A twelve-year-old boy was sexually abused for five consecutive years. A teacher was arrested in Malappuram; #malappuram; #sexualAbuse

2015 മുതല്‍ കേരളത്തില്‍ 42 രാജ്യദ്രോഹ കേസുകള്‍, ഏറെയും പോസ്റ്റര്‍ പതിച്ചതിനും ലഘുലേഖ വിതരണത്തിനും;

തിരുവനന്തപുരം: കേരളത്തില്‍ 2015 മുതല്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 42 രാജ്യദ്രോഹക്കേസുകള്‍. രാജ്യദ്രോഹം ക്രിമിനല്‍ കുറ്റമാക്കുന്ന 124 (എ) വകുപ്പ് ചുമത്തിയ കേസുകളിലേറെയും മാവോവാദികള്‍, കള്ളനോട്ടടിക്കാര്‍ എന്നിവര്‍ക്കെതിരേയാണ്. മറ്റ് സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലും രാജ്യദ്രോഹക്കേസുകള്‍ക്ക് കുറവില്ലെന്നാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നത്. യുഎപിഎ ചുമത്തിയ കേസുകളിലാണ് 124 വകുപ്പുകൂടി ചേര്‍ത്തത്. 40 കേസുകള്‍ യുഎപിഎയുടെ ഭാഗമായി രാജ്യദ്രോഹക്കുറ്റം ചുമത്തി. മാവോവാദി ഏറ്റുമുട്ടല്‍, മാവോവാദികളുടെ ഭീഷണി, പോസ്റ്റര്‍ ഒട്ടിക്കല്‍, ലഘുലേഖ വിതരണം എന്നീ കുറ്റങ്ങള്‍ക്കാണ് കേരള പോലിസ് രാജ്യദ്രോഹം ചുമത്തിയത്.

സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ക്കാണ് കേരളത്തില്‍ പ്രധാനമായും ഈ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പോലിസ് ചുമത്തുന്ന യുഎപിഎ നിലനില്‍ക്കുമോയെന്ന് പരിശോധിക്കാന്‍ ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ നായര്‍ സമിതിയുണ്ട്. സമിതിയുടെ ശുപാര്‍ശ വേണം സര്‍ക്കാരിന് പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍. അനാവശ്യമാണെങ്കില്‍ യുഎപിഎ വകുപ്പ് റദ്ദാക്കും. യുഎപിഎ ചുമത്താന്‍ ജില്ലാ പോലിസ് സൂപ്രണ്ടിന്റെ അനുമതി വേണം. 124(എ) എസ്എച്ച്ഒമാര്‍ക്ക് ചുമത്താം. പിന്നീട് പരിശോധനയില്ല.[the_ad_placement id=”adsense-in-feed”]
സുപ്രിംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം പൂര്‍ത്തിയായ കേസുകളില്‍പോലും കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലിസിന് കഴിയില്ലെന്ന് വ്യക്തമായിരിക്കുകയാണ്. സുപ്രിംകോടതിയില്‍ നിന്ന് മറിച്ചൊരു ഉത്തരവുണ്ടാവുംവരെ ഇതേ നില തുടരും. എന്നാല്‍, യുഎപിഎ കേസ് മാത്രമായി ചുമത്തുന്നതില്‍ തടസമില്ല.അതേസമയം, 124(എ) വകുപ്പ് റദ്ദാക്കിയാലും ഇതുവരെയെടുത്ത കേസുകള്‍ നിലനില്‍ക്കുമെന്നും റദ്ദാക്കുന്ന ദിവസം മുതലേ അതിനു പ്രാബല്യമുണ്ടാവൂ എന്നും എഡിജിപി മനോജ് എബ്രഹാം പറഞ്ഞു.

Leave a Reply