PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
𝗸𝗲𝗿𝗮𝗹𝗮 𝗽𝗼𝗹𝗶𝘁𝗶𝗰𝘀 𝗻𝗲𝘄𝘀𝙸𝚗𝚍𝚒𝚊𝚗 𝙿𝚘𝚕𝚒𝚝𝚒cskerala politics malayalam newsPOLITICS

മുഖമില്ലാത്ത സൈബർ ആക്രമണങ്ങൾ

മുഖമില്ലാത്ത സൈബർ ആക്രമണങ്ങൾ എത്ര നാൾ തുടരും? -രാഹുൽ മങ്കൂട്ടത്തിൽ

മുഖമില്ലാത്ത സൈബർ ആക്രമണങ്ങൾ എത്ര നാൾ തുടരും? -രാഹുൽ മങ്കൂട്ടത്തിൽ തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്നവയെല്ലാം വ്യാജപ്രചാരണമെന്നു കോൺഗ്രസ് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു. വൈരപരമായ മനോഭാവത്തിൽ ആസൂത്രിതമായി തന്നെ ലക്ഷ്യംവച്ചാണ് ഇത്തരം വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കാലങ്ങളായി തനിക്കെതിരെയുള്ള ഇത്തരം പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും അവയെല്ലാം ജനങ്ങൾ ഗൗരവത്തോടെ കാണാറില്ലെന്നും രാഹുൽ വ്യക്തമാക്കി. “ഇവയെല്ലാം തന്നെ ബാധിച്ചിട്ടില്ല, എന്നും ഇനിയും ബാധിക്കില്ല,” എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

“പല സ്ത്രീകളുടെയും പേരുകൾ പരാമർശിക്കുന്നുണ്ട്,” എന്ന് സൂചിപ്പിച്ച രാഹുൽ, “മുഖമില്ലാത്ത അക്കൗണ്ടുകൾ വഴി പറയുന്നത് ആര് ശ്രദ്ദിക്കും എന്നും രാഹുൽ ചോദിച്ചു. വ്യക്തമായി ആരാണ് പറയുന്നതെന്ന് പോലും അറിയാനാകാത്ത അവസ്ഥയാണ്,” എന്നും പറഞ്ഞു.

“ഇതെല്ലാം ആർക്കെതിരെയും ഉന്നയിക്കാം , ഞാൻ നിയമവിരുദ്ധമായി എന്തെങ്കിലും നടത്തിയിട്ടുണ്ടോ? ഇല്ല.” എന്നും അദ്ദേഹം കൂട്ടി ചേർത്തു.

തനിക്ക് എതിരെ ഉയരുന്ന ആരോപണങ്ങൾ മാനസികമായി തളർത്താനാണ് ഉദ്ദേശിക്കുന്നതെന്നും രാഷ്ട്രീയമായി തന്നെ ഇല്ലായിമാ ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ തന്ത്രമാണിതെന്നും അദ്ദേഹം വിശദീകരിച്ചു.

അദ്ദേഹം കൂട്ടിച്ചേർത്തത്:

https://www.facebook.com/share/16vHYxVarR

“ഇത് പതിവാണ്, ഓരോ മാസവും ഒരൊരു പുതിയ പ്രചാരണമാകും. ഇത്തരം വർത്തമാനങ്ങൾക്കു പിന്നിൽ ആര് ആണെന്ന് എല്ലാവർക്കും അറിയാം . എനിക്ക് പേടിയില്ല. എനിക്ക് ജനങ്ങളെ വിശ്വാസം ഉണ്ട്. മാത്രമല്ല,നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല എന്ന ബോധ്യവും ഉണ്ട്

“മുഖമില്ലാതെ നടത്തുന്ന ഈ സൈബർ ആക്രമണങ്ങൾ എത്ര നാൾ തുടരും?” എന്നും രാഹുൽ ചോദിച്ചു.

സാമൂഹികമാധ്യമങ്ങളിൽ നടത്തുന്ന ആസൂത്രിത വ്യാജ പ്രചരണങ്ങളുടെ പശ്ചാത്തലത്തിൽ നിയമ നടപടികൾ പരിഗണിക്കുമെന്നും, ആഭ്യന്തര വകുപ്പിന്റെ കുത്തഴിഞ്ഞ നിലയേയും അദ്ദേഹം വിമർശിച്ചു.

“Who cares?” — അതായത് “ആർക്കാണ് ഇതെല്ലാം കാര്യം?”, എന്നും പറഞ്ഞാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് തന്റെ പ്രതികരണം അവസാനിപ്പിച്ചത്.

0 Reactions

Leave a Reply

Your email address will not be published. Required fields are marked *