1750 രൂപ ഫീസായി അടയ്ക്കൂ!ലക്ഷം രൂപ വായ്പ യാഥാർഥ്യം എന്ത്?

ന്യൂഡല്‍ഹി: പ്രധാനമന്ത്രി മുദ്ര യോജന പ്രകാരം ഒരു ലക്ഷം രൂപ വായ്പ നല്‍കുമെന്ന് പ്രചാരണം. വായ്പാകരാര്‍ ഫീസായി 1750 രൂപ അടച്ചാല്‍ മുദ്ര യോജന പ്രകാരം വായ്പ അനുവദിക്കും എന്ന തരത്തിലാണ് സാമൂഹികമാധ്യമങ്ങളില്‍ അടക്കം പ്രചാരണം നടക്കുന്നത്. സര്‍ക്കാരിന്റെ പേരിലുള്ള കത്ത് എന്ന നിലയിലാണ് പ്രചാരണം.സന്ദേശം വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇത്തരത്തില്‍ ഒരു സഹായം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് സംവിധാനം അറിയിച്ചു. വായ്പാകരാര്‍ ഫീസായി 1750 രൂപ അടച്ചാല്‍ മുദ്ര യോജന പ്രകാരം ഒരു ലക്ഷം രൂപ വായ്പഅനുവദിക്കുമെന്നതാണ് കത്തിലെ ഉള്ളടക്കം.

ഇത്തരത്തിലുള്ളഒരുകത്ത്ധനകാര്യമന്ത്രാലയംപുറത്തിറക്കിയിട്ടില്ലെന്നും ഫാക്ട് ചെക്ക് വ്യക്തമാക്കുന്നു.

Pay Rs 1750 as fee! What is the reality of Rs 1 lakh loan?Pay Rs 1750 as fee! What is the reality of Rs 1 lakh loan?

Discover more from politicaleye.news

Subscribe to get the latest posts to your email.