‍ ക്രമക്കേട് ആരോപണവുമായി ഇന്‍ഡ്യ സഖ്യം ശക്തമായ പ്രതിഷേധത്തിനൊരുങ്ങുന്നു. രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ടര്‍പട്ടിക തട്ടിപ്പിനെ ചർച്ചയാക്കി പ്രധാന രാഷ്ട്രീയ വിഷയം ആക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി, സഖ്യത്തിലെ ഏകദേശം 300 എംപിമാരെ ഉള്‍പ്പെടുത്തി ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് വലിയ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുകയാണ്.
മാര്‍ച്ച് ഇന്ന് രാവിലെ 11.30ന് പാര്‍ലമെന്റ് പരിസരത്ത് നിന്ന് ആരംഭിക്കും. രാഹുല്‍ ഗാന്ധിയാകും മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്. വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ ബാധിക്കുന്നുവെന്നാണ് സഖ്യകക്ഷികളുടെ വാദം.

മാര്‍ച്ച് കഴിഞ്ഞ്, നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി നേരിട്ട് ചര്‍ച്ച ചെയ്യാനും തയ്യാറാണ്. വിവിധ ഭാഷകളില്‍ തയ്യാറാക്കിയ പ്ലക്കാര്‍ഡുകളും പ്രതിഷേധത്തിന് ഭാഗമായി ഉയര്‍ത്തപ്പെടും. ഇങ്ങനെ രാജ്യമാകെ വിഷയത്തെക്കുറിച്ച് അവബോധം ഉയര്‍ത്താന്‍ സഖ്യം ശ്രമിക്കുന്നു.
രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്തുണ നല്‍കി സഖ്യകക്ഷികള്‍ രംഗത്തെത്തിയതോടെ, ഇക്കാര്യത്തില്‍ സഖ്യത്തിന്റെ ഐക്യബലം ശക്തി പ്രകടനം ആയി മാറും, ഇത് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുമുന്‍പ് വലിയ രാഷ്ട്രീയ ചലനമുണ്ടാക്കുമെന്നുമാണ് വിലയിരുത്തല്‍.
അതേസമയം, പ്രതിഷേധത്തിനു ശേഷം എംപിമാര്‍ക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ വിരുന്ന് ഒരുക്കിയിട്ടുണ്ട്. ഈ വിരുന്നിനിടെ പ്രതിഷേധ മാര്‍ച്ച്, വോട്ടര്‍പട്ടിക തട്ടിപ്പ്, ഭാവിയിലെ നടപടികള്‍ എന്നിവയെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ വാർത്തകൾക്കും അപ്‌ഡേറ്റുകൾക്കും: 🔗 വാർത്ത ഗ്രൂപ്പിൽ ചേരാൻ — WhatsApp Join Link

