PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾമലയാളം വാർത്തകൾ

കഴുത്തിൽ തോർത്ത് കുരുങ്ങി വിദ്യാർത്ഥിക്ക് ദാരുണന്ത്യം

സഹോദരിയോടൊപ്പം കളിച്ചുകൊണ്ടിരിക്കെ കഴുത്തിൽ തോർത്ത് കുരുങ്ങി: ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

കോട്ടയം, കാഞ്ഞിരപ്പള്ളി: കഴുത്തിൽ തോർത്ത് കുരുങ്ങി വിദ്യാർത്ഥിക്ക് ദാരുണന്ത്യംസഹോദരിയോടൊപ്പം കളിച്ചുകൊണ്ടിരിക്കെ, കഴുത്തിൽ തോർത്ത് കുരുങ്ങിയതിനെ തുടർന്ന് ഒമ്പതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥി മരിച്ചു. മഞ്ഞപ്പള്ളി വേലിത്താനത്ത് കുന്നാൽ വീട്ടിൽ സുനീഷ് – റോഷ്നി ദമ്പതികളുടെ മകനായ വിഎസ് കിരൺ (14) ആണ് മരണപ്പെട്ടത്.

കുട്ടികൾ തങ്ങളുടെ വാടകവീട്ടിൽ മുറ്റത്ത്തു ണിയിടുന്ന അഴയിൽ സഹോദരിയായ കൃഷ്ണപ്രിയയോടൊപ്പം കിരൺ തോർത്ത് ഉപയോഗിച്ച് ആടിക്കളിക്കുകയായിരുന്നു. അതിനിടെ, തോർത്ത് കിരണിന്റെ കഴുത്തിൽ കുരുങ്ങുകയും ശ്വാസം മുട്ടുകയും ചെയ്തു.

അമ്മ റോഷ്നിയുടെ ഒപ്പം വാടകവീട്ടിൽ താമസിക്കുകയായിരുന്നു കുട്ടികൾ. അപകടം നടന്ന ഉടൻ തന്നെ കിരണെ അടുത്തുള്ള ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭരണങ്ങാനം സെൻറ് മേരീസ് ബോയ്സ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് കിരൺ

0 Reactions

Leave a Reply

Your email address will not be published. Required fields are marked *