Skip to content

കെഎസ്ആര്‍ടിസി പ്രതിസന്ധി, മെയ് ആറിന് സൂചനാ പണിമുടക്ക്;

KSRTC crisis, signal strike on May 6;

തിരുവനന്തപുരം :-കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ മെയ് ആറിന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അനുകൂല സംഘടന. എല്ലാ മാസവും അഞ്ചാം തിയതിക്ക് മുമ്പ് ശമ്പളം നല്‍കണമെന്ന് ടിഡിഎഫ്. തിങ്കളാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹ സമരവും നടത്തും.


സമരം ശക്താക്കുമെന്ന മുന്നറിയിപ്പുമായി കെഎസ്ആര്‍ടിസി ഇടതുപക്ഷ തൊഴിലാളി സംഘടനയും രംഗത്തെത്തി. കെഎസ്ആര്‍ടിസിയെ നശിപ്പിക്കുന്ന വൈറസായി മാനേജ്മെന്റ് മാറിയെന്ന് സി.കെ.ഹരികൃഷ്ണന്‍. യൂണിറ്റ് ഓഫിസര്‍മാരെ വിളിച്ച് മാനേജ്മെന്റ് വിരട്ടുന്നെന്ന് കെഎസ്ആര്‍ടിഇഎ. ചൊവ്വാഴ്ച പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെഎസ്ആര്‍ടിഇഎ വര്‍ക്കിംഗ് പ്രസിഡന്റ്.

സ്വിഫ്റ്റ് ബസ് അപകട പരമ്പര ഉയര്‍ത്തിക്കാട്ടി കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് സിഐടിയു. സ്വിഫ്റ്റ് അപകടങ്ങളുടെ ഉത്തരവാദിത്വം കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനാണെന്ന് സിഐടിയു കുറ്റപ്പെടുത്തി. മികച്ച ഡ്രൈവര്‍മാര്‍ കെഎസ്ആര്‍ടിസിയില്‍ ഉണ്ടായിരുന്നിട്ടും അവരെ നിയോഗിച്ചില്ല. സ്വിഫ്റ്റ് ബസ് അപകടങ്ങളില്‍ അന്വേഷണം വേണമെന്ന് കെഎസ്ആര്‍ടിഇഎ ആവശ്യപ്പെട്ടു.



വിഷുദിനത്തിലും ശമ്പളമില്ലാത്തതിനാല്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ ചീഫ് ഓഫിസിന് മുന്നിലും യൂണിറ്റ് ഓഫീസുകളിലും പ്രതിഷേധ സമരം തുടരുകയണ്. അനിശ്ചിതകാല റിലേ നിരാഹാരസമരമാണ് സിഐടിയു പ്രഖ്യാപിച്ചത്. ശമ്പളം ലഭിക്കും വരെ പ്രതിഷേധം തുടരാനാണ് സംഘടനയുടെ തീരുമാനം. എഐടിയുസി ഇന്ന് നേതൃയോഗം ചേര്‍ന്ന് തുടര്‍സമര പരിപടികള്‍ തീരുമാനിക്കും.

വിഷുവിന് മുന്‍പ് ശമ്പളം നല്‍കിയില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്‌കരണം ഉള്‍പ്പടെ ഉണ്ടാകുമെന്ന് എഐടിയുസി നേരത്തെ അറിയിച്ചിരുന്നു. ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് സിഐടിയു എഐടിയുസി സംഘടനകള്‍ ഈ മാസം 28ന് സൂചന പണിമുടക്ക് നടത്തും. ശമ്പള പ്രതിസന്ധി മറികടക്കാന്‍ ധനവകുപ്പ് അനുവദിച്ച 30 കോടി ഇനിയും കെഎസ്ആര്‍ടിസിയുടെ അകൗണ്ടില്‍ എത്തിയിട്ടില്ല. ഇന്ന് ബാങ്ക് അവധിയായതിനാല്‍ അതിനിയും വൈകും.


Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading