ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം: അമ്മൂമ്മ കസ്റ്റഡിയിൽ
ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; അമ്മൂമ്മ കസ്റ്റഡിയിൽ
കൊച്ചി ∶ ആറുമാസം പ്രായമുള്ള കുഞ്ഞ് കഴുത്തിന് മുറിവേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കുഞ്ഞിന്റെ അമ്മൂമ്മ റോസ്‌ലി (60)യെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. കറുകുറ്റി ചീനി സ്വദേശികളായ ആന്റണി-റൂത്ത് ദമ്പതികളുടെ മകള്‍ ഡെല്‍ന മറിയം സാറയാണ് കൊല്ലപ്പെട്ടത്.
പരിക്കേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ച കുഞ്ഞിന്റെ കഴുത്തിലുണ്ടായിരുന്ന മുറിവിന്റെ സ്വഭാവത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് അങ്കമാലി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കൊലപാതകത്തിന് പിന്നില്‍ റോസ്‌ലിയുടെ പങ്ക് ഉണ്ടെന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
റോസ്‌ലിക്ക് മാനസികാസ്വാസ്ഥ്യത്തിനുള്ള ചികിത്സയിലായിരുന്നുവെന്ന വിവരം പോലീസ് സ്ഥിരീകരിച്ചു. ഇവരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. നാളെ ഔദ്യോഗിക അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
കുഞ്ഞിന്റെ മരണത്തിന് പിന്നിൽ മറ്റു വ്യക്തികളോ കാരണങ്ങളോ ഉണ്ടോ എന്നതിനെക്കുറിച്ചും അന്വേഷണ സംഘം അന്വേഷണം തുടരുകയാണ്. പ്രദേശവാസികളും കുടുംബാംഗങ്ങളും സംഭവം കേട്ട് നടുങ്ങിയിരിക്കുകയാണ്
📲 𝗝𝗢𝗜𝗡 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦