Six people including honeytrap wife and husband arrested through social media;

സമൂഹ മാധ്യമങ്ങളിലൂടെ ഹണിട്രാപ്പ്ഭാര്യയും ഭര്‍ത്താവുമുള്‍പ്പെടെ ആറു പേര്‍ അറസ്റ്റില്‍;





പാലക്കാട്:- സമൂഹ മാധ്യമങ്ങളിലൂടെ ഹണിട്രാപ്പ് നടത്തിയ ആറ് പേര്‍ പിടിയില്‍. ഇരിങ്ങാലക്കുട സ്വദേശിയായവ്യവസായിയില്‍ നിന്ന് പണവും ആഭരണങ്ങളും, എടിഎം കാര്‍ഡുകളും തട്ടിയ കേസിലാണ് അറസ്റ്റ്.

കൊല്ലം സ്വദേശിനി ദേവു, ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശി ഗോകുല്‍ ദ്വീപ്, കോട്ടയം പാല സ്വദേശി ശരത്,ഇരിങ്ങാലകുട സ്വദേശികളായ ജിഷ്ണു, അജിത്ത്, വിനയ് എന്നിവരെ ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.



പ്രതികളിലൊരാളായ ദേവു വ്യവസായിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും നേരില്‍ കാണാന്‍ പാലക്കാട്ടേക്ക് എത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. പാലക്കാട്ടേക്കെത്തിയ ഇദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന പണവും സ്വര്‍ണവും എടിഎം കാര്‍ഡുകളും ദേവും സംഘവും ചേര്‍ന്ന് തട്ടിയെടുത്തു. തുടര്‍ന്ന് ഇദ്ദേഹത്തെമറ്റൊരിടത്തേക്ക് മാറ്റാന്‍സംഘംശ്രമിക്കുന്നതിനിടയില്‍ വാഹനത്തില്‍ നിന്ന് പുറത്തേക്കോടി പാലക്കാട് സൗത്ത് പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. അങ്ങനെ പൊലീസിന് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ ഇപ്പോള്‍ പിടികൂടാനായത്.



തേന്‍ കെണി എന്ന് കൃത്യമായി പറയാവുന്ന തരത്തിലുള്ള തട്ടിപ്പാണ് സംഘം നടത്തി വന്നിരുന്നത്. മറ്റേതെങ്കിലും ആളുകളില്‍ നിന്നും സംഘം മുന്‍പ് പണം തട്ടിയിരുന്നോയെന്നും പാലക്കാട് സൗത്ത് പൊലീസ് പരിശോധിക്കുകയാണ്.

One thought on “സമൂഹ മാധ്യമങ്ങളിലൂടെ ഹണിട്രാപ്പ്ഭാര്യയും ഭര്‍ത്താവുമുള്‍പ്പെടെ ആറു പേര്‍ അറസ്റ്റില്‍;

Leave a Reply