സംഭവിച്ചത് മനുഷ്യസഹജമായ തെറ്റ്,പിഎച്ച്ഡി വിവാദത്തില്‍ ചിന്ത ജെറോം;

ഇടുക്കി: പിഎച്ച്ഡി വിവാദത്തില്‍ വിശദീകരണവുമായി യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം. സാന്ദര്‍ഭിക പിഴവ് മാത്രമാണ് സംഭവിച്ചത്. മനുഷ്യസഹജമായ തെറ്റാണെന്നും ചിന്ത ഇടുക്കിയില്‍ മാധ്യങ്ങളോട് പ്രതികരിച്ചു. സംഭവിച്ചത് നോട്ടപിശക് ആണെന്നും ചിന്ത പറഞ്ഞു.’തെറ്റ് ചൂണ്ടികാട്ടിയവര്‍ക്ക് ഹൃദയം നിറഞ്ഞ് നന്ദി അറിയിക്കുന്നു.

ഗവേഷണ പ്രബന്ധം പുസ്തക രൂപത്തിലേക്ക് മാറ്റാനുള്ള ശ്രമം തുടരുകയാണ്. ആക്ഷേപങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും തനിക്കെതിരെ ഉണ്ടായിട്ടുണ്ട്.’ ചിന്ത ചൂണ്ടികാട്ടി.ബോധി കോമണ്‍സിന്റെ പ്രബന്ധത്തില്‍ നിന്നും കോപ്പിയടിച്ചിട്ടില്ലെന്നും ചിന്ത . കഷ്ടപ്പെട്ട് തയ്യാറാക്കിയതാണ്. വാര്‍ത്തകള്‍ നല്‍കുന്നവര്‍ പരിശോധിക്കണം.

ആര്‍ട്ടിക്കിള്‍, ഗ്രന്ഥങ്ങള്‍ എല്ലാം വായിച്ച് മനസ്സിലാക്കിയിരുന്നു. അതില്‍ കോപ്പി പേസ്റ്റ് ഉണ്ടായിട്ടില്ല. പക്ഷെ ആശയം ഉള്‍ക്കൊണ്ട് ചെയ്തിട്ടുണ്ട്. ബോധി കോമണ്‍സിന്റെ ആശയം ഉള്‍കൊണ്ടത് റഫറന്‍സില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും ചിന്ത വിശദീകരിച്ചു.വിവാദ പ്രബന്ധം വിദഗ്ധ സമിതിയെ നിയോഗിച്ച് പരിശോധിക്കാനാണ് കേരള സര്‍വ്വകലാശാല തീരുമാനം. ഇതിനായി കേരള സര്‍വ്വകലാശാല നാലംഗ കമ്മിറ്റിയെ നിയമിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

പരാതി ലഭിച്ച പശ്ചാത്തലത്തില്‍ പ്രബന്ധം നേരിട്ടുള്ള പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. പ്രബന്ധത്തിലെ ഗുരുതര പിഴവുകള്‍, കോപ്പിയടി നടന്നിട്ടുണ്ടോ എന്നിവയായിരിക്കും പരിശോധിക്കുക.ചിന്തയുടെ ഗൈഡ് ആയിരുന്ന ഡോ. പിപി അജയകുമാറിനെ ഗൈഡ് ഷിപ്പില്‍ നിന്നും അധ്യാപക പരിശീലന കേന്ദ്രം ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്നുള്ള സേവ് യൂണിവേഴ്‌സിറ്റി സമിതിയുടെ നിവേദനവും വിസിക്കും ഗവര്‍ണര്‍ക്കും ലഭിച്ചിട്ടുണ്ട്.

ഗവര്‍ണറുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് ഇതിന്റെ നിയമവശവും പരിശോധിക്കും.നവലിബറല്‍ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയ ശാസ്ത്ര അടിത്തറ’ എന്ന വിഷയത്തിലാണ് ചിന്ത ജെറോം ഗവേഷണ പ്രബന്ധം സമര്‍പ്പിച്ചത്. കേരളാ സര്‍വകലാശാല മുന്‍ പിവിസി ഡോ അജയകുമാറിന്റെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ പ്രബന്ധത്തിനാണ് ചിന്ത ജെറോമിന് 2021ല്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം ലഭിച്ചത്.

ചങ്ങമ്പുഴയ്ക്ക് പകരം വൈലോപ്പിള്ളിയുടെ പേരാണ് ഉപയോഗിച്ചതെന്നും വൈലോപ്പിള്ളിയുടെ പേര് പോലും അക്ഷരത്തെറ്റോടെയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നുമാണ് പരാതി. ഗവേഷണത്തിന് മേല്‍നോട്ടം വഹിച്ച പിവിസിയോ മൂല്യനിര്‍ണയം നടത്തിയവരോ പ്രബന്ധം പൂര്‍ണമായും പരിശോധിക്കാതെയാണ് പിഎച്ച്ഡിക്ക് ശുപാര്‍ശ ചെയ്തതെന്നും ആരോപണമുണ്ട്.

Vazhakula#vilopilliyChintha jerome

Discover more from politicaleye.news

Subscribe to get the latest posts to your email.