ഇറാനിലെ കലാപം: കുട്ടികളുടെ മൃതദേഹങ്ങളിൽ ഇസ്രയേലി വെടിയുണ്ടകൾ
ഇറാനിലെ കലാപം: കുട്ടികളുടെ മൃതദേഹങ്ങളിൽ ഇസ്രയേലി വെടിയുണ്ടകൾ
അടുത്ത ദിവസങ്ങളിലായി നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായതിനെ തുടർന്ന് നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നുണ്ടെന്ന് ഇറാൻ സ്ഥിരീകരിച്ചു. എന്നാൽ, കുട്ടികളെ ലക്ഷ്യമിട്ട് വെടിയുതിർന്നത് ഇറാനിയൻ സുരക്ഷാ സേനയല്ലെന്നും, ഇസ്രയേലിന്റെ പിന്തുണയുള്ള ഭീകരസംഘങ്ങളാണെന്നും ഭരണകൂടം ആരോപിക്കുന്നു.
ഇതിന്റെ തെളിവായി കുട്ടികളുടെ മൃതദേഹങ്ങളിൽ നിന്നു ലഭിച്ച ഇസ്രയേലി നിർമ്മിത വെടിയുണ്ടകളെ ഇറാൻ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിന് പിന്നിൽ ‘പാശ്ചാത്യ–സയണിസ്റ്റ്’ ശക്തികളാണെന്നും, രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം ആക്രമണങ്ങൾ നടന്നതെന്നും ഇറാൻ വൃത്തങ്ങൾ വ്യക്തമാക്കി.
