പാമ്പ് കടിച്ചതറിഞ്ഞില്ല; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
വയനാട്:- പാമ്പ് കടിച്ചതറിഞ്ഞില്ല; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം വള്ളിയൂർക്കാവ് കാവ്‌കുന്ന് പുള്ളിൽ താമസിക്കുന്ന വൈഗ വിനോദ് എന്ന പതിനാറുകാരിയാണ് വിഷബാധയേറ്റ് മരണപ്പെട്ടത്. വീട്ടിൽ സാധാരണ നിലയിൽ നടക്കുന്നതിനിടയിൽ ശരീരത്തിൽ നേരിയ അസ്വസ്ഥതകളും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. പ്രാഥമികമായി പെൺകുട്ടിക്ക് എന്തോ വയ്യെന്നൊരു ധാരണയായിരുന്നു വീട്ടുകാരിൽ. പാമ്പ് കടിയേറ്റതിന്റെ സൂചനകൾ ഒന്നും നേരത്തേ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ മാനന്തവാടി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് സംഭവത്തിന്റെ ഗൗരവം വ്യക്തമായത് — പാമ്പ് കടിയേറ്റ് ശരീരത്തിൽ വിഷം പടർന്നിരിക്കുന്നു എന്നതായിരുന്നു നിർണായക കണ്ടെത്തൽ.
ആദ്യഘട്ടത്തിൽ ലഭിച്ച ചികിത്സ ഫലപ്രദമാകാതിരുന്നതോടെ, വൈഗയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. വിഷം നേരത്തെ വ്യാപിച്ചതിനാൽ അവളുടെ നില ഗുരുതരമായി തുടരുകയായിരുന്നു. ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു.

ആറാട്ടുതറ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്ന വൈഗ
വൈഗയുടെ പിതാവ് വിനോദ്, മാതാവ് വിനീത, സഹോദരി കൃഷ്ണപ്രിയ
ഫലപ്രദമായ ബോധവത്കരണം ആവശ്യമാണ്
പാമ്പ് കടിയേറ്റാൽ നേരത്തേ തന്നെ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. ആളുകൾക്ക് ഇടയിൽ പലപ്പോഴും വിഷം പടരുന്ന ലക്ഷണങ്ങളെപ്പറ്റിയുള്ള അറിവില്ലായ്മ ആണ് പല മരണങ്ങൾക്കും കാരണമാകുന്നത്. ഇത്തരത്തിൽ ഉള്ള ഒരു മരണം കഴിഞ്ഞ മാസം എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്ത് ചെറുവട്ടൂരിൽ റിപ്പോർട്ട് ചെയ്തിരുന്നു.. പഴം പച്ചക്കറി വ്യാപാരി ആയിരുന്ന അദ്ദേഹം പഴ കുല തൂക്കാൻ എടുക്കുമ്പോൾ പാമ്പ് കടിയേ ക്കുകയും ആ സമയത്ത് അത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടാതെ പോകുകയും തുടർന്ന് വൈകിട്ട് ക്ഷീണം അനുഭവപെട്ടതിനെ തുടർന്ന് വിദഗ്ധ ചികിത്സ ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ ആണ് പാമ്പ് കടിയേറ്റതാണെന്ന് മനസ്സിലാകുന്നത്. അത് കൊണ്ട് പ്രാഥമികമായി ചില സന്ദർഭങ്ങളിൽ പാമ്പിന്റെ കടി ഏറ്റാൽ അതു ശ്രദ്ദിക്കപെട്ടു എന്നു വരില്ല.. അതു കൊണ്ട് ഇത്തരത്തിൽ ഉള്ള സന്ദർഭങ്ങളിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുക.
സാധാരണ പാമ്പ് കടിയേറ്റതിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് കടിയേറ്റ ഭാഗത്ത് പാടുകൾ, വേദന, വീക്കം, ചുമ, ഛർദ്ദി, തലകറക്കം, ക്ഷീണം തുടങ്ങിയവ. എത്രയും വേഗത്തിൽ ആന്റിവെനോം കുത്തിവെക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ പത്തിമിനിറ്റ് വൈകിയാൽ പോലും അതിന്റെ ദാരുണ ഫലങ്ങൾ അനുഭവപ്പെടാം.

