നവ വധു മരിച്ച നിലയിൽ
നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി
നവ വധു മരിച്ച നിലയിൽ തൃശൂർ ജില്ലയിലെ ആലപ്പാട് സ്വദേശിനിയായ നവവധു നേഹയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ഞാറായാഴ്ച ഭർത്താവ് രഞ്ജിത് നേഹയെ യുവതിയുടെ വീട്ടിൽ കൊണ്ട് വിട്ടിരുന്നു. പിന്നാലെയാണ് സംഭവം നടന്നത്.
ഇന്നലെ ഏറെ നേരമായിട്ടും മുറി തുറക്കാതിരുന്നത് ബന്ധുക്കളെ ആശങ്കയിൽ ആക്കി. പ്രതികരണമില്ലാതിരുന്നപ്പോൾ വീട്ടുകാർ വാതിൽ തകർത്തുകയായിരുന്നുവെങ്കിലും അകത്ത് കണ്ടത് മരിച്ച നിലയിലായിരുന്നു.

പെരിഞ്ഞനം സ്വദേശിയായ രഞ്ജിത്ത് ആണ് നേഹയുടെ ഭർത്താവ്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ആറു മാസം ആയിട്ടുള്ളു. കഴിഞ്ഞ ഞായറാഴ്ചയാണ് രഞ്ജിത്ത് ഭാര്യയെ വീട്ടിൽ കൊണ്ട് വിട്ടത്.
[political_eye_form]
0 Reactions

