വെബ് ഡസ്ക് :-ജറൂസലേം | പരിശുദ്ധ റമസാനില്‍ ഫലസ്തീനിലെ അല്‍ അഖ്‌സ പള്ളിയില്‍ ഇസ്‌റാഈല്‍ സൈന്യത്തിന്റെ പരാക്രമം. റമസാനിലെ രണ്ടാമത്തെ വെള്ളിയാഴ്ചയായ ഇന്ന് പുലര്‍ച്ചെ പള്ളിയിലേക്ക് അതിക്രമിച്ച് കടന്നെത്തിയ ഇസ്‌റാഈലി സൈനികര്‍ നടത്തിയ ആക്രമണത്തില്‍ 67 ഫലസ്തീനികള്‍ക്ക്b പരുക്കേറ്റു. ആയുധങ്ങളുമായി പള്ളിയിലെത്തിയ സൈന്യം പുലര്‍ച്ചെ പള്ളിയിലെത്തിയവര്‍ക്ക് നേരെയാണ് ആക്രമണം നടത്തിയത്.
പള്ളിയുടെ പവിത്രതയും വിശ്വാസവും സംരക്ഷിക്കാന്‍ ഇടപെടണമെന്ന് അഖ്‌സ പള്ളി ഇമാം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. റമസാന്‍ തുടങ്ങിയതിന് ശേഷം വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ നടത്തുന്ന ഏകപക്ഷീയ ആക്രമണത്തില്‍ 20 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ടുണ്ട്. ഇസ്‌റാഈല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് ഹമാസ് അടക്കമുള്ള ഫലസ്തീനി സംഘടനകള്‍ അറിയിച്ചു.
അതിനിടെ ഇസ്‌റാഈല്‍ ആക്രമണങ്ങളെ പിന്തുണച്ച് അമേരിക്ക രംഗത്തെത്തി. ഇസ്‌റാഈലിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് യു എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു