ഫലസ്തീനികളെ മനുഷ്യ കവചമായി ഉപയോഗിക്കുന്നു;
ഇസ്രായേല്‍ സൈന്യം ഗാസയില്‍ ഫലസ്തീനികളെ മനുഷ്യ കവചമായി ഉപയോഗിക്കുന്നു: എപി പുറത്തുവിട്ട ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്;
ഗാസ സ്ട്രിപ്,: ഫലസ്തീനികളെ മനുഷ്യ കവചമായി ഉപയോഗിക്കുന്നു; ഇസ്രായേൽ ഗാസ യുദ്ധത്തില്‍ ഇസ്രായേൽ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതിഷേധം ശ്കതമാകുകയാണ്. പ്രശസ്ത അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് (AP) പുറത്തുവിട്ട ഏറ്റവും പുതിയ വാര്‍ത്ത അനുസരിച്ച്, ഇസ്രായേല്‍ സൈനികര്‍ ഗാസയിലെ ജനങ്ങളെ “മനുഷ്യ പ്രതിരോധം (Human Shields in Gaza)” ആയി ഉപയോഗിക്കുന്നതായി സ്ഥിരീകരിക്കുന്നു.
AP റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇസ്രായേല്‍ സൈന്യം ഗസയിലെ പുരുഷന്മാരെയും യുവാക്കളെയും പിടിച്ചെടുത്ത്, കെട്ടിടങ്ങളിലേക്കും ഹമാസ് പോരാളികൾ ഉണ്ട് എന്ന് സംശയമുള്ള ടണലുകളിലേക്കും ബോംബ് സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളിലേക്കും ഇവരെയാണ് ആദ്യം അയക്കുന്നത്. സൈനികര്‍ കയറാന്‍ മടിക്കുന്ന സ്ഥലങ്ങളിലാണ് ഇവരെ മനുഷ്യ കവചമായി ഉപയോഗിക്കുന്നത്. ഈ പ്രവര്‍ത്തി ആസൂത്രിതമായി, തന്ത്രപരമായി, ഏകപക്ഷീയമായി നടക്കുന്നതാണ് എന്നതിലാണ് ശ്രദ്ധേയം.
“We have documented instances of civilians being sent ahead of soldiers into potentially dangerous areas – including booby-trapped buildings – to check for explosives or gunmen,” എന്നാണ് ഒരു സീനിയര്‍ മനുഷ്യാവകാശ പ്രവര്ത്തകന് പറഞ്ഞത്.
ഈ പ്രവൃത്തി കടുത്ത യുദ്ധ കുറ്റമാണ് എന്നാണ് Amnesty International, Human Rights Watch തുടങ്ങിയ സംഘടനകള്‍ പറയുന്നത്. ഐക്യരാഷ്ട്ര സഭയും വിഷയത്തില്‍ അടിയന്തര അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
എന്താണ് മനുഷ്യ പ്രതിരോധം?
മനുഷ്യ പ്രതിരോധം (Human Shield) എന്നത് ഒരു സായുധ സംഘര്‍ഷ സമയത്ത് സൈനികരെ രക്ഷപ്പെടുത്താനായി പൊതു പൗരന്മാരെ മുൻപില് ഉപയോഗിക്കുന്ന നടപടിയാണ്. ഇത് Geneva Convention പ്രകാരം കർശനമായി നിരോധിച്ചിരിക്കുന്നു. സാധാരണ പൗരന്മാരെ ജീവന് അപകടത്തിലാക്കുന്ന രീതിയില്‍ ഉപയോഗിക്കുന്നത് International Humanitarian Law ലംഘിക്കുന്നതാണ്.
ഇസ്രായേല്‍ സൈന്യത്തിന്റെ നീക്കം:

AP റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ നടപടികള്‍ പ്രാദേശികമായി പല തവണയും, വ്യത്യസ്ത മേഖലകളില്‍, വ്യത്യസ്ത യൂനിറ്റുകള്‍ മനുഷ്യ കവചമായി ഗസയിലെ ജനങ്ങളെ ഉപയോഗിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. “It appears systematic rather than isolated,” എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
ലോകത്തിലെ മനുഷ്യാവകാശ സംഘടനകളും, രാഷ്ട്രീയ നേതാക്കളും ഈ വാര്‍ത്തയില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പല രാജ്യങ്ങളും ഇസ്രായേലിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഇസ്രായേല്‍ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
