മകന്റെ വേർപാട് താങ്ങാനാകാതെ അമ്മയും ജീവനൊടുക്കി
വിതുര: മകന്റെ വേർപാട് സഹിക്കാനാകാതെ അമ്മയും ജീവനൊടുക്കി
വിതുര ആനപ്പെട്ടിയിൽ മകന്റെ ആത്മഹത്യയിൽ ആത്മഹത്യയിൽ മാനസികമായി തളർന്ന അമ്മയും കിണറ്റിൽ ചാടി ജീവനൊടുക്കി. ആനപ്പെട്ടി ഹരി വിലാസത്തിൽ ദിവ്യ (41) യെയാണ് വീടിന് സമീപമുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തി നോക്കിയെങ്കിലും ആരെയും കാണാനായില്ല. തുടർന്ന് നാട്ടുകാർ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. റെസ്ക്യൂ ഓഫീസർ അനൂപ് കിണറ്റിൽ ഇറങ്ങി നടത്തിയ പരിശോധനയിൽ അബോധാവസ്ഥയിലായ ദിവ്യയെ കണ്ടെത്തി. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദിവ്യയുടെ ഏക മകനായ ഹരി കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തിരുന്നു. മകന്റെ മരണത്തിൽ ഏറെ മാനസികമായി തളർന്ന ദിവ്യ കഴിഞ്ഞ ദിവസങ്ങളായി ആരുമായും സംസാരിക്കാതെയും വീട്ടിനുള്ളിൽ തന്നെ കഴിയുകയും ചെയ്തിരുന്നു.
പുലർച്ചെ വീട്ടുകാർക്ക് കിണറ്റിൽ നിന്ന് ശബ്ദം കേട്ടതോടെയാണ് സംഭവം മനസ്സിലായത്. ദിവ്യയുടെ മരണത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

