അനുമതി ഇല്ലാതെ വീഡിയോ പകർത്തി : ഷിംജിതക്കെതിരെ സഹ യാത്രികയുടെ പരാതി
ഷിംജിതയ്‌ക്കെതിരെ പുതിയ കേസ്; അനുമതിയില്ലാതെ വീഡിയോ പകർത്തിയെന്ന സഹയാത്രക്കാരിയുടെ പരാതി
കോഴിക്കോട്: ബസ് യാത്രയ്ക്കിടെ ദീപക് എന്ന യുവാവിന്റെ ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ ഷിംജിത മുസ്തഫ ക്ക് എതിരെ പുതിയ പരാതിയും രജിസ്റ്റർ ചെയ്തു. വീഡിയോയിൽ ഉൾപ്പെട്ട സഹയാത്രക്കാരിയായ പെൺകുട്ടിയാണ്, തന്റെയനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്തതായി ചൂണ്ടിക്കാട്ടി നിയമനടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
ദീപക്കിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ തന്റെ മുഖവും വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നുവെന്നും, ഇത് സ്വകാര്യതയുടെ ലംഘനവും മാനഹാനിയും ഉണ്ടാക്കിയതാണെന്നും പരാതിയിൽ പറയുന്നു. കണ്ണൂർ സ്വദേശിനിയായ പെൺകുട്ടി കണ്ണൂർ സൈബർ പോലീസിലാണ് പരാതി നൽകിയത്.
സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോ ഉടൻ നീക്കം ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. ദീപക്കിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ വീഡിയോ വീണ്ടും ചർച്ചയായ സാഹചര്യത്തിലാണ് സഹയാത്രക്കാരി പരാതിയുമായി മുന്നോട്ട് വന്നത്.
