PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
malayalamMiddle East ConflictWorld News

ഇസ്രായേലിനെതിരെ ഉപരോധവുമായി സ്പെയിൻ;

സ്‌പെയിൻ ഇസ്രായേലിന് മേൽ ഉപരോധങ്ങൾ ചുമത്താനുള്ള സാധ്യത പരിഗണിക്കുന്നു”.

മാഡ്രിഡ്: ഇസ്രായേലിനെതിരെ ഉപരോധവുമായി സ്പെയിൻ ഗാസയിൽ ഇസ്രായേൽ നടത്തുന്ന അതി ക്രൂരമായ സൈനിക നര വേട്ടക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, ഇസ്രായേലിനെതിരായ ഉപരോധം ചുമത്താനുള്ള സാധ്യത സ്‌പെയിൻ സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ.

പാശ്ചാത്യ രാജ്യങ്ങളിൽ ഇസ്രായേലിനെതിരെ തുറന്ന നിലപാടെടുക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമായി സ്‌പെയിൻ മാറാൻ സാധ്യതയുണ്ടെന്ന് വിദേശകാര്യ വിദഗ്ധർ വിലയിരുത്തുന്നു.

ഗസ ഭൂമിയിലെ നരകം

ഗാസയിലെ സാധരണ ജനങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിലേക്കുള്ള ആക്രമണങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് പല യൂറോപ്യൻ രാജ്യങ്ങളും മുന്നോട്ടുവന്നിട്ടുണ്ട്. മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ കൂടിവരുന്ന സാഹചര്യത്തിലാണ് സ്‌പെയിൻ ഈ തീരുമാനമെടുക്കുന്നത് എന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഉപരോധങ്ങൾ ഇങ്ങനെ :

ഇസ്രായേലുമായുള്ള ആയുധ ഇടപാടുകൾ നിർത്തിവെക്കൽ

ഇരുരാജ്യങ്ങളിലെയും സാമ്പത്തിക ബന്ധങ്ങൾക്ക് നിയന്ത്രണങ്ങൾ

ഇസ്രായേൽ ഉൽപ്പന്നങ്ങൾക്ക് കസ്റ്റംസ് നിയന്ത്രണങ്ങൾ

ഇസ്രായേലിന്റെ ഡിപ്ലോമാറ്റിക് ആക്സസ് നിയന്ത്രിക്കുക

സ്പെയിൻ വിദേശകാര്യമന്ത്രി പറഞ്ഞു: “മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന ഇത്തരം രാജ്യങ്ങളോട് യു‌റോപ്പ്യൻ യൂണിയൻ ദൃഢമായ നിലപാട് സ്വീകരിക്കണം. ഇസ്രായേലിന്റെ സൈനിക നടപടികൾ ജനങ്ങളുടെ അവകാശങ്ങൾക്ക് വലിയ വെല്ലുവിളിയാണ്. “

ഇസ്രായേലിനെതിരെ ഉപരോധവുമായി സ്പെയിൻ;  #spain
ഇസ്രായേലിനെതിരെ ഉപരോധവുമായി സ്പെയിൻ

Editor’s position
Said Chettukudy
Chief Editor
Politicaleye.news
ഗ്ലോബൽ മീഡിയ എന്ന നിലക്ക് ഞങ്ങൾക്ക് അറിയാം ലോകത്തെ എല്ലാ പ്രധാനപെട്ട സെർച്ച്‌ എൻജിനുകളും including മൈക്രസോഫ്റ്റ് ഉൾപ്പെടെ എല്ലാ മേജർ സെർച്ച്‌ എൻജിനുകളും ഗസ, അവിടത്തെ ഇസ്രായേൽ ക്രൂരതയുമായി ബന്ധപെട്ട kewords ഉൾപ്പെടെ ബ്ലോക്ക്‌ ചെയ്തിരിക്കുന്നു.. അതു കൊണ്ട് തന്നെ മേജർ സെർച്ച് engine news യൂസർ interface ൽ നിങ്ങൾ ഈ വാർത്ത കണ്ടു എന്ന് വരില്ല, adsense, മറ്റു പരസ്യങ്ങൾ പൊതുവെ ബ്ലോക്ക്‌ ആയിരിക്കും. അപൂർവമായി ലഭിച്ചേക്കാം. അത് കൊണ്ട് തന്നെ 90% മിഡിയ ഡെസ്കും ഇതുമായി ബന്ധപ്പെട്ട വാർത്തകൾ റിജക്റ്റ് ചെയ്യുകയാണ് പതിവ്.. അപൂർവം ചില സ്വാതന്ത്ര ന്യൂസ്‌ ഏജൻസികൾ ഒഴികെ
പക്ഷേ ഞങ്ങളെ സംബന്ധിച്ചു മറ്റു പരസ്യ ഇതര വരുമാന സ്രോതസ്സ് നേക്കാൾ ഉപരി എത്തിക്സ് ഒന്നിന് മുന്നിലും ആരുടെ മുന്നിലും പതറാതെ സത്യ സന്ദമായ വാർത്ത അത് ലോകത്തിനു മുന്നിൽ തുറന്നു കാട്ടുകഎന്നതാണ്. ആ രീതിയിൽ തന്നെയാണ് ഞങ്ങളുടെ സ്‌ട്രെക്ചർ, അത് കൊണ്ട് തന്നെ ഞങ്ങളുടെ ബേസിക് ലാംഗ്വേജ് ഇംഗ്ലീഷും അതു ട്രാഫിക് ട്രിഗർ കൊടുത്തിരിക്കുന്നത് പശ്ചാത്യ രാജ്യങ്ങളിലേക്കും ആണ്.
ഗസ അടിച്ചമർത്തപെട്ട ഒരു ജനതയുടെ അതിജീവനത്തിന്റെ പേര് ആണ്. ഒരു നേരെത്തെ ഭക്ഷണത്തിനു പോലും ഗതി ഇല്ലാത്തവരുടെ നാട്
പതിനായിരകണക്കിനു ജനങ്ങൾ ദുരന്തങ്ങളും ദുരിതങ്ങളും പേറി ജീവിക്കുന്നവരുടെ നാട്, ആയിരകണക്കിന് ജനങ്ങൾക്ക് അവയവങ്ങൾ നഷ്ടപ്പെട്ട നാട്, പട്ടിണിയും അനാഥത്തവും മൂലം ജീവിതം നരകതുല്യമായ കുഞ്ഞുങ്ങൾ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട കുഞ്ഞിന് ജന്മം നൽകാൻ ഒരു ആശുപത്രി പോലും ഇല്ലാതെ വീടുകളിൽ പ്രസവ ശിശ്രുഷ നടത്തേണ്ടി വരുന്ന ഖാൻ യൂനിസിലെ സ്ത്രീകളുടെ നാട്, അതു കൊണ്ട് തന്നെ
ഇതുമായി ബന്ധപെട്ട ആർട്ടിക്കിളിൽ നിന്ന് ഒരു ഡോളർ പോലും അഡ്സെൻസ് മറ്റു ഇതര വരുമാന സ്രോതസ്സുകളിൽ നിന്ന് ഞങ്ങൾക്ക് വരുമാനം ഇല്ലെങ്കിലും ലോകത്തിനു മുമ്പിൽ സയണിസ്റ്റ് ഭരണകൂടം നടത്തുന്ന ക്രൂരത ഞങ്ങൾ ഞങ്ങളുടെ പരിമിതികൾ ഉൾക്കൊണ്ട്‌ ലോകത്തിനു മുന്നിൽ അവതരിപ്പിക്കും….

0 Reactions

Leave a Reply

Your email address will not be published. Required fields are marked *