PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
Kerala.Post

ആത്മഹത്യാ ശ്രമം നടത്തി ചികിത്സയിലിരുന്ന യുവതി മരിച്ചു, ഭർത്താവ് അറസ്റ്റിൽ;

മലപ്പുറം: ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യാ ശ്രമം നടത്തി ചികിത്സയിലിരുന്ന യുവതി മരിച്ചു. രണ്ടത്താണി സ്വദേശി സഫ്‌വാന (23) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. സംഭവത്തിൽയുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ് അർഷാദ് അലിയെ അറസ്റ്റ് ചെയ്തു.
https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574



(adsbygoogle = window.adsbygoogle || []).push({});

കഴിഞ്ഞ ശനിയാഴ്ച ആത്മഹത്യാ ശ്രമം നടത്തിയ രണ്ടത്താണി സ്വദേശി സഫ്‌വാന (23) ഇന്നലെയാണ് മരിച്ചത്. സ്ത്രീധനത്തിന്റെ പേരിൽ മകൾക്ക് ക്രൂരമായ പീഡനം അനുഭവിക്കേണ്ടി വന്നുവെന്ന് സഫ്‌വാനയുടെ അച്ഛൻ മുജീബ് പറഞ്ഞു. സഫ്‌വാനയുടെ മരണത്തിന് കാരണം ഭർത്താവും അയാളുടെ അമ്മയുമാണ്. ഒന്നര വയസുള്ള കുഞ്ഞ് ദേഹത്ത് മൂത്രം ഒഴിച്ചെന്ന് പറഞ്ഞു പോലും മകളെ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

0 Reactions

Leave a Reply

Your email address will not be published. Required fields are marked *