ഒരേയൊരു മോളാരുന്നു സാറേ..
“ഒരേയൊരു മോളാരുന്നു സാറേ..” – ഫസിലയുടെ ഉപ്പയുടെ ഈ വാക്കുകൾ കേട്ട് നിന്നവരെ പോലും കണ്ണീരിലാഴ്ത്തി
തൃശൂർ:- വെള്ളാംങ്ങല്ലൂർ കാരുമാത്ര സ്വദേശിനി ഫസിലയുടെ മരണവാർത്ത ഉള്ളൂല്ക്കുന്നതാണ് .ഗാർഹിക പീഡനത്തിനിരയായി ഭർത്തൃവീട്ടിൽ തൂങ്ങി മരിച്ച ഗർഭിണിയായ യുവതി അവളുടെ പിതാവ് അബ്ദുൽറഷീദിന്റെ കണ്ണീരിലൂടെ പുറത്തുവരുമ്പോൾ ഓരോരുത്തരുടെയും ഹൃദയം പൊട്ടുന്നു.
ഉത്സവപ്പറമ്പിലെ കച്ചവടം ചെയ്തു സ്വരുകൂട്ടിയ സമ്പാദ്യം, ആ പിതാവിന്റെ വാക്കുകളിലേക്ക്….
“ഒരേയൊരു മോളാരുന്നു സാറേ…” – വിങ്ങിപ്പൊട്ടി അബ്ദുൽറഷീദ് പറഞ്ഞു.
ഉത്സവപ്പറമ്പിൽ മധുരപലഹാരങ്ങൾ വിൽക്കുന്നതിലൂടെ സ്വരുക്കൂട്ടിയ പണമാണ് മകളുടെ വിവാഹച്ചെലവിന് ആദ്യം ഉപയോഗിക്കാൻ തീരുമാനം.. പക്ഷേ ജീവിതത്തിൽ നിത്യ ചെലവിനും മറ്റു ആവശ്യങ്ങൾക്ക് ഈ കിട്ടുന്ന വരുമാനം തന്നെ ആയിരുന്നു ആശ്രയം എന്നാൽ കല്യാണ ചിലവിനു കൂടി അത് പോരാതെ വന്നപ്പോൾ ആകെയുണ്ടായിരുന്ന അഞ്ചു സെന്റും കൊച്ചുവീടും വിറ്റു, മകളുടെ ഭാവി ഭദ്രമാക്കാൻ ആയിരുന്നു ഇതെല്ലാം.
വിവാഹം കഴിഞ്ഞ ഉടനെ തന്നെ ഭർത്തൃമാതാവ് സ്വർണ്ണം ഏല്ലാം കൈവശം വച്ചു. ആ സ്വർണം വീട്ടുകാർക്ക് പിന്നീട് കാണാനായിട്ടില്ല.

മകളുടെ അവസാന സന്ദേശം – അര മണിക്കൂർ വൈകിയെത്തിയൊരു മരണവാർത്ത
ചൊവ്വാഴ്ച മകൾ ഫസീല അയച്ച അവസാന സന്ദേശം പിതാവ് അരമണിക്കൂർ വൈകി മാത്രമേ കണ്ടുള്ളൂ. സന്ദേശം കണ്ടപ്പോൾ തന്നെ നൗഫലിന്റെ വീട്ടിലേയ്ക്ക് ഓടിയെത്തിയെങ്കിലും, ആശുപത്രിയിലെത്തുമ്പോഴേക്കും മകൾ യാത്രയായിരിക്കുന്നു.
“അവളുടെ മുഖം ഒന്ന് കാണാൻ പോലും മനോധൈര്യം ഉണ്ടായില്ല,” ഒരേയൊരു മോളാണ്. അവള്‍ക്കുവേണ്ടിയാണ് ഞാന്‍ ജീവിച്ചതുതന്നെ. – കരച്ചിലമർത്ത് അബ്ദുൽറഷീദ് പറഞ്ഞു.ഇതെല്ലാം കേട്ടുകൊണ്ട് പത്തുമാസം പ്രായമായ കൊച്ചുമകന്‍ മുഹമ്മദ് സെയാനെ മാറോടു ചേര്‍ത്തുപിടിച്ച് മരവിച്ചിരിപ്പാണ് മാതാവ് സെക്കീന.
മകളുടെ സുഖത്തിനായി എല്ലാം ചെയ്തൊരു പിതാവിന്റെ ഹൃദയഭേദകമായ വാക്കുകൾ
ഫസീലയുടെ ഭർത്താവ് നൗഫൽ, വിവാഹത്തിനുശേഷം ഭാര്യയെ ജോലി ചെയ്യാൻ അനുവദിച്ചില്ല. “വിവാഹത്തിനുമുമ്പ് കൊടുങ്ങല്ലൂരിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഫാര്‍മസിസ്റ്റായിരുന്നു ഫസീല. എന്നാല്‍, പിന്നീട് നൗഫല്‍ ജോലിക്ക് പോകാന്‍ അനുവദിച്ചില്ല.” ഒറ്റയ്ക്ക് സ്വന്തം വീട്ടിലേക്ക് വരാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു യുവതി.
മകളുടെ കണ്ണുനിറയാതിരിക്കാനായി, മൂന്ന് മാസത്തിലൊരിക്കൽ, ഒരു ചാക്ക് അരി, ഇരുപത് കിലോ പഞ്ചസാര, ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാം വാങ്ങി എത്തിച്ചിരുന്നു പിതാവ് വാക്കുകൾ.
കടബാധ്യതയിലായിട്ടും മകളുടെ ഭാവിക്കായി ജീവിച്ചൊരു പിതാവ്
“ഞാൻ പണക്കാരനായതു കൊണ്ടല്ല, ലക്ഷങ്ങൾ കടമുണ്ട്. വാടകവീട്ടിലാണ് താമസം.
എന്നാലും മോളുടെ കണ്ണുനിറയരുത്, അതായിരുന്നു എന്റെ ഒരേയൊരു ആഗ്രഹം…” – അബ്ദുൽറഷീദ് പറഞ്ഞ് വിങ്ങിപ്പൊട്ടി.
വീട്ടിൽ ആവശ്യമായ ഫർണിച്ചറും ഇലക്ട്രോണിക് സാധനങ്ങളും വരെ വാങ്ങി കൊടുത്തിട്ടും, മകൾക്ക് സുഖം മാത്രം ആഗ്രഹിച്ചു ജീവിച്ച പിതാവിന്റെ വാക്കുകൾ ഹൃദയം നുറുങ്ങുന്ന വേദനയോടെ അല്ലാതെ കേട്ട് ഇരിക്കാൻ കഴിയില്ല കൈയിൽ അവശേഷിക്കുന്നത്.. ഇത്രയും പറഞ്ഞു അദ്ദേഹം കൊച്ചുമകൻ മുഹമ്മദ് സെയാനെ ചേർത്തു പിടിച്ചു കരഞ്ഞു..
ഗാർഹിക പീഡനത്തിനിരയായ കേരളത്തിലെ അനവധി പെൺകുട്ടികളിൽ ഇനി ഫസീലയും
ഞങ്ങൾ മുൻ ആർട്ടിക്കിളുകളിൽ പറഞ്ഞ കാര്യം വീണ്ടും ഇവിടെയും പറയുന്നു….
ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ നിങ്ങൾ അവരെ തിരിച്ചു വിളിക്കുവാൻ ഉള്ള മാനസിക ധൈര്യം എങ്കിലും കാണിക്കണം.. അല്ലെങ്കി ഇന്ന് ഫസീല നാളെ മറ്റാരെങ്കിലും നഷ്ടപ്പെട്ടതിനു ശേഷം സ്വന്തം മകളെ ഓർത്തു വിലപിക്കുന്നതിൽ അല്ല.. തിരിച്ചു വിളിച്ചു അവരെ ചേർത്തു നിറുത്തുന്നതാണ്…. അല്ലാതെ സമൂഹവും വീട്ടുകാരും നാട്ടുകാരും എന്തു പറയും എന്ന് ചിന്തിച്ചാൽ ഒരു പക്ഷേ…. നിങ്ങൾ പകരം കൊടുക്കേണ്ടത്.. നിങ്ങളുടെ മക്കളുടെ ജീവൻ ആയിരിക്കും.. ഫസീലയെയും അതുല്യയുടെയും വിപഞ്ചികയും പോലുള്ള ഒരുപാട് പെൺകുട്ടികൾ നമുക്ക് മുന്നിൽ ഉണ്ട്..
ഗാർഹിക പീഡനം — സമൂഹത്തിന്റെ കാഴ്ചപാടിന്റ പരാജയമോ
കേരളത്തിൽ ഡിവോഴ്‌സ് നിരക്ക് കുറവായിരിക്കുമ്പോഴും, ഗാർഹിക പീഡനം മൂലമുള്ള മരണങ്ങൾ ഉയരുന്നത് നാം കാണുമ്പോൾ നമ്മൾ എന്താണ് മനസ്സിലാക്കേണ്ടത് . കഴിഞ്ഞ മാസങ്ങളിലായി നിരവധി യുവതികൾ — ഗർഭിണികളടക്കം — ഭർത്താവിന്റെയോ ഭർതൃമാതാപിതാക്കളുടെ പീഡനം മൂലമാണ് ആത്മഹത്യ ചെയ്യേണ്ടിവന്നത്.
ഇത് സമൂഹത്തിൻ്റെ നിലപാട് ചോദ്യം ചെയ്യപ്പെടുന്ന ഭാഗത്തേക്ക് നമ്മെ നയിക്കുന്നു. “കുടുംബം തകർക്കരുത്”, “സഹിച്ച് ജീവിക്കൂ” എന്നീ ഉപദേശങ്ങൾ പലപ്പോഴും പീഡനത്തെയും അനീതിയെയും ന്യായീകരിക്കുന്ന ഉപാധികളായി മാറുകയാണ്.
ഇവിടെ ചിന്തിക്കേണ്ടത്:
- കുടുംബത്തെ നിലനിര്‍ത്തുന്നതിന് പേരിൽ, പെൺകുട്ടികളുടെ കുടുംബങ്ങളുടെ അഭിമാനം നില നിറുത്തുന്നതിനു വേണ്ടി എത്ര പെൺകുട്ടികൾ അവരുടെ ജീവൻ നഷ്ടപ്പെടുത്തുന്നു ?
- കാഴ്ചയ്ക്കുള്ള സുന്ദരമായ കുടുംബം പിന്നിലെ ദുരിതം മറയ്ക്കുന്നില്ലേ?
നാം മനസ്സിലാക്കേണ്ടത്, ഡിവോഴ്സ് ഒരു പരാജയമല്ല — പീഡനം സഹിച്ചുകൊണ്ടുള്ള ജീവിതമാണ് പരാജയം. സാമൂഹ്യ ആചാരങ്ങൾ മറികടന്ന്, സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കഴിയുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് പ്രാധാന്യം.
സാമൂഹ്യ മാധ്യമങ്ങളിലും പൊതുസമൂഹത്തിലും ഈ വിഷയത്തിൽ കൂടുതൽ ചർച്ചയും ബോധവത്കരണവും ആവശ്യമുണ്ട്.

