ഇസ്രായേൽ അനുകൂല ഉദ്യോഗസ്ഥരെ പുറത്താക്കി ട്രമ്പ്;
വാഷിംഗ്ടൺ: ഇസ്രായേൽ അനുകൂല ഉദ്യോഗസ്ഥരെ പുറത്താക്കി ട്രമ്പ് അമേരിക്കൻ പ്രസിഡന്റിന്റെ സുരക്ഷാ ഉപദേശക സംഘത്തിൽ രണ്ടു പ്രമുഖ ഇസ്രായേൽ അനുകൂല ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതായി റിപ്പോർട്ടുകൾ പറയുന്നു. മിഡിൽ ഈസ്റ്റ് സംബന്ധിച്ച കാര്യങ്ങൾക്ക് നേതൃത്വം നൽകുന്ന എറിക് ട്രാഗറും, ഇസ്രായേലിനെയും ഇറാനെയും നയതന്ത്ര ബന്ധം കൈകാര്യം ചെയ്തിരുന്ന മെറവ് സെറനും പുറത്താക്കിയവരിൽ ഉൾപ്പെടുന്നു.
ഈ തീരുമാനം അമേരിക്കൻ സർക്കാർ സമീപകാലത്ത് എടുത്തതിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ഇസ്രായേലിനെ പിന്തുണച്ചതിന്റെ പേരിൽ ഉദ്യോഗസ്ഥരെ പുറത്താക്കുന്നത് എന്തിനാണെന്ന കാര്യം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഇപ്പോഴും ലഭിച്ചിട്ടില്ല. എന്നാൽ, ഇസ്രായേലിനെ അനുകൂലിക്കുന്ന നിലപാടുകൾ തുടരുന്നത് അമേരിക്കയ്ക്ക് മറ്റുള്ള രാഷ്ട്രങ്ങളിൽ അവമതിപ്പ് ഉണ്ടാക്കുന്നു എന്ന ആശങ്കയാണ് ചിലപ്പോൾ ഈ നടപടിക്ക് കാരണം എന്നാണ് അന്താരാഷ്ട്ര നീരിക്ഷകർ കരുതുന്നത്.
എറിക് ട്രാഗറും മെറവ് സെറനും ആരാണ്?
എറിക് ട്രാഗർ മിഡിൽ ഈസ്റ്റ് കാര്യങ്ങളിൽ വിദഗ്ധനാണ്. വർഷങ്ങളായി ഇസ്രായേലുമായി നല്ല ബന്ധം നിലനിർത്തുന്നതിന് വേണ്ടിയുള്ള നയങ്ങളിൽ അദ്ദേഹം പങ്കെടുത്തിരുന്നു. അതുപോലെ തന്നെ, മെറവ് സെറൻ ഇസ്രായേലിനെയും ഇറാനുമായി ബന്ധപ്പെട്ട പ്രധാന പദവിയിൽ പ്രവർത്തിച്ചിരുന്നയാളാണ്.
അമേരിക്കയുടെ ഈ പിരിച്ചുവിടൽ തീരുമാനത്തിൽ വലിയ രാഷ്ട്രീയപശ്ചാത്തലമുണ്ടാകാമെന്നാണ് വിദഗ്ധർ പറയുന്നത്. പ്രത്യേകിച്ച് ഗാസയിലെ യുദ്ധം തുടരുന്നതിനിടെ ഇസ്രായേലിന്റെ പ്രവർത്തനങ്ങളെ അനുകൂലിച്ചുവെന്നതിന്റെ പേരിലാണ് ഇവരെ പുറത്താക്കിയതെന്നാണ് ചില നിരീക്ഷകരുടെ അഭിപ്രായം.
http://youtube.com/post/UgkxWLMvp8RkFlIP_2yzFe_OlhjjJeu6MYns?si=Anpt-b926JkdAQyX
ഇസ്രായേൽ-America ബന്ധം മാറുമോ?
ഇസ്രായേലുമായി യുഎസ് നടത്തുന്ന തന്ത്രപരമായ സഹകരണത്തിന് ഈ തീരുമാനം ആഘാതം വരുത്തുമോ എന്നത് ചോദ്യം ചെയ്യപ്പെടുന്നു. ഇസ്രായേൽ സർക്കാരിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ലെങ്കിലും, ഇസ്രായേലിനുള്ളിൽ അസ്വസ്ഥത വ്യക്തമാകുന്നു.
പുതിയ രാഷ്ട്രീയ നീക്കങ്ങൾ
ട്രമ്പ് ഭരണകൂടം കഴിഞ്ഞ കുറേ മാസങ്ങളായി മിഡിൽ ഈസ്റ്റിൽ പുതിയൊരു നിലപാട് സ്വീകരിക്കുന്നതിന് ശ്രമിക്കുകയാണ്. ഗാസയിലെയും ഇറാനിലെയും പ്രശ്നങ്ങൾ നേരിടുന്നതിൽ ഇസ്രായേലിന്റെ നിലപാടിനൊപ്പം നിൽക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷമായി ട്രമ്പ് ഭരണകൂടം കാണുന്നത്. അതിന്റെ ഭാഗമായാണ് ഈ പിരിച്ചുവിടൽ നടക്കുന്നതെന്ന് പറയുന്നു.
ഇതിന്റെ പേരിൽ അമേരിക്കക്ക് ഉണ്ടാകുന്ന നേട്ടം
ഇതുവഴി അമേരിക്ക ഇസ്രായേൽ അനുകൂല നിലപാടിൽ നിന്ന് പിന്നോക്കം പോകുന്നത് ഈ അടുത്തിടെ ലോകത്ത് നിരവധി രാജ്യങ്ങൾ ഇപ്പോൾ ഇസ്രായേലിനെ വിമർശിക്കുന്നു. അതുകൊണ്ടാണ് അമേരിക്കയും ഈ വിഷയങ്ങളിൽ സമത്വമാർന്ന നിലപാട്v എടുക്കാൻ ശ്രമിക്കുന്നതെന്നാണ് ചിലരുടെ വിലയിരുത്തൽ.
എന്നാൽ, ഈ നീക്കങ്ങൾ അമേരിക്കയുടെ ഭാവിയിലുള്ള വിദേശ നയങ്ങൾ മാറ്റിക്കൊണ്ടിരിക്കുന്നു എന്നതിൽ സംശയമില്ല.


