പ്രിൻസിന്റെയും മക്കളുടെയും വേർപാടിൽ വിതുമ്പി തേവലക്കര ഗ്രാമം
കൊല്ലം ജില്ലയിലെ ഓച്ചിറയിൽ ഇന്നലെ നടന്ന ദാരുണമായ വാഹനാപകടം തേവലക്കര ഗ്രാമത്തെയും മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. അപകടത്തിൽ പ്രിൻസ് തോമസ് (44) അടക്കം മക്കളായ അതുൽ പ്രിൻസ് (14), അൽക്ക സാറ പ്രിൻസ് (6) എന്നിവർ മരിച്ചു.
തേവലക്കര സ്വദേശി പ്രിൻസ് തോമസ് പ്രദേശത്തെ ജീവകാരുണ്യ, സാംസ്കാരിക പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നു. ഏത് സാമൂഹിക സംഘടനയും പരിപാടി സംഘടിപ്പിച്ചാലും, അത് വിജയകരമാക്കുന്നതിൽ പ്രിൻസ് എന്നും മുൻപന്തിയിലുണ്ടായിരുന്നു. കൈരളി ഫിനാൻസ്മാരാരിത്തോട്ടത്തെ കൈരളി മെഡിക്കൽ ഷോപ്പ്
എന്നിവയുടെ ഉടമ ആയിരുന്നു അദ്ദേഹം.
അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട അതുൽ പ്രിൻസ്, കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര ജെഎഫ്കെഎം വിഎച്ച്എസ്എസ് 9–ാം ക്ലാസ് വിദ്യാർത്ഥിയാണ്.
അൽക്ക സാറ പ്രിൻസ്, തേവലക്കര സ്ട്രാറ്റ്ഫഡ് പബ്ലിക് സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
പ്രിൻസിന്റെ ഭാര്യ ബിന്ധ്യയും മകൾ ഐശ്വര്യയും അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. ഒന്നര മാസം മുമ്പാണ് കുടുംബം പുതിയ കാർ വാങ്ങിയത്
ബുധനാഴ്ച രാത്രി 10 മണിയോടെ, ഭാര്യാ സഹോദരന്റെ മകനെ അമേരിക്കയിലേക്ക് യാത്രയയക്കാനായി കുടുംബം മുഴുവൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോയിരുന്നു. മടങ്ങി വരുന്നതിനിടെയായിരുന്നു ഈ ദാരുണ അപകടം.
അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചു. സംസ്കാരം പിന്നീട് തേവലക്കര മർത്തമറിയം ഓർത്തഡോക്സ് സുറിയാനി പള്ളി ആൻഡ് മാർ ആബോ തീർഥാടന കേന്ദ്രത്തിൽ നടത്തും.
