യു കെയിൽ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
യു കെയിൽ മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
യുകെയിലെ സൗത്ത് യോർക്ക്ഷെയറിലെ റോഥർഹാമിൽ താമസിച്ചിരുന്ന മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് ഞാറയില്‍ക്കോണം സ്വദേശിയായ വൈഷ്ണവ് വേണുഗോപാൽ (26) ആണ് മരിച്ചത്. റോഥർഹാമിലെ കെയർ ഹോമില്‍ ജോലി ചെയ്തിരുന്ന വൈഷ്ണവിനെ ജോലിക്ക് എത്താത്തതിനാൽ അന്വേഷിച്ച ജീവനക്കാർ അദ്ദേഹത്തെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മരണവിവരം ആദ്യം നാട്ടിലെ ബന്ധുക്കള്‍ യുകെയിലുണ്ടായിരുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുകയും, പിന്നീട് യുകെ മലയാളി സമൂഹത്തില്‍ ഈ ദുഃഖ വാർത്ത എത്തുകയും ആയിരുന്നു. വൈഷ്ണവിന്റെ ഭാര്യ അഷ്ടമിക്ക് ഇപ്പോൾ അവധിയി ആയതിനാൽ നാട്ടിൽ ആണ് ഉള്ളത്
മൃതശരീരം നിലവിൽ ഡോൺകാസ്റ്റർ എൻഎച്ച്എസ് ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പോസ്റ്റ്മോർട്ടം നടക്കുമെന്നാണ് ലഭ്യമായ വിവരം.

ചിറയിൻകീഴ് ഞാറയില്‍ക്കോണം കുടവൂർ വടക്കേവീട്ടിൽ വേണുഗോപാൽ – ബേബി ദമ്പതികളുടെ മകനാണ് വൈഷ്ണവ്. വിഷ്ണു ആണ് ഏക സഹോദരൻ.
യുകെയിൽ സ്ഥിരതായ ജോലി ലഭിച്ചതിനുള്ള സന്തോഷത്തിൽ ആയിരുന്നു വൈഷ്ണവ്. അത് കൊണ്ട് തന്നെ ഇതുപോലൊരു ദുരന്തവാർത്ത ഇപ്പോൾ യുകെയിലെയും നാട്ടിലെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുഃഖത്തിൽ ആക്കിയിരിക്കുകയാണ്.

