ഒരു മേയർ ബിജെപിയിലേക്ക് മറ്റൊരാൾ കോൺഗ്രസിലേക്ക്
‘ട്വിസ്റ്റോട് ട്വിസ്റ്റ്’: ഒരു മേയർ ബിജെപിയിലേക്ക്, മറ്റൊരാൾ കോൺഗ്രസിലേക്ക്! രാഷ്ട്രീയ രംഗത്ത് നാടകീയ നീക്കങ്ങൾ
തൃശൂർ ∙ കേരളത്തിലെ രാഷ്ട്രീയ രംഗത്ത് പുതിയ ട്വിസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസ് ബിജെപിയിലേക്കെന്ന് ശക്തമായ സൂചനകൾ ലഭിച്ചിരിക്കുകയാണ്. കേന്ദ്രമന്ത്രി സുരേഷ് ഗോപി തന്നെയാണ് ഇതുസംബന്ധിച്ച് പരോക്ഷ സൂചന നൽകിയത്.
സുരേഷ് ഗോപി അടുത്തിടെ നടത്തിയ കോഫി ടൈംസ് പരിപാടിയിൽ മേയർ എം.കെ. വർഗീസിനെ കുറിച്ച് അനുഭാവപൂർണമായ വാക്കുകൾ ഉപയോഗിച്ചതോടെ വാർത്താ ലോകം കത്തുകയാണ്.
“കോർപറേഷൻ സ്റ്റേഡിയത്തിന് കേന്ദ്രം നൽകിയ 19 കോടി രൂപ ചിലർ തുരങ്കം വച്ചിരുന്നു. മേയർക്ക് അതിൽ പങ്കില്ല. അദ്ദേഹത്തിന്റെ നിസ്സഹായാവസ്ഥ എനിക്കറിയാം,” – സുരേഷ് ഗോപി വ്യക്തമാക്കി.
ഇത് ബിജെപിയിലേക്ക് മേയർ കടക്കാനുള്ള പാത തുറക്കുന്ന നീക്കമായി കണക്കാക്കപ്പെടുന്നു. പാർട്ടി തൃശൂരിൽ എംഎൽഎ സ്ഥാനവും കോർപറേഷൻ ഭരണവും പിടിക്കുമെന്ന ആത്മവിശ്വാസം സുരേഷ് ഗോപി ഇതിനകം തന്നെ പ്രകടിപ്പിച്ചിരുന്നു.
പാലക്കാട്ട് മറുവശത്ത് ട്വിസ്റ്റ്: ബിജെപി ചെയർപേഴ്സൺ കോൺഗ്രസിലേക്കോ?
അതേസമയം പാലക്കാട് മുനിസിപ്പൽ ചെയർപേഴ്സൺ പ്രമീള ശശിധരനെ കോൺഗ്രസിൽ എത്തിക്കാൻ നീക്കം നടക്കുന്നു എന്നതാണ് പുതിയ റിപ്പോർട്ടുകൾ. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയോടൊപ്പം വേദി പങ്കിട്ട സംഭവമാണ് വിവാദങ്ങൾക്ക് കാരണമായത്.
രാഹുലിന്റെ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമിച്ച സ്റ്റേഡിയം-ബൈപാസ് ജില്ലാ ആശുപത്രി ലിങ്ക് റോഡ് ഉദ്ഘാടന ചടങ്ങിൽ പ്രമീള പങ്കെടുത്തത് ബിജെപിയുടെ നിലപാടിനെതിരെ ആയിരുന്നു.പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്ന പരിപാടികളിൽ വേദി പങ്കിടില്ല എന്നുള്ളത് ബിജെപിയുടെ നിലപാടാണ് അതിന് വിരുദ്ധമായിട്ടാണ് പാലക്കാട് ചെയർപേഴ്സൺ പ്രമീള ശശീന്ദ്രൻ പാലക്കാട് എംഎൽഎ രാഹുലുമായി വേദി പങ്കിട്ടത് ബിജെപിയുടെ ആഭ്യന്തര വൃത്തങ്ങൾ അതിനെ നിയമലംഘനമായി കണ്ടപ്പോൾ, അതേ സമയം പാലക്കാട് ചെയർപേഴ്സൺ പ്രമീള പാർട്ടിക്ക് വിശദീകരണം നൽകി –
“ഇത് എംഎൽഎ ഫണ്ട് ആയതിനാലാണ് ഞാൻ പരിപാടിയിൽ പങ്കെടുത്തത്,” – പ്രമീള വ്യക്തമാക്കി.
ഇതിന്റെ പിന്നാലെയാണ് കോൺഗ്രസിന്റെ രഹസ്യ നീക്കങ്ങൾ ശക്തമാകുന്നത്, എന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
രാഷ്ട്രീയ നീക്കങ്ങൾ കനക്കുന്നു
ഒരു ഭാഗത്ത് ബിജെപിയിലേക്ക് മേയർ, മറുവശത്ത് കോൺഗ്രസിലേക്ക് ചെയർപേഴ്സൺ — കേരളത്തിലെ പ്രാദേശിക രാഷ്ട്രീയത്തിൽ പുതിയ പവർ ഗെയിം ആരംഭിച്ചതായി രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ നടക്കുന്ന ഈ സംഭവവികാസങ്ങൾ ഭാവിയിലെ പാർട്ടി സമവാക്യങ്ങൾ മാറ്റിമറിക്കാൻ സാധ്യതയുണ്ട്.
#ThissurMayor #SureshGopi #PrameelaShashidharan #KeralaPolitics
📲 𝗝𝗢𝗜𝗡 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦
